Monday, October 2, 2017

മുറ്റത്തുള്ള ഈ ചെടി ക്യാൻസറിന് മരുന്ന്

മുറ്റത്തുള്ള ഈ ചെടി ക്യാൻസറിന് മരുന്ന്
തൃശൂര് അഞ്ചേരിയിലെ ഗ്രാമീണര് കാന്സറിനെ പ്രതിരോധിക്കുന്നത് വീട്ടില് രണ്ടു ചെടി നട്ടുകൊണ്ടാണ്. അതിന് പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന് എന്ന സാമൂഹ്യപ്രവര്ത്തകനും. പുതുവര്ഷത്തില് കേരളസമൂഹത്തിന് അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര് നഗരത്തില്നിന്ന് അഞ്ചുകിലോമീറ്റര് ദൂരമുണ്ട് അഞ്ചേരി ഗ്രാമത്തിലേക്ക്. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള് നട്ടുനനച്ചു വളര്ത്തുന്നത് രണ്ടു ചെടികളാണ്. ലക്ഷ്മിതരുവും മുള്ളാത്ത(മുള്ളന്ചക്ക)യും. കാന്സര് എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള് നാട്ടുകാര് കണ്ടെത്തിയ പ്രതിരോധമാണ് ഈ ഔഷധച്ചെടികള്.
ഒന്നര കിലോമീറ്റര് ചുറ്റളവില് എഴുപത്തഞ്ചു കാന്സര് രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്. അതില് നാല്പ്പതുപേര് മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്മിതരുവും മുള്ളാത്തയും നല്കുന്ന ബലത്തിലാണ്. ഈ മൃതസഞ്ജീവനി കണ്ടെത്തിയതിനു പിന്നില് ഒരു കഥയുണ്ട്. അതറിയണമെങ്കില് അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില് സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.
സെബിയുടെ മാതൃക
മറ്റുള്ളവര്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്. എവിടെ രക്തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്ത്തകന്. ബ്ലഡ് ഡൊണേഷന് പ്രോഗ്രാമിന്റെ ജില്ലാ കോര്ഡിനേറ്റര്. കഴിഞ്ഞ ജനുവരിയിലാണ് സെബിക്ക് പെട്ടെന്ന് സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്. പല്ലുവേദനയാണെന്ന് കരുതി ഡോക്ടറെ കാണിച്ചു.
ഉമിനീര് ഗ്രന്ഥിയില് കാന്സര് പിടിപെട്ടതാണെന്ന് ഡോക്ടര് സ്ഥിരീകരിച്ചപ്പോള് സെബി ആദ്യമൊന്ന് ഞെട്ടി. കാന്സര് പോലുള്ള അസുഖം വന്നാല് ഒരിക്കലും രോഗി തളര്ന്നുപോകരുത്. രോഗി ഡിമ്മായാല് ഭാര്യയും മൂന്നുമക്കളും അസ്വസ്ഥരാവും. അതിനാല് ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക് കാന്സര് വന്നതാണ് നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര് അമ്പലത്തില് പൂജ നടത്തി. മറ്റുചിലര് പള്ളിയില് ഒരു ദിവസം മുഴുവനും മൗനപ്രാര്ഥന നടത്തി.
നാവിന് അസുഖമാണെന്നും ഓപ്പറേഷന് വേണമെന്നുമാണ് ഭാര്യയോട് പറഞ്ഞത്. സെബിയെ തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മുപ്പത് റേഡിയേഷന് കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന് ചെയ്യാന് കാത്തിരിക്കുമ്പോഴാണ് സെബി ദയനീയമായ ആ കാഴ്ച കണ്ടത്. വൃദ്ധന്മാരടക്കമുള്ള രോഗികള് കാന്സര് വാര്ഡിന് പുറത്ത് മണിക്കൂറുകളോളം കാത്തുനില്ക്കുകയാണ്. അക്കൂട്ടത്തില് മൂക്കില് കുഴലിട്ടവരും ഓപ്പറേഷന് കഴിഞ്ഞവരുമുണ്ട്.
പലരും മലപ്പുറം, പാലക്കാട് ജില്ലകളില്നിന്നു വന്ന പാവപ്പെട്ടവര്. ഇരിക്കാന് ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്ത്തകന് വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. ഇരിക്കാന് കസേരയില്ലെന്ന് പറഞ്ഞപ്പോള് ഫണ്ടില്ലെന്ന പതിവു മറുപടി.
”കസേര ഞാനെത്തിച്ചുതന്നാലോ?”
സൂപ്രണ്ട് അങ്ങനയൈാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന് പറയുന്നതാവും എന്നാണ് വിചാരിച്ചത്. പക്ഷേ കുറച്ചു ദിവസങ്ങള്ക്കുള്ളില് 24 കസേരകള് സെബിയും സുഹൃത്തുക്കളും മെഡിക്കല് കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്പോണ്സര്.
മറ്റൊരു ദിവസം വെറുതെ കാന്സര് വാര്ഡിലേക്കൊന്നു കയറിനോക്കിയതാണ്. പലര്ക്കും ധരിക്കാന് വസ്ത്രം പോലുമില്ല. മിക്കവരുടെയും അവസ്ഥ ദയനീയം. അന്നു തന്നെ ഒല്ലൂര് ഗവ. വൈലോപ്പിള്ളി ഹൈസ്കൂളിലെത്തി അധ്യാപകരോട് കാര്യങ്ങള് പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്ത്രം ദാനം ചെയ്ത് ഡ്രസ്സ് ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്സര് ദിനമായ ഫെബ്രുവരി നാലിന് മൂന്നു കാറുകളില് നിറയെ ഡ്രസ്സുമായി മെഡിക്കല് കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്ത്തിക്കുകയും ചെയ്യുന്നയാളാണ് സെബിയെന്ന് അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ബ്രദര് ടോം അലന് സുഹൃത്തായ ഡോ.അഗസ്റ്റിന് ആന്റണിക്കൊപ്പം സെബിയെ സന്ദര്ശിക്കാനെത്തിയത്. മണ്ണുത്തി കാര്ഷിക സര്വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്റ്റിന് സെബിയുടെ അവസ്ഥ കണ്ടപ്പോള് സങ്കടം തോന്നി.
”റേഡിയേഷന് ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല് മതി. കാന്സര് മാറാന് ആഫ്രിക്കയിലെ ഗോത്രവര്ഗ്ഗക്കാര് ഉപയോഗിച്ചിരുന്ന ടോണിക്കാണിത്. വിദേശവിപണിയില് ടാബ്ലറ്റായും കിട്ടുന്നുണ്ട്. നിര്ഭാഗ്യവശാല് മലയാളികള്ക്കറിയില്ല.”
ഡോക്ടര് പറഞ്ഞത് സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില് നിന്നും ലക്ഷ്മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന് മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്റ്റിന്റെ നിര്ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്, മൈദ വസ്തുക്കള് എന്നിവ പൂര്ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്പൂണ് തേനില് ചെറുനാരങ്ങനീര് കഴിക്കും. ആഴ്ചയിലൊരിക്കല് പച്ചമഞ്ഞളിന്റെ നീര്.
കുറച്ചുനാള് കഴിഞ്ഞ് കാന്സര് വിദഗ്ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
”സെബിക്കിപ്പോള് കാന്സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല് ചെക്കിംഗിന് വന്നാല് മതി.”
ഗംഗാധരന് ഡോക്ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല് കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്മിതരുവിനും മുള്ളാത്തയ്ക്കും മുമ്പില് കാന്സര് കീഴടങ്ങി.

https://www.youtube.com/embed/_kUTkjzqioU?ecver=1

ഇഞ്ചി കൃഷി മികച്ച വിളവു ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചി കൃഷി മികച്ച വിളവു ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം.ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യയില്‍ ഉണ്ടാക്കുന്ന ചുക്കിന്റെ 90 ശതമാനവും കയറ്റി അയക്കുകയാണ്.

ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. കാലവര്‍ഷത്തെ ആശ്രയിച്ചോ നനച്ചോ സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തില്‍ വരെ ഇഞ്ചി കൃഷി ചെയ്യാം.

നാര്‍വാര്‍ച്ചയുള്ള മണല്‍മണ്ണ്,ചെളിമണ്ണ്,ചരല്‍മണ്ണ് എന്നിവിടങ്ങളില്‍ ഇഞ്ചി കൃഷി നടത്താം. ജൈവാംശംകൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാന്‍ കൂടുതല്‍ അനുയോജ്യം. മണ്ണില്‍ നിന്ന് വളാംശം കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് കൃഷി ചെയ്യാന്‍ കൃഷിസ്ഥലത്ത് ജോലി ആരംഭിക്കണം.കിളച്ചൊരുക്കിയ ശേഷം ഒരു മീറ്റര്‍ വീതിയിലും 25 സെന്റിമീറ്റര്‍ ഉയരത്തിലും വാരം തയ്യാറാക്കി വേണം കൃഷി ചെയ്യുവാന്‍ നിരപ്പായ സ്ഥലത്ത് 25 വാരങ്ങള്‍ക്ക് ഒന്ന് എന്നതോതില്‍ നീര്‍വാര്‍ച്ച ചാലുകളും ഉണ്ടാക്കണം.

ചുക്കിന് പറ്റിയ ഇഞ്ചിയിനങ്ങളാണ് മാരന്‍,വയനാട്,മാനന്തവാടി,ഹിമാചല്‍,വള്ളുവനാട്,കുറുപ്പംപടി,ഐഐഎസ്ആര്‍-വരദ,ഐഐഎസ്ആര്‍-രജത,ഐഐഎസ്ആര്‍-മഹിമ എന്നിവ.റിസോഡിജനീറോ,ചൈന,വയനാട് ലോക്കല്‍,തഫന്‍ജീയ,ഓളിസോറെസിന്‍ എന്നിവയാണ് പച്ച ഇഞ്ചിക്കു നല്ലത്.

ഇഞ്ചി കൃഷിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇഞ്ചി കൃഷിയില്‍ നിന്നും ശേഖരിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീല്‍ വസ്തു.എട്ട് മാസമാകുമ്പോള്‍ തന്നെ കരുത്തുള്ള നല്ല നല്ല ഇഞ്ചികള്‍ വിത്തിനായി കണ്ടുവെക്കണം. ഇങ്ങനെ കണ്ടു വെയ്ക്കുന്നവയില്‍ നിന്നും കിഴങ്ങിനു കേടുവരാത്തക്ക രീതിയില്‍ വേണം പറിച്ചെടുക്കുവാന്‍.

ഇങ്ങനെ വിളവെടുത്ത ഇഞ്ചി മൂന്ന് ഗ്രാം മാങ്കോസെബ്,ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായിനിയില്‍  30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയില്‍ നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം. തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയൊവിരിച്ച് വിത്ത് സൂക്ഷിക്കാം.ഇത് ഓലകൊണ്ട് മൂടണം കുഴിയില്‍ വായുസഞ്ചാരം ഉണ്ടാകണം. മാസത്തില്‍ ഒന്ന് വിത്ത് പരിശോധിച്ച് ചീഞ്ഞതുണ്ടെങ്കില്‍ മാറ്റണം.

ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനല്‍ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നനസൗകര്യമുള്ളിടത്ത് ഫെബ്രുവരിയില്‍ കൃഷിയിറക്കാം.ഒരു ഹെക്ടറിലെ കൃഷിയ്ക്ക് 1500 കിലോ ഗ്രാം വിത്തുവേണ്ടിവരും. വിത്ത് 15 ഗ്രാമില്‍കുറയാതെ കഷണങ്ങളാക്കി 20 മുതല്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ അഞ്ച് സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് നടാം. ആവശ്യമുള്ള നീളത്തിലും വീതിയിലും ബെഡ് തയ്യാറാക്കി അതില്‍ ചെറിയ തടങ്ങളെടുത്തും വിത്തുപാകാം.

ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയ്ക്ക് അടിസ്ഥാന വളമായി ജൈവവളം 30 ടണ്ണും യൂറിയ 150 കിലോഗ്രാമും രാജ്‌ഫോസ് 250 കിലോഗ്രാം,പൊട്ടാഷ് 90 കിലോ ഗ്രാം എന്നിവ വേണ്ടിവരും. ആദ്യ അടിവളമായി മുഴുവന്‍ രാജ്‌ഫോസും 45 കിലോ ഗ്രാം പൊട്ടാഷ്യം ചേര്‍ക്കണം.60-ാം ദിവസത്തിലും 120-ാം ദിവസത്തിലും യൂറിയ 75 കിലോഗ്രാം യൂറിയ നല്‍കണം. പൊട്ടാഷ് 45 കിലോഗ്രാമും നല്‍കാം. നടീല്‍ കഴിഞ്ഞാല്‍ വാരങ്ങളില്‍ പുതയിടണം. ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും.

ശല്‍ക്കകീടങ്ങള്‍, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു, ഇലപ്പേന്‍ എന്നിവയാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാനകീടങ്ങള്‍.ശല്‍ക്കകീടങ്ങള്‍ കിഴങ്ങുകളില്‍ പറ്റിപിടിച്ചിരുന്ന് നീര് ഊറ്റിക്കുടിക്കുന്നു. വിത്ത് ശുദ്ധീകരിച്ച് നടകയാണെങ്കില്‍ ഇത് പരിഹരിക്കാം.തണ്ടുതുരപ്പന്‍ ഉള്ളിലേക്ക് കയറി ഉള്‍ഭാഗം തിന്നുന്നതിനാല്‍ നാമ്പ് ഉണങ്ങുന്നു.റോഗര്‍ 30 ഇ സി,1.5 മില്ലി അല്ലെങ്കില്‍ ക്യുനാല്‍ഫോസ് 25 ഇ സി രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് ഇവയെ നിയന്ത്രിക്കാം.

ഇലചുരുട്ടി പുഴുവിന്റെ ആക്രമണം കണ്ടാല്‍ ഇലയുള്‍പ്പടെ ശേഖരിച്ച് നശിപ്പിക്കണം. ഇലപ്പേരന്‍ നീരുറ്റിക്കുടിക്കുന്നത് മൂലം ഇലകള്‍ മഞ്ഞളിക്കുന്നു. ഇതു നിയന്ത്രിക്കുവാന്‍ റോഗര്‍ 30 ഇ സി 1.5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കാണം.

മൃദുചീയല്‍,ബാക്ടീരിയല്‍ വാട്ടം,ഇലപ്പുള്ളി,മൂടുചീയല്‍ എന്നിവയാണ് ഇഞ്ചിയുടെ പ്രധാന രോഗങ്ങള്‍.മൃദുചീയല്‍ രോഗത്തിന്റെ ലക്ഷണം ഇല മഞ്ഞളിക്കുന്നതാണ്. രോഗബാധയുള്ള ചെടികളെ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കണം. കൂടാതെ ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വിര്യത്തില്‍ തയ്യാറാക്കി ആഭാഗത്തെ മണ്ണ് കുതുര്‍ക്കുകയും വേണം.

നടീല്‍ സമയത്ത് ട്രൈക്കോഡര്‍മ,സ്യൂഡോമോണാസ്,മൈക്കോറൈസ എന്നി ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നതും രോഗസാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കും.നട്ട് ആറുമാസം മുതല്‍ക്കെ വിളവെടുക്കാം. എന്നാല്‍ ചുക്ക് ആക്കുവാന്‍ 245 മുതല്‍ 260 ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചെടുക്കണം. ഒരു ഹെക്ടറില്‍ നിന്ന് 25 ടണ്‍ വരെ പച്ചയിഞ്ചി ലഭിക്കും

Sunday, October 1, 2017

എന്താണ് ബിറ്റ് കോയിൻ?

എന്താണ് ബിറ്റ് കോയിൻ?
കൈയിലെടുത്ത് പെരുമാറുന്ന പണമോ, നോട്ടോ അല്ല ബിറ്റ് കോയിൻ. കമ്പ്യൂട്ടർ അതിഷ്ഠിത സാങ്കൽപിക പണമിടപാടാണ്. ഇത്. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ ഇന്ന് ചുരുക്കം. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫറ്റ്വെയർ കോഡാണ് ബിറ്റ്കോയിൻ. എൻക്രിപ്ഷൻ സാങ്കേതികവിദ്യഉപയോഗിക്കുന്നതിനാൽ ഇവയെ ക്രിപ്റ്റോകറൻസി എന്നു വിളിക്കാറുണ്ട്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്കോ സർക്കാരുകൾക്കോ നിയന്ത്രണമില്ലാത്ത സ്വതന്ത്രനാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലുടെ യാഥാർത്ഥ്യമായത്. ആഗോള സാനേപത്തിക, ബാങ്കിംഗ് തകർച്ചയുടെ നിറാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപം കൊണ്ടത്. 2008ൽ സതോഷിനകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. സതോഷി നകമോട്ടോ എന്നത് ഒരു വ്യക്തിയോ ഒരു വ്യക്തിയോ ഒരു സംഘം എെ.ടി. വിദഗ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശവാദവുമായി രംഗത്തെത്തിയിരുന്നു.
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സ‍ൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് പുതിയവകിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളു. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കീ മൂല്യം കുറയ്ക്കാൻ കേന്ദ്രബാങ്കിന് സാധിക്കും.

അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മുല്യമുണ്ടായിരുന്നു. ബറ്റ്കോയിൻ എക്സ്ചേഞ്ചുകളിലുടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്. ഒാൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പനയ്ക്കും ഭീകരവാദ പ്രവകർത്തനങ്ങൾക്കും ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റീസർവ് ബാങ്ക് ഒാഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചില്ല. ഇത്തരം എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്ക് വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് നേർ പകുതിയാകുകയും ചെയ്തു.
ഉപയോഗം ഇങ്ങനെ
ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏചതെങ്കിലും ഒരു വെബ്സൈറ്റിലുടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കാം. അതിനുശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ്കോയിൻ വാങ്ങാൻ ഉപയോഗിക്കാം.
ബിറ്റ്കോയിനുകൾ വാലറ്റിലോ, കമ്പ്യൂട്ടറിലോ, മൊബൈൽഫോണിലോ, ശേഖരിച്ചു വയ്ക്കാം. ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണകറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പവർ ബാങ്ക് വാങ്ങുമ്പോള് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പവർ ബാങ്ക് വാങ്ങുമ്പോള് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഫോണ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നം എന്താണ്, ബാറ്ററി തന്നെ. നെറ്റും ഗെയിമും ഒക്കെ ഉപയോഗിച്ചാല് സ്മാര്ട്ട്ഫോണ് ബാറ്ററി ആവിയായി പോകുന്ന അവസ്ഥ.പുതിയ കണ്ടുപിടത്തങ്ങൾ സ്മാർട്ട് ഫോൺ മേഖലയിലുണ്ടാവുന്നു എങ്കിലും ബാറ്ററിയുടെ കാര്യത്തിൽ പരാജയമാണ്. ഈ സാഹചര്യത്തിലാണ് പവർ ബാങ്ക് നമ്മളെ സഹായിക്കുന്നത്.നിരവധി കമ്പനികളാണ് പവർ ബാങ്കുകൾ നിർമിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. ദൂരയാത്ര ചെയ്യുന്നവര് എപ്പോഴും കയ്യില് കരുതുന്ന അത്യവശ്യ വസ്തുവാണ് ഇപ്പോള് പവര് ബാങ്ക്. ഒരു പവര് ബാങ്ക് വാങ്ങുമ്പോള് എന്തോക്കെ ശ്രദ്ധിക്കണം, ഇതാ ചിലകാര്യങ്ങള്.

പവർബാങ്കിന്റെ ശേഷി

പവർബാങ്ക് വാങ്ങുമ്പോള് ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യമാണ് അതിന്റെ ശേഷി എന്നത്. മില്ലിആംപ് (എം.എ.എച്ച്) എന്ന അളവുകോലാണ് പവർബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ഫോണിന്റെ ചാര്ജിംഗ് ശേഷിയേക്കാള് കൂടുതല് എം.എ.എച്ചുള്ള പവർബാങ്ക് വാങ്ങുന്നതാണ് നല്ലത്.250 ാഅവ മുതൽ 30000ാഅവ വരെ ശേഷിയുള്ള പവർ ബാങ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള പവർ ബാങ്കാണ് വാങ്ങേണ്ടത്. നിങ്ങളുടെ ഫോണിലെ ബാറ്ററിയുടെ കപ്പാസിറ്റിയേക്കാൽ ഉയർന്നത് തിരെഞ്ഞെടുക്കുക ാഅവ ഉള്ള പവർ ബാങ്ക് തിരെഞ്ഞെടുക്കുക. മികച്ച കമ്പനികളുടെ ഉൽപ്പടെ നല്ല പവർ ബാങ്കുകൾക്ക് പോലും 75 മുതൽ 90 ശതമാനം വരെ മാത്രമേ കാര്യക്ഷമത ലഭിക്കുകയുള്ളു. ഇതും കണക്കാക്കി വേണം പവർ ബാങ്ക് തിരെഞ്ഞെടുക്കാൻ. അതുപോലെ തന്നെ പവര്ബാങ്കിന്റെ ഔട്ട്പുട്ട് വോള്ട്ടേജ് ഫോണിന്റെ ഇന്പുട്ട് വോള്ട്ടേജുമായി കൃത്യമായ താരതമ്യം നടത്തണം.പവര്ബാങ്കിന്റെ പ്രകടനമികവ് മാത്രമല്ല ഇവിടെ നോക്കേണ്ടത്. എത്രത്തോളം കൃത്യതയോടെയും വേഗതയോടെയുമാണ് ഫോണ് ചാര്ജാകുന്നുണ്ട് എന്ന കാര്യം പരിശോധിക്കണം.

എന്തോക്കെ ചാര്ജ് ചെയ്യാം

ഒരേസമയം വിവിധ ഉപകരണങ്ങള് ചാര്ജ് ചെയ്യാന് കഴിയുന്നതാകണം ഒരു മികച്ച പവര്ബാങ്ക്. ടാബ്ലറ്റ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങള് കൂടി ചാര്ജ് ചെയ്യാന് പാകത്തിനുള്ള പവര്ബാങ്കുകള് ലഭ്യമാണ്. പല പവര്ബാങ്കുകളും ഇപ്പോള് യു.എസ്.ബി ചാര്ജിംഗ് കേബിളോടെയാണ് വരുന്നത്. കേബിളുകള് പവര്ബാങ്കില് തന്നെ മടക്കി സൂക്ഷിക്കാവുന്ന തരം പവര്ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്ബാങ്കുകളാണ് വാങ്ങുന്നതെങ്കില് കേബിള് നഷ്ടപ്പെടാനുള്ള സാധ്യത കുറയും.

പാസ്സ് ത്രൂ ചാർജ്ജിംഗ്.
പാസ് ത്രൂ ചാർജിംഗ് എന്നു വച്ചാൽ ആദ്യം പവർബാങ്ക് ചാർജിംഗിൽ ഇടുന്നു ഒപ്പം തന്നെ പവർ ബാങ്കിൽ നിന്നും സ്മാർട്ട് ഫൺ ചാർജ് ചെയ്യുന്നു എന്ന് കരുത.ഇങ്ങനെ ചെയ്യുമ്പോൽ ആദ്യം ഫോൺ ഫുൽ ചാർജ് ആവുകയും ശേഷം പവർബാങ്ക് ചാർജ് ആവുകയും ചെയ്യുന്ന ടെക്നോളജിയാണിത്. ചില കമ്പനികളുടെ പവർ ബാങ്കിൽ മാത്രമെ ഇത് ഉള്ളു.പവര്ബാങ്ക് വാങ്ങുന്നതിന് മുന്നോടിയായി അതിന്റെ ആംപിയര് കൗണ്ട് എത്രയാണെന്ന് അറിയുന്നത് പ്രധാനമാണ്. ചാര്ജറില് നിന്ന് ഉപകരണത്തിലേക്ക് നല്കപ്പെടുന്ന കരണ്ടാണ് ആംപിയര് കൗണ്ട്. ഫോണ് ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില് അതിനനുസരിച്ചുള്ള പവര്ബാങ്കാണ് വാങ്ങേണ്ടത്.

ബ്രാന്റ്

പവര്ബാങ്ക് വാങ്ങുമ്പോള് പേരുകേട്ട ബ്രാന്ഡുകളുടെ പവര്ബാങ്ക് തന്നെ വാങ്ങുന്നതാണ് അഭികാമ്യം. പവര്ബാങ്കിന്റെ ബാറ്ററി ഉല്പ്പെടെയുള്ള കാര്യങ്ങള് പരിശോധിക്കുക എന്നത് ഉപഭോക്താവിന് അസാധ്യമാണ്.

സുരക്ഷ

വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമായതിനാല് തന്നെ സുരക്ഷ എന്നത് ചെറിയ കാര്യമല്ല. രാത്രി ഉറങ്ങുമ്പോള് പുലര്ച്ച വരെ ചാര്ജ് ചെയ്യുന്ന ശീലക്കാരാണ് പലരും. എന്നാല് ഇത് അപകടമാണ്. പവര്ബാങ്കിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറുമെന്നതാണ് ഇതിന് കാരണം.
അതിനാല് തന്നെ പവര് ബാങ്ക് തെരഞ്ഞെടുക്കുമ്പോള് ഉയര്ന്ന നിലവാരമുള്ള ലിഥിയംപോളിമര് ബാറ്ററിയുള്ളത് തന്നെ തെരഞ്ഞെടുക്കണം. ഇത് സുരക്ഷ ഉറപ്പു വരുത്തുന്നു. മികച്ച പവര്ബാങ്ക് പൊട്ടിത്തെറി സാധ്യത കുറയ്ക്കുന്നു.

ഔട്ട് പുട്ട് പോർട്ട്.
ഒരേ സമയം കൂടുതൽ ഉപകരണങ്ങൽ ചാർജ് ചെയ്യാവുന്ന പവർ ബാങ്ക് ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പവർ ബാങ്ക് വേണം തിരെഞ്ഞെടുക്കാൻ.ചില പവർ ബാങ്കുകളിൽ നാല് പോർട്ട് ഉണ്ടെങ്കിൽ ചിലപ്പോൽ രണ്ടെണ്ണം ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്നതായിരിക്കും.

മുഖക്കുരു വന്ന പാടുകൾ ചിക്കൻ പോക്സ് വന്ന പാടുകൾ എന്നിവ വെറും ഏഴ് ദിവസത്തിൽ മാറ്റാം

മുഖക്കുരു വന്ന പാടുകൾ ചിക്കൻ പോക്സ് വന്ന പാടുകൾ എന്നിവ വെറും ഏഴ് ദിവസത്തിൽ മാറ്റാം

പല കൌമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും. പലരും സ്വന്തം മുഖക്കുരു കാരണം കണ്ണാടി നോക്കാന് പോലും മടിക്കുന്നവര് ആണ്. മറ്റു പലരാണെങ്കില് അലോപ്പതി, ആയുര്വേദം, ഹോമിയോ എന്നിത്യാതി പരീക്ഷിച്ചു കുരുകളുടെയും പാടുകളുടെയും എണ്ണം കൂട്ടിയവരും ആകും. എന്നാല് മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും മാറ്റാന് നമുക്ക് തന്നെ വീട്ടില് വെച്ച് ചെയ്യാവുന്ന ചില ചികില്സാ രീതികള് ഉണ്ട്. ഏതൊക്കെയെന്നു നോക്കാം.
കറിവേപ്പില – 20 ഗ്രാം
കസ്തൂരി മഞ്ഞള് – 20 ഗ്രാം
ചെറുനാരങ്ങ – ഒരെണ്ണം
കസ്കസ് ( കശകശ) – 20 ഗ്രാം
കറിവേപ്പില നല്ലവണ്ണം അരച്ചെടുക്കുക അതോടൊപ്പം കസ്തൂരി മഞ്ഞള് പൊടിച്ചതും കശകശ ചേര്ത്തു അതില് ചെറു നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ചു രാവിലെ മുഖത്ത് തേക്കുക . രണ്ടു മണിക്കൂര് കഴിഞ്ഞു ചൂട് വെള്ളം കൊണ്ട് കഴുകുക . ഇങ്ങനെ 7 ദിവസം തുടരെ ചെയ്താല് മുഖത്തെ പാടുകള് പോകും. പെണ്കുട്ടികള് ഇത് മുഖത്ത് പുരട്ടിയാല് മുഖ കുരു ശല്യം ഉണ്ടാകില്ല. വന്നത് പോകും, ഉണ്ടായ കുഴികള് നികന്നു വരും. കൈ മുട്ടില് ഉണ്ടാകുന്ന കറുത്ത പാടുകള്ക്കും ഇത് തേച്ചാല് മാറും .
മറ്റ് പാരമ്പര്യ മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
നാരങ്ങ നീര് മുഖത്തെ ബ്രൗണ് പാടുകള് നീക്കാന് ഏറെ അനുയോജ്യമാണ്. മെലാസ്മ, ചുണങ്ങ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഒരു കോട്ടണ് ബോള് നാരങ്ങ നീരില് മുക്കി പാടുള്ളിടത്ത് തേച്ച് പതിനഞ്ച് മിനുട്ടിന് ശേഷം കഴുകുക. കറുത്ത പാടുകള് മങ്ങുകയും ചര്മ്മത്തിന് ശോഭ ലഭിക്കുകയും ചെയ്യും.
നാരങ്ങനീരും തക്കാളി ജ്യൂസും നാരങ്ങനീരും തക്കാളി ജ്യൂസും കലര്ത്തി മുഖത്ത് തേച്ചാല് മുഖത്തെ ഇരുണ്ട നിറവും, പാടുകളും, ചുണങ്ങും, നിറവ്യത്യാസങ്ങളും മാറി തിളക്കം ലഭിക്കും. മുഖത്തെ തവിട്ട് നിറമുള്ള പാടുകള് നീക്കാന് മികച്ച ഒരു മാര്ഗ്ഗമാണിത്
ഉള്ളി നീര് ഒരു ടേബിള്സ്പൂണ് ഉള്ളി നീര്, രണ്ട് ടേബിള്സ്പൂണ് തേന് എന്നിവ കൂട്ടിക്കലര്ത്തി മുഖത്തെ പാടുകളില് തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്ഗ്ഗമാണ്
തേന് പുളിച്ച പാല്, ക്രീം, തേന് എന്നിവ കൂട്ടിക്കലര്ത്തി മുഖത്ത് തേച്ച് പിടിപ്പിക്കുക. കഴുത്ത്, കൈകള്, കാലുകള് എന്നിവിടങ്ങളിലും ഇത് തേയ്ക്കാം. കറുത്ത കലകളും, തവിട്ട് പാടുകളും നീക്കാന് ഇത് സഹായിക്കും
മുള്ളങ്കി മുഖത്തെ തവിട്ട് പാടുകള് നീക്കാന് ഏറെ സഹായിക്കുന്ന ഒന്നാണ് മുള്ളങ്കി ജ്യൂസ്. ഇത് ദിവസവും മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം കഴുകുക. മികച്ച ഫലം ലഭിക്കും.
ഓറഞ്ച് നീര്, നാരങ്ങനീര്, ഉണക്കമുന്തിരി നീര്, അയോമോദകച്ചെടി നീര് എന്നിവ തുല്യമായി ചേര്ത്ത് തയ്യാറാക്കിയ മിശ്രിതം ഒരു കോട്ടണ് തുണി ഉപയോഗിച്ച് പാടുകളുള്ളിടത്തും, കഴുത്തിലും തേക്കുക. മുപ്പത് മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് മുഖത്തെ കലകളും, നിറഭേദങ്ങളും നീക്കാന് വളരെ ഫലപ്രദമാണ്.
മഞ്ഞക്കടുക് അരച്ച് പാലില് ചേര്ത്ത് ഒരു ക്രീമാക്കി മുഖത്ത് പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.
സ്ട്രോബറിയും ആപ്രിക്കോട്ടും മികച്ച ഒരു പരിഹാരമാര്ഗ്ഗമാണ്. ഇവ രണ്ടും ചേര്ത്ത് പേസ്റ്റ് ഉണ്ടാക്കി പാടുകളില് പുരട്ടുക. എല്ലാത്തരം പാടുകളെയും ഇത് മാറ്റാന് സഹായിക്കും.
ഒരു കപ്പ് രക്തചന്ദനപ്പൊടി, ചന്ദനപ്പൊടി, അരകപ്പ് ഓട്ട്മീല്, അല്പം പാല്, റോസ് വാട്ടര്, എന്നിവയുമായി ചേര്ത്ത് ക്രീം തയ്യാറാക്കുക. ഇത് ബ്രഷ് ഉപയോഗിച്ച് ആഴ്ചയില് മൂന്ന് തവണ മുഖത്ത് തേയ്ക്കുക. പാടുകള് പതിയെ അപ്രത്യക്ഷമാകുന്നത് കാണാം.
തക്കാളി ജ്യൂസ്, ബട്ടര് മില്ക്ക് എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള് സ്പൂണ് ബട്ടര്മില്ക്ക് രണ്ട് ടേബിള്സ്പൂണ് തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്മ്മത്തില് തേച്ച് പിടിപ്പിക്കുക
ഒരു ടേബിള്സ്പൂണ് ഉള്ളിനീരും ഒരു സ്പൂണ് വെളുത്തുള്ളി നീരും കലര്ത്തി മുഖത്തെ പാടുകളില് തേക്കുക. പതിനഞ്ച് മിനുട്ട് ഇത് ഉണങ്ങാനായി അനുവദിക്കുക. ചര്മ്മത്തിന്റെ ഇരുളലും, പാടുകളും പതിയെ കുറയും
ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുഖത്തെ പാടുകളില് തേക്കാം. പതിനഞ്ച് – ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകാം. മികച്ച ഫലം ഇതുവഴി ലഭിക്കും.
മുഖത്ത് തവിട്ട്, മഞ്ഞ, ചുവുപ്പ് പാടുകളില് നിന്ന് മുക്തി കിട്ടാന് കറ്റാര്വാഴ മികച്ച ഒരു മരുന്നാണ്. കറ്റാര്വാഴയുടെ നീരോ ജെല്ലോ മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. നീര് പഴയാതാകാതിരിക്കാന് ശ്രദ്ധിക്കുക. ഇത് ദിവസം രണ്ട് പ്രാവശ്യം ചെയ്യാം. വീട്ടില് ചെയ്യാവുന്ന പ്രതിവിധികളില് ഏറെ ഫലം തരുന്ന ഒന്നാണിത്
എളുപ്പത്തില് ചെയ്യാവുന്ന മറ്റൊരു മാര്ഗ്ഗമാണ് ചന്ദനപൊടി വെള്ളത്തില് കലക്കി മുഖത്ത് തേക്കുന്നത്. സൂര്യതാപം കൊണ്ടുള്ള പാടുകള്, ലിവര് സ്പോട്ട് തുടങ്ങിയവയെല്ലാം ഇതുവഴി ഭേദമാകും.
വിറ്റാമിന് ഇ ഓയില് മുഖത്ത് തേച്ചും പാടുകള് ഭേദമാക്കാം. വിറ്റാമിന് ഇ ഓയില് മുഖത്ത് തേച്ച് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിന്റെ പാടുകളും, കലകളും മങ്ങാന് സഹായിക്കും
ആപ്പില് സിഡെര് വിനെഗര് ഉപയോഗിക്കുന്നത് ചര്മ്മത്തിലെ പാടുകള് നീക്കാന് സഹായിക്കുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില് രണ്ട് ടേബിള്സ്പൂണ് ആപ്പിള് സിഡെര് വിനെഗറും തേനും ചേര്ത്ത് ദിവസവും കുടിക്കുക.
ഒരു ടേബിള് സ്പൂണ് നാരങ്ങനീര്, കറ്റാര് വാഴ നീര്, ആപ്പിള് സിഡെര് വിനെഗര് എന്നിവ കാല്കപ്പ് തൈരില് ചേര്ക്കുക. ഇത് മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. മുപ്പത് മിനുട്ടിന് ശേഷം മുഖം കഴുകാം. മുഖത്തെ പാടുകള് മങ്ങാന് ഈ മിശ്രിതം സഹായിക്കും
മുഖത്തെ പാടുകള് , ചുണങ്ങ്, ചര്മ്മത്തിലെ ഇരുണ്ട നിറം എന്നിവ മാറ്റാന് ഒരു മാര്ഗ്ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 6-8 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് ഉപദ്രവകാരികളായ ടോക്സിനുകളെ പുറന്തള്ളി ചര്മ്മത്തിന്റെ സ്നിഗ്ധത നിലനിര്ത്തുകയും പാടുകള് മങ്ങിപ്പോകാന് സഹായിക്കുകയും ചെയ്യും.
മുഖത്തെ പാടുകള് , ചുണങ്ങ്, ചര്മ്മത്തിലെ ഇരുണ്ട നിറം എന്നിവ മാറ്റാന് ഒരു മാര്ഗ്ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 6-8 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് ഉപദ്രവകാരികളായ ടോക്സിനുകളെ പുറന്തള്ളി ചര്മ്മത്തിന്റെ സ്നിഗ്ധത നിലനിര്ത്തുകയും പാടുകള് മങ്ങിപ്പോകാന് സഹായിക്കുകയും ചെയ്യും