Monday, October 2, 2017

ചൂതാട്ടനഗരമായ ലാസ് വേഗസ്

കൊലപാതകവും പിടിച്ചുപറിയും വേശ്യാവൃത്തിയും സര്‍വസാധാരണം; ചൂതാട്ടനഗരമായ ലാസ് വേഗസ്

അവിടെ ചെന്നാലും തട്ടിമുട്ടി കഴിഞ്ഞുകൂടി കടന്നുപോരാമെന്ന ധൈര്യമൊക്കെ പുറപ്പെടുമ്പോഴുണ്ടായിരുന്നെങ്കിലും വിമാനമിറങ്ങിയപ്പോള്‍ സത്യത്തില്‍ ഭയപ്പെട്ടു. ഇറങ്ങിയിരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രത്തില്‍. ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പണം വന്നുമറിയുന്ന ഇടം. അതും അമേരിക്കയില്‍. കൊലപാതകത്തിനോ പിടിച്ചുപറിക്കോ പരസ്യമായ മദ്യപാനത്തിനോ മറ്റ് ലഹരി ഉപയോഗങ്ങള്‍ക്കോ വേശ്യാവൃത്തിക്കോ ഒന്നും വലിയ വിലകല്‍പിക്കാത്ത ഭീമന്‍ നഗരം - ലാസ് വേഗസ്

എയര്‍പോര്‍ട്ടില്‍നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ ചൈനക്കാരനായ ഡ്രൈവര്‍ ലാസ് വേഗസിന്റെ കഥ പറഞ്ഞു. ന്യൂയോര്‍ക്കിലെ കുപ്രസിദ്ധമായ ഗ്യാങ് വാറില്‍ തോറ്റ് പുറത്തുപോകേണ്ടിവന്ന സംഘം ഇവിടെ തമ്പടിച്ചതോടെയാണ് ഇതൊരു നക്ഷത്രനഗരമായത്. 1970-80 കാലത്ത്. പണ്ട് എല്ലീസ് ദ്വീപില്‍നിന്ന് കുടിയേറിയ മാഫിയാസംഘത്തോടൊപ്പം ഇവര്‍ കൂടിച്ചേര്‍ന്നതോടെ ഇതൊരു കണ്ണഞ്ചിപ്പിക്കുന്ന നഗരമായി മാറിയത്രെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ട് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ലോകത്തെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ നല്‍കുന്ന വിനോദ-വാണിജ്യനഗരമായി ലാസ് വേഗസ് മാറി. അടുത്തിടെ ഒരു ആഫ്രിക്കന്‍ ഗായകന്‍ ഫുട്പാത്തില്‍ നില്‍ക്കെ വെടിയേറ്റ കഥകൂടി അയാള്‍ പറഞ്ഞു. ഈ ചൈനക്കാരന്‍ കൊള്ളാമെന്നു തോന്നി. മണിമണി പോലല്ലേ ചരിത്രവും വര്‍ത്തമാനവും വഴിഞ്ഞൊഴുകുന്നത്.

അംബരചുംബികള്‍ എന്ന പദത്തിന്റെ അക്ഷരാര്‍ഥം വേഗത്തില്‍ പിന്നോട്ട് മറഞ്ഞുകൊണ്ടിരുന്നു. അയ്യായിരവും ആറായിരവും മുറികളുള്ള ഹോട്ടലുകള്‍ ഒന്നിനു പിറകെ ഒന്നായി മോഹിപ്പിച്ചുകൊണ്ട് കടന്നുപോയി. ട്രിപ്പിള്‍ എ ഫൈവ് ഡയമണ്ട് നിലവാരങ്ങളിലുള്ള ഹോട്ടലുകള്‍ ലോകത്തുണ്ടെന്നും അവയില്‍ ഏറ്റവും മുമ്പന്‍മാര്‍ വേഗസിലാണെന്നും അന്നറിഞ്ഞു.

റോഡുകള്‍ വിശാലങ്ങളൊന്നുമല്ലെങ്കിലും വൃത്തിയുണ്ട്. എണ്ണത്തില്‍ കൂടുതലുണ്ട്. അതായത്, ഒരേദിക്കിലേക്ക് സമാന്തരമായി അനവധി നാലുവരിപ്പാതകള്‍. മഹാമേരുക്കളൊന്നുമില്ലെങ്കിലും റോഡരികില്‍ ചിലയിടങ്ങളില്‍ പച്ചപ്പ് പരത്തി പൈനും മറ്റുമുണ്ട്. ശരിക്കും മരുഭൂമിയായിരുന്നു ഈ സ്ഥലം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള വിര്‍ജിനിയാ വിമാനം വേഗസ് അടുക്കാറായപ്പോള്‍ തന്നെ താഴെ നോക്കെത്താദൂരത്തായി മരുഭൂമി കിടക്കുന്നതു കണ്ടിരുന്നു. ചെറിയ ചെറിയ മൊട്ടക്കുന്നുകള്‍ അടുക്കിവെച്ച പ്രദേശം. മരം പോയിട്ട് കുറ്റിച്ചെടിപോലുമില്ല, ഒന്നു കാണാന്‍. ഇവിടെ നഗരത്തില്‍ മനുഷ്യവാസവും പണത്തിന്റെ ഹാസവും കൂടിയായപ്പോള്‍ വെള്ളവും മരവും പുല്ലും മറ്റും താനേ വന്നു, അഥവാ വരുത്തി. 

കൂറ്റന്‍ ഫ്‌ളൈഓവര്‍ കയറി ഇറങ്ങിയപ്പോള്‍ ഹോട്ടലിലെത്തി. ഗേറ്റില്‍ സെക്യൂരിറ്റിക്കാരന്‍ പേരുചോദിച്ചു. അയാള്‍ മാക്ബുക്കില്‍ പേരടിച്ചു. മൂന്നാം ബ്ലോക്കെന്ന് ഡ്രൈവറോട് പറഞ്ഞു. അപ്പോഴാണ് ഹോട്ടല്‍ ശ്രദ്ധിച്ചത്. അതേ അംബരചുബികള്‍, മൂന്നും ഒറ്റ ഗേറ്റിനകത്ത്. പേര് എം.ജി.എം. സിഗ്‌നേച്ചര്‍. ഇവിടുത്തെ ഏറ്റവും വലിയ റിസോര്‍ട്ട് ഗ്രൂപ്പാണ് എം.ജി.എം. ഒരു കാലത്ത് ഏറ്റവും വലിയ ചൂതാട്ടക്കാരും മാഫിയയും ആയിരുന്നവരും ഇന്ന് റിസോര്‍ട്ട് രാജാക്കന്മാരാണ്. ഹോട്ടലില്‍ നിന്ന് സംഘം സംഘമായി ആളുകള്‍ നടന്ന് പുറത്തേക്ക് പോകുന്നു. നേരത്തേ പോയവര്‍ തിരികെ വരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഒക്കെയുണ്ട് അക്കൂട്ടത്തില്‍. ഇരുട്ടായിവരുന്നു. ഇവര്‍ക്കൊന്നും ഭയമില്ലേ എന്നും അപ്പോള്‍ തോന്നി. സ്വെറ്റര്‍ ധരിച്ചിട്ടുണ്ടെങ്കിലും കാറിനു പുറത്തിറങ്ങിയപ്പോള്‍ ചുളുചുളാ തണുത്തു. സെന്‍സറുള്ള വാതില്‍ തുറന്നടഞ്ഞപ്പോഴേക്കും ഞങ്ങള്‍ പൂമുഖത്തുകടന്നിരുന്നു. മൂന്നു സുന്ദരിമാര്‍ സ്വീകരണ മേശയ്ക്കരികില്‍. അവിടെ തണുപ്പേയുണ്ടായിരുന്നില്ല. 

കുറേനേരം മുറിയിലിരുന്നപ്പോള്‍ സ്‌കൂള്‍ കുട്ടികളായ മക്കളാണ് പറഞ്ഞത് വിശക്കുന്നുവെന്ന്. ഹോട്ടലിലെ മെനുബുക് നോക്കുന്നതിനു മുമ്പേ തന്നെ ഏകദേശ വില ഊഹിച്ചിരുന്നു. ചുരുങ്ങിയ വില 25 ഡോളറാണ്. എങ്കിലും മറിച്ചുനോക്കിയിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി. മഴ പൊടിയുന്നുണ്ട്. റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ അവര്‍ ഐപാഡില്‍ സ്ഥലത്തിന്റെ മാപ്പെടുത്തു തന്ന് ഓരോന്ന് ചൂണ്ടിക്കാണിച്ചു. ലാസ് വേഗസ് പോലുള്ള ഒരു വലിയ നഗരത്തിന്റെ ചിത്രത്തില്‍ ഒന്നു ചൂണ്ടിക്കാണിച്ചാല്‍ എന്താകാന്‍. ഒന്നും മനസ്സിലായില്ല. അവസാനം സെക്യൂരിറ്റിക്കാരന്‍ സഹായിച്ചു. മിതമായ നിരക്കില്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലിലേക്കുള്ള വഴി ഏകദേശം പിടികിട്ടി. അതനുസരിച്ച് ഒരു ഇടുക്കിലൂടെ നടന്നു. തൊട്ടപ്പുറത്ത് ഡാം പൊട്ടിച്ചുവിട്ടാലെന്നപോലെ വാഹനങ്ങള്‍ ഒഴുകുന്ന ഒരു റോഡുണ്ട്. മറ്റു ചില റോഡുകളാകട്ടെ ശൂന്യം. ഞങ്ങള്‍ നടന്ന റോഡിലും ആരുമുണ്ടായിരുന്നില്ല. മഴ കനക്കാന്‍ തുടങ്ങി. ഒരു ഫ്‌ളൈ ഓവറിന്റെ താഴെ കുറച്ചു സമയം നിന്നു. നടന്നുനടന്ന് വഴി തെറ്റിയതായി സംശയം തോന്നി. മടിച്ചില്ല, നേരെതന്നെ നടന്നു. 

ഒരു വളവ് തിരിഞ്ഞു ചെന്നപ്പോള്‍ കണ്ട കാഴ്ച ആശ്വാസം പകര്‍ന്നു. റോഡിന്റെ രണ്ടു വശവുമായി പടര്‍ന്നുകിടക്കുന്ന കൂറ്റന്‍ കാസിനോ. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ റോഡിനു കുറുകെ ഫ്‌ളൈ ഓവര്‍. കിട്ടാവുന്നതില്‍ വെച്ചേറ്റവും മുന്തിയത് എന്നു തോന്നുന്ന കാറുകളില്‍ ആളുകള്‍ കുടുംബസമേതം അകത്തേക്ക് പോകുന്നതും കണ്ടു. കുറച്ചുനേരം ആ കാഴ്ചകള്‍ നോക്കിനിന്നു. പെട്ടെന്നാണ് ആ കാസിനോയുടെ ഉള്ളില്‍നിന്ന് ജനം ജാഥയായി ഇറങ്ങുന്നത് കണ്ടത്. കുറച്ചൊന്നുമല്ല, കട്ടകുത്തി ജനം. മിക്കവരും ടിക്കറ്റുകള്‍ റോഡരികിലുള്ള മാലിന്യപ്പാത്രത്തില്‍ ഇടുന്നു. ഞങ്ങള്‍ സൂത്രത്തില്‍ ഒന്നെടുത്തു നോക്കി, ഒരു ഷോ കഴിഞ്ഞിറങ്ങിയതായിരുന്നു അവര്‍. ജിംനാസ്റ്റിക്‌സ്. അവിടെ ഒട്ടുമിക്ക കാസിനോകളിലും ജിംനാസ്റ്റിക് ഷോകളുണ്ട്, വെറും ജിംനാസ്റ്റിക്‌സ് അല്ല, അതൊരു പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര രണ്ട് മണിക്കൂര്‍ നീളുന്ന നാടകം. ചാറ്റല്‍മഴ നനഞ്ഞ് മുന്നോട്ടുനടന്നു. ഏറെ താമസിയാതെ വമ്പന്‍ഹോട്ടലുകളുടെ നിര വിട്ട് കുറച്ചുകൂടി സാധാരണമായ തെരുവിലെത്തി. ആദ്യം കണ്ട കടയില്‍തന്നെ കയറി. റോഡില്‍നിന്ന് ഒരു നില ഉയരത്തില്‍ ചെറുഹോട്ടലുകളുടെ നിര. പടികയറിച്ചെന്നാല്‍ മേശയും കസേരയും നിരത്തിയിട്ടിരിക്കുന്നു. അപ്പുറത്ത് കൗണ്ടര്‍. അധികവും ചിക്കന്‍വിഭവങ്ങള്‍, പിന്നെ വിവിധതരം പിസ, ബര്‍ഗര്‍, റോള്‍... ഒന്നര ഡോളറിന് കുശാലായി കഴിക്കാം, തെറ്റില്ല. വൃത്തിയുള്ള തട്ടുകടകള്‍ എന്നു വിശേഷിപ്പിക്കാം. അമേരിക്കയില്‍ ഒരുകാര്യത്തില്‍ പൂര്‍ണമായി വിശ്വസിക്കാമെന്നാണ് പൊതുവേ പറയുന്നത്; ഭക്ഷണം. കുട്ടികള്‍ക്ക് ആശ്വാസമായി, അവര്‍ വിചാരിച്ച ചില ഇനങ്ങള്‍ കിട്ടി. ബില്ല് കൊടുത്തശേഷം അയാളോട് തൊട്ടടുത്ത് കാണാന്‍ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. കണ്ടിട്ട്, മംഗോളിയനാണ്. അയാള്‍ കൗണ്ടറില്‍നിന്നിറങ്ങിവന്ന് റോഡിന്റെ മുന്നിലായുള്ള ഒരു വളവ് കാണിച്ചുതന്നു. അവിടെ സ്ട്രിപ് തുടങ്ങുകയാണെന്ന് പറഞ്ഞു. അതെ, ലോകപ്രശസ്തമായ ലാസ് വേഗസ് സ്ട്രിപ്. ഞങ്ങള്‍ ഒരു പൊതിഭക്ഷണവും വാങ്ങി നടന്നു. അതൊരു ചെറിയ റോഡായിരുന്നു. അത് അവസാനിച്ചത് ഒരു നിറവെളിച്ച പ്രപഞ്ചത്തില്‍. പലരും സ്വര്‍ഗസമാനമെന്നു വിശേഷിപ്പിച്ച ലാസ് വേഗസ് സ്ട്രിപ്പ്. ഏഴുകിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വാണിഭ-ചൂതാട്ട പറുദീസ. 

മനുഷ്യന്‍ എത്രമാത്രം സ്വയം മറക്കുന്നുവോ അത്രമാത്രം കുറ്റവാളിയാകുന്നുവെന്ന ആപ്തവാക്യമൊന്നും അവിടെ ചെലവാകില്ല. വിവിധ രാജ്യങ്ങളിലെ പൂത്ത പണക്കാര്‍ ഇവിടെ വരുന്നു. പണം വാരിയെറിയുന്നു. സ്ത്രീകളെ ഒപ്പം കൂട്ടാന്‍ നിങ്ങള്‍ക്ക് രഹസ്യ ഫോണൊന്നും പരതണ്ട. ഓരോ രാജ്യക്കാരും കാസിനോകളുടെ ചുവരുകളില്‍ ഒട്ടിനില്‍ക്കുന്നുണ്ട്. സിഗററ്റ് വലിച്ചും വിസ്‌കി ഉറിഞ്ചിക്കുടിച്ചും നില്‍ക്കുന്നവര്‍. വിലപേശി ഒപ്പം കൂട്ടാം. ഹോട്ടലുകളും വാഹനവും അവര്‍ പറയും, മുന്തിയ മദ്യവും അവര്‍ തിരഞ്ഞെടുക്കും. അവരെ നിങ്ങള്‍ക്ക് കുറ്റപ്പെടുത്താനാവില്ല. അവരെ ആശ്രയിച്ച് ഏതോ രാജ്യത്ത് ആരൊക്കെയോ കഴിയുന്നുണ്ടാവാം. അവര്‍ അയയ്ക്കുന്ന പണം കാത്തിരുന്ന്, ഏതൊക്കെയോ കൊച്ചുമിടുക്കന്മാരും മിടുക്കികളും പഠിക്കുന്നുണ്ടാവാം. തെരുവില്‍ മലര്‍ത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലും എന്റെ പൊക്കിള്‍ക്കൊടി മുറിയുന്നു എന്ന മേതിലിന്റെ വരികള്‍ വെറുതെ ഓര്‍ത്തുപോയി.

ഞങ്ങള്‍ ഓരോ കാസിനോകളും നടന്നുകണ്ടു. പല കാസിനോകളിലും ചൂതാട്ടയന്ത്രങ്ങള്‍ അലങ്കരിക്കുന്നതിനു മാത്രം കോടികള്‍ ചെലവിട്ടിട്ടുണ്ട്. ഓരോ ചൂതാട്ടമേശയ്ക്കരികിലും പേരിനു മാത്രം വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍ കാത്തുനില്‍ക്കുന്നു. വിസ്‌കിയോ സിഗരറ്റോ എന്തു വേണം എന്ന് കളിക്കുന്നവരോട് ചോദിച്ചുകൊണ്ട്. സേവനം തൃപ്തികരമായാല്‍ കളിക്കുന്നവരോടൊപ്പം കൂടാം അന്ന് രാത്രി. ചില പെണ്‍കുട്ടികള്‍ ഒറ്റയ്ക്കിരിക്കുന്നത് കണ്ടു. കണ്‍പോള മുഴുവനായി തുറക്കാന്‍പോലും അവര്‍ക്കാകുന്നില്ല. ഗ്ലാസിലെ മദ്യം ഇനിയും ബാക്കി. സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത് ചൂതാട്ടത്തില്‍ വിജയിച്ച സംഘത്തിന്റെ ആരവം ആ ഹോട്ടല്‍ മുഴുവന്‍ അലയടിച്ചു. വെട്ടിത്തിളങ്ങുന്ന കൂറ്റന്‍ ചാന്‍ലിയര്‍ വിളക്കുകളില്‍ തുള്ളിപ്പാടുകള്‍ വീഴ്ത്തി ഷാംപെയിനുകള്‍ അവിടെ പൊട്ടിച്ചിതറി. നടന്നാലും നടന്നാലും തീരുന്നില്ല ഒരു കാസിനോയുടെയും ഉള്‍ഭാഗങ്ങള്‍. മുകളിലേക്കും താഴേക്കും എത്രദൂരം പോയെന്ന്, എത്ര നില കയറിയെന്ന് കാഴ്ചകളുടെ മായാവിസ്മയങ്ങള്‍ ഞങ്ങളെ ഓര്‍ത്തെടുക്കാന്‍ സമ്മതിച്ചില്ല. ചൂതാട്ടയന്ത്രങ്ങളെല്ലാം കടുംവര്‍ണങ്ങള്‍ തേച്ചും വജ്രങ്ങള്‍പോലെ തിളങ്ങുന്ന അലുക്കുകള്‍ ചാര്‍ത്തിയതുമാണ്. 

ഇടയ്ക്കിടെ ഭക്ഷണശാലകളുണ്ട്. ബാര്‍ ഡെസ്‌കുകളുണ്ട്. ശില്പങ്ങള്‍ നിരത്തിയ ഇരിപ്പുകേന്ദ്രങ്ങള്‍, ചിത്രങ്ങള്‍ തൂക്കിയ ചുമരുകള്‍, കാസിനോകളുടെ രൂപകല്പനകള്‍ ലോകോത്തര നിലവാരത്തിലുള്ളവതന്നെ. ഒരു കാസിനോയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അടുത്തതിലേക്ക് കയറുംവിധമാണ് വഴികള്‍. തിരക്കേറിയ റോഡുകള്‍ മുറിച്ചുകടക്കണ്ട, കാസിനോകള്‍ തമ്മില്‍ കാല്‍നടപ്പാലങ്ങള്‍ വഴി ബന്ധിച്ചിരിക്കുന്നു. ദിവസവും ലക്ഷങ്ങളാണ് കാണാന്‍ മാത്രമായി വരുന്നത്. ചൂതാട്ടക്കാര്‍ക്കിടയിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു വസ്തു കുറഞ്ഞ നിരക്കില്‍ കിട്ടിയേക്കാം. അല്ലെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം വലിയ വിലയ്ക്ക് വാങ്ങേണ്ടിവന്നേക്കാം. ലോകത്തെ എല്ലാ ബ്രാന്‍ഡഡ് സാധനങ്ങളും നിങ്ങളുടെ കണ്ണില്‍പെട്ടിരിക്കും. അവിടെ ഏറ്റവും വലിയ കാസിനോകളിലൊന്നായ അരിയാകാസിനോയില്‍ കയറിയപ്പോഴാണ് ഭൂമിക്കടിയിലേക്ക് കെട്ടിത്താഴ്ത്തിയ നിലകള്‍ കണ്ടത്. അവയിലൊക്കെ ചൂതാട്ടമാണ് നടക്കുന്നത്. ഒരുഡോളര്‍മുതല്‍ ബില്യണ്‍ ബില്യണ്‍ ഡോളര്‍വരെ വെച്ച് കളിക്കാവുന്ന ഇടങ്ങള്‍. തര്‍ക്കത്തിനൊടുവില്‍ ഇടയ്ക്ക് വെടിയൊച്ച കേട്ടേക്കാം. എടുത്തുകൊണ്ടുപോകാന്‍ തയ്യാറായി പൊലീസ് എല്ലാ ഭാഗത്തുമുണ്ട്. അടുത്ത കളിക്ക് കാത്തുനില്‍ക്കുന്നവര്‍ പിന്നിലുണ്ട്. 

കാണാന്‍വരുന്നവര്‍ ഒട്ടും ഭയക്കേണ്ടതില്ലെന്ന് അന്ന് മനസ്സിലായി. പൂര്‍ണസംരക്ഷണം. സ്ട്രിപ് സക്രിയമാകുന്നത് രാത്രിയാണ്. പുലരുന്നതുവരെ റോഡിലും കാസിനോകളിലും ഷോപ്പിങ് മാളുകളിലും ജനങ്ങള്‍ അലഞ്ഞുനടക്കുന്നു. ലോകത്തെ ഏറ്റവും മുന്തിയ 25 ഹോട്ടലുകളെടുത്താല്‍ 15 എണ്ണവും ഈ തെരുവിലാണ്, 65000-ത്തോളം മുറികളുള്ള ഈ ലാസ് വേഗസ് സ്ട്രിപ്പില്‍. പക്ഷേ, ഇടയ്ക്കിടയ്ക്ക് തട്ടുകട സമുച്ചയങ്ങളുണ്ട്. തട്ടുകടയെന്ന് വിശേഷിപ്പിക്കുന്നുവെന്നു കരുതി സംശയിക്കണ്ട, നമ്മുടെ നാട്ടിലെ ത്രീസ്റ്റാര്‍ നിലവാരം ഓരോ തട്ടിനുമുണ്ട്. രാത്രിയിലും പാഞ്ഞുപോകുന്ന മെട്രോ ട്രെയിനുകള്‍ സ്ട്രിപ്പില്‍ നിന്നാല്‍ കാണാം. ഒന്നുകൂടെ സൂക്ഷിച്ച് ആകാശത്തേക്ക് നോക്കിയാല്‍ വിമാനങ്ങളുടെ വിളക്കുകള്‍ കാണാം. ഒന്നല്ല അനവധി വിമാനങ്ങള്‍. വട്ടമിട്ടുപറന്നും വരിനിന്നും വേഗസ് വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നു. സമയം നോക്കി; പുലര്‍ച്ചെ രണ്ടുമണി. ബാക്കി കാസിനോകളും തെരുവുകളും അടുത്തദിവസത്തേക്ക് മാറ്റിവെച്ച്, ഞങ്ങള്‍ തിരിഞ്ഞുനടന്നു.

By: ദിനേശ് വര്‍മ

ആഭരണ നിര്‍മ്മാണശാലയിലെ കാഴ്ചകള്‍ :

ആഭരണ നിര്‍മ്മാണശാലയിലെ കാഴ്ചകള്‍ :

ആഭരണ കടകളിൽ ഇഷ്ട്ടപെട്ട സ്വർണം തിരയുമ്പോൾ പലരും ഓർക്കാറില്ല ഇതിനു പിന്നിലുള്ള അദ്ദുവാനം .കൈകൾ മുതൽ യന്ത്രങ്ങൾ വരെ പണിയെടുത്താണ് മനോഹരമായ രൂപത്തിൽ നമ്മുടെ കൈകളിൽ എത്തുന്നത് , വീഡിയോ കണ്ടു നോക്കു ..

https://youtu.be/1eOFS1bFltE

മൂത്രത്തില്‍ പഴുപ്പ് (UTI)

മൂത്രത്തില്‍ പഴുപ്പ് (UTI)കാരണങ്ങളും,ലക്ഷണങ്ങളും ,പരിഹാരവും
ആണായി ജനിച്ചിരുന്നെങ്കില് എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള് ഉണ്ട്  ഒന്ന്, പ്രസവവേദന വരുമ്പോള്, രണ്ട്, യാത്രയില് മൂത്രശങ്ക വരുമ്പോള്. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില് പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില് തന്നെ ആവശ്യത്തിനു സൗകര്യങ്ങള് ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്ത്തവസമയത്ത് സാനിട്ടറി നാപ്കിന് ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്ക്ക് ഡയപ്പര് മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്. പൊതുവേ തന്നെ മൂത്രത്തില് അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില് ഇത് കൂടുതല് പ്രശ്നങ്ങള്ക്ക് വഴി വെക്കുന്നു.
മൂത്രത്തില് പഴുപ്പ് ആണെന്ന് കേള്ക്കുമ്പോള് തന്നെ ഡോക്റ്റര്മാര് നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാന് നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്.  ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില് അണുബാധ ഉള്ളവര്ക്കെല്ലാം മൂത്രത്തില് പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള് കൊണ്ട് മൂത്രത്തില് അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള് സ്ത്രീകള്ക്കാണ്. അതിലേക്ക് കടക്കുന്നതിനു മുന്പ് എന്താണ് ഡൃശിമൃ്യ ഠൃമര േകിളലരശേീി/ഡഠക എന്ന് പറയാം.
പൊതുവേ പറഞ്ഞാല് മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാല് മൂത്രനാളം വഴി മൂത്രസഞ്ചിയില് അണുക്കള് എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില് യൂറിനറി ഇന്ഫെക്ഷന് എന്ന് പറയുന്നത്. എന്നാല് കിഡ്നി മുതല് മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങള് ഏറിയും മാറിയുമിരിക്കും.
അണുബാധയുടെ കാരണങ്ങള്

മൂത്രത്തിന്റെ ഉടമസ്ഥയുടെ കൈയിലിരിപ്പാണ് പൊതുവേ മൂത്രത്തില് അണുബാധയും തുടര്പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മൂത്രനാളത്തിന്റെ നീളം അല്പം കുറവാണ്. കൂടാതെ, മൂത്രനാളത്തിന്റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും ഉള്ളതും ഈ ഭാഗത്തെ അണുക്കളുടെ വിളനിലമാക്കുന്നു. സ്ത്രീശരീരത്തില് ആര്ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഒരു മൂലയ്ക്ക് ഒളിച്ചിരിക്കുന്ന മൂത്രനാളത്തിലേക്ക് അണുക്കള് കടന്നു കയറുന്നത് പല കാരണങ്ങള് കൊണ്ടാണ്.

യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില് കെട്ടിനില്ക്കുന്നത് അണുക്കള് വളരാനുള്ള സാഹചര്യം ഒരുക്കുന്നു

ലൈംഗികബന്ധസമയത്തുള്ള വൃത്തിഹീനത
മലവിസര്ജനത്തിനു ശേഷം പിന്നില് നിന്ന് മുന്പിലേക്ക് വൃത്തിയാക്കുന്നത്

ഗര്ഭാവസ്ഥ

പ്രമേഹം
ആര്ത്തവവിരാമത്തിനു ശേഷം ശരീരത്തില് ഈസ്ട്രജന് എന്ന ഹോര്മോണിന്റെ അഭാവം

മൂത്രാശയത്തിലോ കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള് (കല്ല്, മറ്റു വളര്ച്ചകള്, മൂത്രനാളത്തിന്റെ വ്യാസം കുറയുന്ന അവസ്ഥകള്)

ഏതെങ്കിലും രോഗം കാരണമോ മൂത്രമൊഴിക്കുന്നതിലെ അപാകതകള് കാരണമോ കത്തീറ്റര് ഇടേണ്ടി വരുമ്പോള്

&ിയുെ;
ഇത്തരത്തില് വലിഞ്ഞു കയറുന്ന ബാക്റ്റീരിയകള് ഒന്നും രണ്ടും തരമല്ല. പ്രധാനമായും ഇതിനു പിന്നില് പ്രവര്ത്തിക്കുന്ന കറുത്ത കൈകള് ഋ.ഇീഹശ, ഗഹലയശെലഹഹമ, ജൗെലറീാീിമ െതുടങ്ങിയവരുടെ വിവിധ തരം വര്ഗങ്ങള് ആണ്. ഇതില് ഓരോ അണുബാധയും എത്രത്തോളം ഭീകരമാകും എന്നത് നിശ്ചയിക്കുന്നത് മൂന്നു കാര്യങ്ങളാണ് രോഗിയുടെ പ്രതിരോധശേഷി, രോഗാണുവിന്റെ രോഗജന്യശേഷി, രോഗം ജനിപ്പിക്കാനുള്ള സാഹചര്യങ്ങളുടെ സാന്നിധ്യം എന്നിവയാണ് അത്.
പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില് അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം തിന്നു ബാക്റ്റീരിയ അവിടെ തന്നെ കുട്ടിയും കുടുംബവുമായി കൂടാന് തീരുമാനിക്കുന്നത് ഇടക്കിടെയുള്ള യൂറിനറി ഇന്ഫെക്ഷനായി ഭവിക്കുന്നു. പ്രമേഹരോഗിക്ക് ഇടയ്ക്കിടെ ആശുപത്രിവാസമാണ് വിധിയെങ്കില് ഗര്ഭിണിക്ക് മാസം തികയാതെയുള്ള പ്രസവം ഉള്പ്പെടെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഗര്ഭാവസ്ഥയില് മൂത്രത്തിലെ അണുബാധ ചെറുതായി കാണരുത്. പ്രമേഹരോഗികള്ക്ക് പ്രമേഹനിയന്ത്രണം കൊണ്ട് തന്നെ ആശ്വാസം ലഭിക്കും.
പ്രധാന ലക്ഷണങ്ങള്

മൂത്രത്തില് അണുബാധ ഉണ്ടായതിന്റെ പ്രധാന ലക്ഷണങ്ങള് ഇവയാണ്,

മൂത്രമൊഴിക്കുമ്പോള് ഉള്ള നീറ്റലും പുകച്ചിലും

ഇടയ്ക്കിടെയുള്ള മൂത്രശങ്ക
അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന
വിറയലോട് കൂടിയ പനി
ഓക്കാനവും ഛര്ദ്ധിയും

ഒരു ലക്ഷണവുമില്ലാതെയും യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകാം. അത് കൊണ്ട് തന്നെ ലക്ഷണങ്ങള് ഇല്ലാത്ത അവസ്ഥ ചികിത്സ വേണ്ടാത്ത ഒന്നല്ല, പ്രത്യേകിച്ച് ഗര്ഭിണികളില്.

ലൈംഗികബന്ധത്തിലൂടെ അണുബാധ ഉണ്ടാകുന്നതു മധുവിധുകാലം തൊട്ടു തുടങ്ങും (ഒീില്യാീീി ഇ്യശെേശേ)െ. ലൈംഗികബന്ധത്തിന് മുന്പും ശേഷവും പങ്കാളികള് സ്വകാര്യഭാഗങ്ങള് വൃത്തിയാക്കുക എന്നതാണ് ഇത് തടയാനായി ചെയ്യേണ്ടത്. ചിലപ്പോള് രണ്ടു പേരും ചികിത്സയെടുക്കേണ്ടതായും വന്നേക്കാം. ഒന്നിലേറെ പങ്കാളികള് ഉണ്ടാകുന്നത് ഇത്തരം അണുബാധക്കും വേറെ പല ഗൗരവമുള്ള രോഗങ്ങള്ക്കും സാധ്യത വര്ദ്ധിപ്പിക്കുന്നു.

മൂത്രമെടുക്കാന് കത്തീറ്റര് ഇടുന്നത് കാരണമായി ഉണ്ടാകുന്ന അണുബാധ ഒഴിവാക്കാനുള്ള സകല മുന്കരുതലുകളും എടുക്കാറുണ്ടെങ്കില് പോലും പുറമേയുള്ള ഒരു വസ്തു ശരീരത്തിനകത്ത് കിടക്കുന്നത് ഭീഷണി തന്നെയാണ്.  കൃത്യമായ ഇടവേളകളില് കത്തീറ്റര് മാറ്റുന്നതും ആ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതുമാണ് പ്രതിവിധി.
കിഡ്നിയിലോ മൂത്രസഞ്ചിയിലോ മൂത്രനാളത്തില് എവിടെയെങ്കിലുമോ ഉള്ള തടസങ്ങള് സര്ജറി വിഭാഗത്തിന്റെ ശ്രദ്ധയില് പെടുത്തേണ്ടുന്ന ഒന്നാണ്. മറ്റേതു കാരണം കൊണ്ട് വന്ന അണുബാധയും ചികിത്സിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. മൂത്രത്തിലെ പഴുപ്പ് കോശങ്ങളുടെ എണ്ണവും മൂത്രം കള്ച്ചര് ചെയ്ത ഫലവുമൊക്കെ അനുസരിച്ച് മരുന്നും കഴിക്കേണ്ട ദൈര്ഘ്യവുമെല്ലാം മാറുമെന്നു മാത്രം.

തുടര്ച്ചയായി ഉണ്ടാകുന്ന മൂത്രത്തിലെ അണുബാധ പല കാരണങ്ങള് കൊണ്ടാകാം. ചിലപ്പോള് ഇത്തരം തുടര്ച്ചയായ രോഗം രോഗിയുടെ കുറഞ്ഞ പ്രതിരോധശേഷിയിലേക്ക് വിരല് ചൂണ്ടുന്നതാവും. രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും പരിശോധിക്കുന്നതിലൂടെ ഒളിഞ്ഞിരിക്കുന്ന പ്രമേഹം കണ്ടെത്താനുള്ള വഴിയായും ഇത് മാറാറുണ്ട്.
പ്രതിരോധം
ഏതു തരത്തിലുള്ളതാണെങ്കിലും പ്രതിരോധം പ്രതിവിധിയെക്കാള് നല്ലതാണ് എന്നിരിക്കേ, മൂത്രത്തിലെ അണുബാധ ഒഴിവാക്കാന് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം ധാരാളമായി കുടിക്കുക. ചിലര്ക്ക് വെള്ളമെന്നാല് ചായയും കാപ്പിയും കോളയും എന്തിന് മദ്യം പോലും ഉള്പ്പെടും. ഈ പ്രവണത തെറ്റാണ്. ഇവയെല്ലാം തന്നെ ശരീരത്തില് ഉള്ള ജലാംശം വലിച്ചു പുറത്ത് കളഞ്ഞു ശരീരത്തിലെ ജലാംശം കുറച്ചു ദുരിതത്തില് നിന്ന് ദുരന്തത്തിലേക്ക് നയിക്കുന്ന പാനീയങ്ങളാണ്. കഴിവതും ഇത്തരം പാനീയങ്ങള് ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളവും കഞ്ഞിവെള്ളവും പഴച്ചാറുകളുമെല്ലാമായി സന്ധിയില് ഒപ്പിടണം.

മൂത്രം പിടിച്ചു വെക്കേണ്ടി വരുന്ന സാഹചര്യങ്ങള് ഒഴിവാക്കണം. വീട്ടിലെ ക്ലോസറ്റ് കണ്ടാലേ മൂത്രം പോകൂ എന്ന് പറയുന്നവര്ക്ക് വേണ്ടി പ്രത്യേക ക്ലോസറ്റുകള് ഓരോ ആശുപത്രിയിലും സജ്ജീകരിച്ചിട്ടുണ്ട് എന്ന് മനസിലാക്കുക. കൈയില് കാനുല കുത്തിക്കയറ്റി രണ്ടു നേരം മരുന്ന് കയറ്റുന്നത് അത്ര സുഖകരമല്ല എന്നു കൂടി  കൂട്ടിച്ചേര്ക്കുന്നു

ലൈംഗികശുചിത്വം വളരെ പ്രധാനമാണ്. സ്വകാര്യഭാഗം കഴുകുന്ന രീതിയും നേരത്തെ സൂചിപ്പിച്ചത് പോലെ മുന്നില് നിന്ന് പിന്നോട്ട് ആയിരിക്കണം.
ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇടയ്ക്കിടെ വരുന്ന മൂത്രത്തിലെ അണുബാധക്ക് തുടര് ടെസ്റ്റുകള് അത്യാവശ്യമാണ്. ഏതു ബാക്റ്റീരിയാപുത്രി ( റമൗഴവലൃ രലഹഹ െഎന്നാണ് പറയുക.അല്ലെങ്കിലും എല്ലാ കുറ്റവും പെണ്ണുങ്ങള്ക്കാണല്ലോ! ) ആണ് ഇതിനു പിന്നില് എന്ന് കണ്ടു പിടിക്കാന് യൂറിന് കള്ച്ചറും ഇനി മറ്റു വല്ല വളര്ച്ചയോ അപാകതകളോ ആണോ ഇതിനു പിന്നില് എന്നറിയാന് സ്കാനിങ്ങും എക്സ് റേ ഉപയോഗിക്കുന്ന വിവിധ ടെസ്റ്റുകളും മറ്റും വേണ്ടി വന്നേക്കാം. ഒരു പക്ഷെ വൃക്കയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള് നീങ്ങിയിട്ടുണ്ടെങ്കില് മനസ്സിലാക്കാന് ഇത് അത്യന്താപേക്ഷികമാണ്. ഇടുപ്പ് മുതല് ഗുഹ്യഭാഗം വരെയുള്ള വേദന ഇതിന്റെ ലക്ഷണമാണ്((ഹീശി ീേ ഴൃീശി ുമശി). ഭയക്കേണ്ടതില്ല. കുറച്ചു കൂടുതല് കാലം മരുന്നുകളുമായി മല്ലയുദ്ധത്തില് ഏര്പ്പെടേണ്ടി വരും എന്നതൊഴിച്ചാല് ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. കിഡ്നിയിലെ നീരും കല്ലുമൊന്നും കിഡ്നി അടിച്ചു പോയതിന്റെ ലക്ഷണങ്ങള് അല്ലെന്ന് അറിയുക.

കൃത്യമായ ചികിത്സയും മുന്കരുതലുകളും ആവശ്യത്തിനു വെള്ളം കുടിയും വീട്ടില് നിന്നിറങ്ങുമ്പോള് സമയാസമയം മൂത്രമൊഴിക്കും എന്നൊരു ശപഥവുമായി നടന്നോളൂ…മൂത്രത്തിലെ അണുബാധ നിങ്ങളുടെ പരിസരത്ത് പോലും വരില്ല. എന്നിട്ടും വരുന്ന അവസ്ഥ നിലനില്ക്കുന്നുവെങ്കിലും പേടിക്കേണ്ട, മരുന്നുകളുണ്ട്. ഇന്നത്തെ പെണ്ണിനെ തളയ്ക്കാന് മാത്രം ഒരു ബാക്റ്റീരിയയും വളര്ന്നിട്ടില്ല..നിങ്ങള് ധൈര്യമായി മുന്നേറുക

https://youtu.be/m6XG3Ra4S88

എട്ട് നടപ്പാതകളുടെ രീതി എങ്ങനെ ?

എട്ട് നടപ്പാതകളുടെ രീതി എങ്ങനെ ? അത് ശരിയായി എങ്ങനെ ചെയ്യാം? ഗുണങ്ങളും എന്തൊക്കെയാണ് ?
നടത്തം മികച്ച ഒരു പരിശീലനമാണ്, നല്ല ആരോഗ്യം നിലനിർത്താന് ഏറെ സഹായികരം. മറ്റൊരു തരത്തിലുള്ള ചിന്തകള് ഇല്ലാതെ സ്വതന്ത്ര മനസ്സിനാൽ നടക്കണം. അതു ശരിയായി നടപ്പിലാക്കിയാൽ നല്ല ആരോഗ്യം നിലനിർത്താന് ഉറപ്പായും സഹായിക്കും. ഈ ആധുനിക ലോകത്ത് പ്രഭാത ദിനങ്ങൾ ഫാഷൻ ആയിത്തീരുന്നു. അനേകം ആളുകളും സുഹൃത്തുക്കളുമായി വ്യക്തിപരമായി അല്ലെങ്കിൽ ചാറ്റിംഗിലൂടെ ചാറ്റ് നടക്കുന്നു. നടക്കുമ്പോള് സംസാരിച്ചു കൊണ്ടോ ചാറ്റ് ചെയ്തു കൊണ്ടോ നടക്കുന്നു എന്ന് സാരം,ഇതു ഗുണങ്ങളെ ബാധിക്കുമെന്നു തീര്‍ച്ച.തുടര്‍ന്ന് വായിക്കുക ഒപ്പം താഴെ കൊടുത്തിരിക്കുന്ന വീഡിയോയും കാണുക
നടത്ത വ്യായാമങ്ങളിൽ ഏറ്റവും മികച്ച നടത്തം “8 ആകാരം നടപ്പാത” എന്നതാണ്. ഇത് എല്ലാവരുടെയും പരമാധികാരമാണ്. യോഗികൾ, സിദ്ധർമാർ നിർദ്ദേശിച്ച പോലെ അത്ഭുതകരമായ ആനുകൂല്യങ്ങൾ നൽകുന്ന മികച്ച രീതികളിൽ ഒന്നാണ് ഇത്. ദിവസവും 1530 മിനിറ്റ് ദൈർഘ്യമുണ്ടാകണം ഈ നടത്തം. ഡ്രൈവിംഗ് ലൈസൻസ് സമയത്ത് നമ്മള് 8 ആകൃതിയിലുള്ള വാഹനം ഓടിക്കുകയും ലൈസൻസ് നേടുകയും ചെയ്യുന്നു. എന്നാൽ നമ്മൾ 8 ആകൃതിയിൽ നടക്കുന്നു എങ്കിൽ ഞങ്ങൾ നല്ല ആരോഗ്യം നിലനിർത്താന് സഹായിക്കും. എട്ട് നടപ്പാതകളുടെ രീതി എങ്ങനെ ?, അത് ശരിയായി എങ്ങനെ ചെയ്യാം? ,  ഗുണങ്ങളും എന്തൊക്കെയാണ് ?
8” ആകൃതിയിലുള്ള നടത്തം എങ്ങനെ ?

ഇത് രാവിലെയും വൈകുന്നേരവും ഒഴിഞ്ഞ വയറുമായി ഒരു തുറന്ന മുറിയിലോ അല്ലെങ്കിൽ വടക്ക്തെക്ക് ദിശയിലുള്ള ഒരു മുറിയിലോ ആകാം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അല്ലെങ്കില് പടിഞ്ഞാറോട്ട് നിന്ന് കിഴക്കോട്ട് ഒരു സമാന്തര വരി വടക്കുഭാഗത്ത് വരക്കുക. പത്തു അടി വിടവ് ഇട്ട് കൊണ്ട് ‘8 ആകൃതി’ വരയ്ക്കുകയും ചെയ്യുക. ഇപ്പോൾ “8” ആകൃതിയിലുള്ള നടത്തം ആരംഭിക്കാം .
വടക്ക് നിന്ന് തെക്ക് &മാു; തെക്ക് നിന്ന് വടക്ക് ദിശയിലേക്ക് പതിനഞ്ച് മിനിറ്റ് നേരം നടക്കുക.
ആദ്യം “8” ആകൃതിയിലുള്ള നടത്തം പ്രാക്ടീസ് ചെയ്ത ശേഷം ലളിതമായ വ്യായാമവും ശ്വസനപരിശീലനവും നിങ്ങൾക്ക് ചെയ്യാം.
ഈ ആകൃതിയില് നടക്കുമ്പോള് ശ്രദ്ധ കേന്ദ്രീകരിക്കും.
സാധാരണ നടക്കക്കുന്ന പോലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സാധ്യത ഒഴിവാക്കപ്പെടുന്നു. കൃത്യവും സാധാരണ ശ്വസനവും സാധ്യമാണ്.
നമ്മുടെ കൈപ്പത്തിയിലും പാദത്തിലും നമ്മുടെ എല്ലാ ആന്തരിക അവയവങ്ങളുടെയും എല്ലാ റിഫ്ളക്സ് പോയിന്റുകളും സ്ഥിതിചെയ്യുന്നു.  ആയതിനാല് ഷൂ,ചപ്പല് എന്നിവ ഒഴിവാക്കിയാല്  രോഗങ്ങളിൽ നിന്ന് മുക്തി നേടാന് സാധിക്കും.

8” ആകൃതിയിലുള്ള നടത്തം വ്യായാമത്തിനുള്ള ഗുണങ്ങൾ :

8 ആഴത്തിൽ നടക്കുമ്പോൾ നിങ്ങളുടെ മുഴുവൻ ശരീരവും (മുടി, അടിവാരം മുതലായവ) വളച്ചൊടിക്കുന്നു. ഞങ്ങളുടെ എല്ലാ അവയവങ്ങളും സജീവമാവുന്നു.
കൃത്യവും സാധാരണവുമായ ശ്വസപ്രക്രിയ സാധ്യമാക്കും.
കഫകെട്ട് പൂര്‍ണ്ണമായും ഇല്ലാതെ ആകും.
പൂർണ്ണമായി ശ്വസനം മൂലം അഞ്ച് കിലോ ഓക്സിജൻ ശ്വസിക്കുന്നതിനാൽ, കഫത്തില് നിന്ന് ശ്വാസകോശം സ്വതന്ത്രമാക്കും.
തലവേദന, ദഹനകേട് പ്രശ്നങ്ങൾ, തൈറോയ്ഡ്, പൊണ്ണത്തടി, റൂമറ്റോയ്ഡ്, ആർത്രൈറ്റിസ്, മലബന്ധം എന്നിവ അകറ്റാന് അത്യുത്തമം.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും, പ്രമേഹവും കുറയ്ക്കുവാനും സഹായകരമാക്കുന്നു.
കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നു. എട്ട് ആകൃതിയിലുള്ള കോൺസൺട്രേഷൻ കാരണം കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അകറ്റാന് സഹായിക്കുന്നു.

കേൾക്കൽ ശക്തി മെച്ചപ്പെട്ടിരിക്കുന്നു. മൃദുവായ നടത്തം രക്തസമ്മർദ്ദം കുറയ്ക്കുന്നു.
ഒരു ദിവസം അര മണിക്കൂറോളം ഇത് ചെയ്താല് കാൽക്കുതിരകൾ, എല്ലാതരം വേദന, മുട്ട് വേദന എന്നിവയും അകറ്റുവാന് സാധിക്കുന്നു.

പ്രായമായ ആളുകളും ഇത് ചെയ്യാൻ കഴിയാത്തവര്ക്കും മറ്റുള്ളവരുടെ സഹായത്തോടെ ഈ നടത്തം ചെയ്യാൻ കഴിയുന്നു.
സന്ധിവാതം, പക്ഷാഘാതം, വിഷാദരോഗം, മൈഗ്രെയ്ൻ, ഡയബറ്റിക്സ്, ബിപി, തൈറോയ്ഡ്,  പിത്താശയ കല്ലുകൾ, ആസ്തമ, സൈനിസിറ്റിസ്, പൈൽസ്,  ഹൃദയസംബന്ധമായ രോഗങ്ങൾ, ഉറക്കക്കുറവ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഈ “8” നടത്തം വഴി പ്രയോജനം ചെയ്യും.
മനസിന് ഉണര്വ്വ് നല്കി എഴുപതുവയസ് പ്രായമുള്ള ഒരാൾക്ക് അയാളുടെ കുഞ്ഞുമക്കളെപ്പോലെ യുവാവാണെന്നാണ് തോന്നുകയും ചെയ്യും.

https://www.youtube.com/embed/bPwvFSaY9Uc