Saturday, September 30, 2017

പുതിയ ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ

പുതിയ ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ

നിർബന്ധമായും അറിഞ്ഞിരിക്കണംമാർക്കറ്റിൽ ഇന്ന് വലയരെയധികം മൊബൈൽ ഫോണുകൾ ലഭ്യമാണ്. നമ്മൾ ഒരു ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ഏത് ഫോൺ തിരഞ്ഞെടുക്കണം, എപ്പോഴും അതൊരു കൺഫ്യൂഷൻ ആണ്. ഫോണിന്റെ റിവ്യൂസ് ഒക്കെ ഓൺലൈനിൽ ലഭ്യമാണ് പക്ഷെ ഫോൺ വാങ്ങുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങളാണ് ചുവടെ വിവരിച്ചിരിക്കുന്നത്.

പോക്കറ്ററിഞ്ഞു ഫോൺ വാങ്ങുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന പല മോഡലുകളും ഇന്നു വിപണിയിലുണ്ട്. അതുകൊണ്ടു തന്നെ ഫോണിന്റെ വിലയനുസരിച്ചു ബജറ്റ് ഉയർത്തേണ്ട ആവശ്യവുമില്ല. 5000 രൂപ മുതൽ 50000 രൂപയിലേറെ വരെ നിരക്കിൽ സ്മാർട് ഫോണുകൾ വിപണിയിൽ ലഭിക്കും.

ഫോണിന്റെ വലിപ്പം
മുൻപു ഫോൺ ചെയ്യൽ മാത്രമായിരുന്നു ഉപയോഗമെങ്കിൽ ഇന്നു പല ജോലികളും മൊബൈൽ ഫോണുകളിലാണു നടക്കുന്നത്. ചിലർ സിനിമ കാണുന്നതു ഫോണിലാകാം, ചിലർക്കു ഗെയിം കളിക്കാനുള്ള വഴികൂടിയാണിത്. മറ്റു ചിലരാകട്ടെ ഓഫിസ് കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് ഫോണിലാണ്. നിങ്ങളുടെ ആവശ്യമനുസരിച്ചാകണം ഫോണിന്റെ സൈസ് നിശ്ചയിക്കേണ്ടത്. വലിയ സ്ക്രീൻ സൈസുള്ള ഫോണുകൾ വിഡിയോ കാഴ്ചയ്ക്കും ഗെയിമിനുമെല്ലാം മികച്ചതാകും. എൽഇഡി ഡിസ്പ്ലേയുള്ള ഫോണുകൾ വിപണിയിലുണ്ട്. കനം കുറഞ്ഞതും അധികം ചാർജ് ആവശ്യമില്ലാത്തതുമായ സ്ക്രീൻ മൊബൈൽ ഫോണുകളും ലഭിക്കും.

സാധാരണ ഇഞ്ച് ആണ് ഫോണിന്റെ വലിപ്പം കണക്കാക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്. മൂന്നു ഇഞ്ച് മുതൽ അങ്ങോട്ട്, മൂന്നര, നാല്, നാലര, അഞ്ച്, അഞ്ചര, ആറ് അങ്ങനെ പോവുന്നു സ്ക്രീനിന്റെ വലുപ്പം. ചെറിയ ഫോൺ മതിയെങ്കിൽ മൂന്നരയോ നാലോ ഇഞ്ച് വലിപ്പമുള്ള ഫോൺ വാങ്ങാം. സാധാരണ കൈയ്യിലൊതുങ്ങുന്ന ഫോൺ ഇഷ്ടപെടുന്നവർക് നാലര മുതൽ അഞ്ചര ഇഞ്ച് വലുപ്പമുള്ള ഫോൺ നന്നായിരിക്കും, വലിയ ഫോൺ ഇഷ്ടപെടുന്നവർക് ആറു ഇഞ്ച് മുതൽ മുകളിലോട്ടു വലിപ്പമുള്ള ഫോൺ ലഭ്യമാണ്.

സ്ക്രീൻ റെസൊല്യൂഷൻ
സ്ക്രീനിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ റെസൊല്യൂഷൻ ആണ്. പിക്സെൽ ആണ് റെസൊല്യൂഷന്റെ അളവുകോൽ. റെസൊല്യൂഷൻ എത്ര പിക്സെൽ കൂടുന്നുവോ അത്രയും നല്ലതായിരിക്കും സ്ക്രീൻ. സ്ക്രീനിന്റെ ക്ലാരിറ്റി അതിന്റെ പിക്സെൽ അനുസരിച്ചായിരിക്കും. 240×320 മുതൽ 2160×3840 പിക്സെൽ ഉള്ള ഫോൺ മാർക്കറ്റിൽ ലഭ്യമാണ്. കുറഞ്ഞ റെസൊല്യൂഷൻ ആണെങ്കിൽ സ്ക്രീനിന്റെ ക്ലാരിറ്റി കുറവായിരിക്കും, റെസൊല്യൂഷൻ കൂടിയാൽ ക്ലാരിറ്റിയും കൂടും. നമ്മുടെ ഫോണിൽ നമുക്ക് HD ക്ലാരിറ്റി ഉള്ള വീഡിയോസ് ഒക്കെ കാണണമെങ്കിൽ 720 x 1280 റെസൊല്യൂഷൻ ഉള്ള സ്ക്രീൻ വേണം. HD യെക്കാളും ക്ലാരിറ്റി കൂടുതൽ ഉള്ള ഫുൾ HD അല്ലെങ്കിൽ FHD റെസൊല്യൂഷൻ 1080 x 1920 പിക്സെൽ സ്ക്രീൻ ഉണ്ട്, അതിനേക്കാളും കൂടുതൽ ക്ലാരിറ്റിയുള്ള quad HD അല്ലെങ്കിൽ QHD 1440×2560 പിക്സെൽ റെസൊല്യൂഷൻ സ്ക്രീനും ലഭ്യമാണ്. സ്ക്രീൻ ക്വാളിറ്റിയിൽ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് PPI അല്ലെങ്കിൽ പിക്സെൽ പെർ ഇഞ്ച് അതായത് ഒരു ഇഞ്ച് സ്ക്രീനിൽ എത്ര റെസൊല്യൂഷൻ ഉണ്ട് എന്ന്. PPI എത്ര കൂടുന്നുവോ അത്രയും ക്ലാരിറ്റി കൂടും. 300 – 350 PPI ഒക്കെ ആണെങ്കിൽ അത്യാവശ്യം നല്ല ക്ലാരിറ്റി ആയി…. 800 PPI വരെ റെസൊല്യൂഷൻ ഉള്ള ഫോൺ നിലവിൽ മാർക്കറ്റിൽ ഉണ്ട്.

ഡിസ്പ്ലൈ
സ്മാർട്ട് ഫോണിൽ ആദ്യം ഉണ്ടായിരുന്നത് LCD സ്ക്രീൻ ആയിരുന്നു, പിന്നെ TFT ഡിസ്പ്ലൈ വന്നു, അതിനുശേഷം IPS വന്നു, ഇപ്പോൾ അമോലെഡും അതിനേക്കാളും നല്ലത് സൂപ്പർ അമോലെഡ് ഡിസ്പ്ലൈ യുമാണ്. ഫോൺ എത്ര ചരിച്ചു നോക്കിയാലും ക്ലിയർ ആയി കാണാനും, നല്ല വെയിലുള്ളപ്പോഴും ക്ലിയർ ആയി കാണാനും അമോലെഡ് അല്ലെങ്കിൽ സൂപ്പർ അമോലെഡ് സ്ക്രീൻ നല്ലതാണ്, പക്ഷെ ക്വാളിറ്റി കൂടുമ്പോൾ വിലയും കൂടും. ഇനി ക്യാമെറയെക്കുറിച്ചു പറയാം. പിക്സെൽ അല്ലെങ്കിൽ മെഗാപിക്സെൽ ആണ് ക്യാമറയുടെ അളവുകോൽ. എത്ര മെഗാ പിക്സെൽ കൂടുന്നുവോ അത്രയും ക്ലാരിറ്റിയുള്ള കാമറ ആയിരിക്കും. നിലവിൽ 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളിൽ 3 മെഗാപിക്സെൽ മുതൽ 8 മെഗാപിക്സെൽ വരെഉള്ള ക്യാമെറകൾ ലഭ്യമാണ്. 20000 വരെ വിലയുള്ള ഫോണുകളിൽ 12 മെഗാപിക്സെൽ മുതൽ 18 – 20 മെഗാപിക്സെൽ വരെയുള്ള ക്യാമെറകൾ ലഭ്യമാണ്. 12 മെഗാപിക്സെൽ മുതൽ അത്യാവശ്യം നല്ല ക്ലാരിറ്റിയുള്ള HDR ക്വാളിറ്റിയുള്ള ഫോട്ടോ എടുക്കാൻ പറ്റും. 20 മെഗാപിക്സെലിനു മുകളിൽ ഉള്ള ഫോണുകളും ലഭ്യമാണ്, പക്ഷെ വിലയും കൂടും. DSLR ക്യാമെറയിലുള്ളതുപോലെ ബൊക്കെ എഫ്ഫക്റ്റ് ഒക്കെയുള്ള ഫോട്ടോ എടുക്കണമെങ്കിൽ അതിന് രണ്ടു കാമറ ഉള്ള ഫോണുകളും മാർകെറ്റിൽ ലഭ്യമാണ്, dual camera ഫോൺ നോക്കിയെടുക്കാം. സെൽഫി എടുക്കാൻ കൂടുതൽ താല്പര്യമുള്ളവർ front camera റെസൊല്യൂഷൻ കൂടുതൽ ശ്രദ്ധിക്കണം.

ബാറ്ററി ബാക്കപ്പ്
സ്മാർട്ഫോണുകളുടെ പ്രധാന വെല്ലുവിളികളിലൊന്നു ബാറ്ററി തന്നെയാണ്. ഇന്റർനെറ്റും, വിഡിയോയും ആപ്ലിക്കേഷനുകളുമെല്ലാം ചേരുമ്പോൾ ബാറ്ററി പെട്ടെന്നു ചോരാൻ സാധ്യതയേറെ. കൂടിയ എംഎഎച്ച് (മില്ലി ആംപിയർ അവർ) ഉള്ള ഫോൺ തിരഞ്ഞെടുക്കുകയാണ് പ്രതിവിധി.ബാറ്ററിയിൽ നമ്മൾ നോക്കുന്നത്, അതിന്റെ ചാർജ് എത്ര മണിക്കൂർ അല്ലെങ്കിൽ എത്ര ദിവസം നിക്കും എന്ന് നോക്കിയാണ്. mAh ആണ് ബാറ്റെറിയുടെ യൂണിറ്റ്. 3000 mAh മുതൽ 4000 mAh വരെ ഉള്ള ബാറ്ററി ആണെങ്കിൽ ഒരു ദിവസം മുതൽ രണ്ടു ദിവസം വരെ സാദാരണ ഉപയോഗത്തിന് ചാർജ് നില്കും. ഇപ്പോൾ നിലവിൽ 5000 mAh , 6000 mAh ഉള്ള ബാറ്ററി ഒക്കെ ലഭ്യമാണ്. പിന്നൊരു കാര്യം നോക്കേണ്ടത് ചാർജ് ചെയ്യുന്ന സ്പീഡ് ആണ്. ഇപ്പോൾ സ്പീഡ് ചാർജർ ഉള്ള ഫോൺ ലഭ്യമാണ് അതായത് 10 മിനുട്ടിനുള്ളിൽ ഫുൾ ചാർജ് ആവുന്ന ഫോണും ചാർജറും ലഭ്യമാണ്. ഫുൾ ചാർജ് ആവാൻ മണിക്കൂറുകൾ ചാർജ് ചെയ്യാൻ വെക്കേണ്ട ആവശ്യം ഇനിയില്ല, അതുകൊണ്ട് ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.

ക്യാമറ
മെഗാപിക്സിലുകളുടെ എണ്ണം കൂടുതൽ ആണെന്ന്, കരുതി കാമറ നല്ലതായിരിക്കണം എന്നില്ല, ഒരു 16MP കാമറ ഒരു 12MP കാമേറെയെക്കാളും നന്നായിരിക്കണം എന്നില്ല.ക്യാമെറയിൽ അറിയാനുള്ള വേറൊരു കാര്യം അതിന്റെ ലെൻസും സെൻസറുമാണ്. വിലകുറഞ്ഞ ചൈനീസ് ഫോണിൽ 12 MP കാമറ എന്നൊക്കെ പറയുമെങ്കിലും 2MP ക്വാളിറ്റി പോലുമുണ്ടാവില്ല, അതിനു കാരണം കാമറ മോശമായതല്ല, മറിച്ച് അതിന്റെ സെന്സറും ലെൻസും മോശമായാണ്. അപ്പോൾ ഫോൺ തിരഞ്ഞെടുക്കുമ്പോൾ ഏതാണ് അതിന്റെ ലെന്സ്, ഏതു സെൻസർ ആണ് എന്നൊക്കെയും ശ്രദ്ധിക്കുക. BSI, CMOS ഒക്കെ നല്ല സെൻസർ ആണ്. ലെന്സ് appreture f/3.3 അല്ലെങ്കിൽ f /1.7 എന്നൊക്കെയാണ് അടയാളപ്പെടുത്തുക. f നു ശേഷമുള്ള നമ്പർ എത്ര കുറവാണോ അത്രയും ക്ലാരിറ്റി കൂടും എടുക്കുന്ന ഫോട്ടോകൾക്.

RAM
നമ്മുടെ ഫോൺ പ്രവർത്തിക്കാൻ ആവശ്യമായ മെമ്മറി ആണ് RAM. RAM എത്രയും കൂടുതൽ ആണോ അത്രയും നല്ലത്, നല്ല സ്പീഡ് ഉണ്ടാവും. RAM കുറവാണെങ്കിൽ ചില ആപ്പ് തുറക്കാൻ പറ്റില്ല, ഫോൺ ഹാങ്ങ് ആവുന്നത് RAM കുറവായതുകൊണ്ടാണ്. സാധാരണ ഉപയോഗത്തിന് 2 ജിബി RAM മതിയാവും, പക്ഷെ വലിയ ഗെയിം ഒക്കെ കളിക്കുന്നവർ അതിലും കൂടുതൽ ജിബി RAM നോക്കുന്നതായിരിക്കും നല്ലത്.

ഇന്റെർണൽ സ്റ്റോറേജ്
നമ്മുടെ ഫോണിൽ എല്ലാം ശേഖരിച്ചുവക്കുന്നത് ഇന്റെർണൽ സ്റ്റോറേജ്ൽ ആണ്. നമ്മുടെ ആപ്പ്, whatsapp ഫോട്ടോ, വീഡിയോ എല്ലാം save ചെയ്തിട്ടുണ്ടാവുക ഇന്റെർണൽ സ്റ്റോറേജ്ൽ ആണ്. ഇന്റെർണൽ മെമ്മറി കുറഞ്ഞാലും ഫോൺ ഹാങ്ങ് ആവും, മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോഗിക്കാൻ പറ്റില്ല, അതുകൊണ്ട് ഇന്റെർണൽ മെമ്മറി എത്ര കൂടുതലാണോ അത്രയും നല്ലത്. സാധാരണ 8ജിബി, 16ജിബി, 32ജിബി, 64 ജിബി എന്നിങ്ങനെയാണ് ഇന്റെർണൽ മെമ്മറി ഉണ്ടാവാറു. 16 ജിബി ഒകെ ആണ്, 32 ജിബി ആണെങ്കിൽ കൂടുതൽ നന്നായി. പിന്നെ കൂടുതൽ കൂടുതൽ ഫോട്ടോയും വിഡിയോയും ഒക്കെ സൂക്ഷിച്ചുവെക്കാൻ, SD card അല്ലെങ്കിൽ മെമ്മറി കാർഡ് ഉപയോഗിക്കാം, പക്ഷെ ഫോൺ എത്ര ജിബി മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യും എന്നറിയണം. 64 ജിബി വരെ സപ്പോർട് ചെയ്യുന്ന ഫോണിൽ അതിൽ കൂടുതൽ ജിബി ഉള്ള കാർഡ് ഉപയോഗിക്കാൻ പറ്റില്ല…124 ജിബി മെമ്മറി കാർഡുകൾ ലഭ്യമാണ്, അതിനെ സപ്പോർട്ട് ചെയ്യുന്ന ഫോണുകളും ലഭ്യമാണ്. നിങ്ങൾക് കൂടുതൽ മെമ്മറി ആവശ്യമാണെങ്കിൽ, ഫോൺ വാങ്ങുമ്പോൾ അത് എത്ര ജിബി മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യും എന്ന് നോക്കി വാങ്ങുക.

Processing Power
ഒരു സ്മാർട്ഫോൺന്റെ Processing Power നിശ്ചയിക്കുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സറിനെ കൂടാതെ അതിന്റെ OS Version, UI (User Inteface), അതിൽ ഉള്ള bloatware എന്നിവയെ കൂടി ആശ്രയിച്ചിരിക്കും. പ്രോസസ്സർ സ്പീഡ് എത്രയുണ്ട് എന്ന് ശ്രദ്ധിച്ചു വാങ്ങുക. സ്പീഡ് ഗിഗാഹെർട്സ് അല്ലെങ്കിൽ gHz ഇൽ ആണ് അളക്കുക. എത്ര gHz കൂടുന്നുവോ അത്രയും നല്ലത്. 1 gHz , 1.2 gHz, 2 gHz , 3 gHz എന്നിങ്ങനെയാണ് പ്രോസസ്സർ സ്പീഡ് ലഭ്യമായത്. 1.2 gHz മുതൽ 2 gHz വരെ അത്യാവശ്യം നല്ല സ്പീഡ് ആണ്. പ്രോസസ്സർ സ്പീഡ് കുറഞ്ഞാൽ, ഫോൺ കൂടുതൽ ഉപയോഗിക്കുമ്പോൾ ചൂടാവും, അല്ലെങ്കിൽ സ്ലോ ആവും അതായത് ഒരു ഐക്കൺ ഞെക്കിയാൽ കുറച്ചു കഴിഞ്ഞേ അത് ഓപ്പൺ ആവുള്ളൂ… പിന്നെ ഫോൺ ഹാങ്ങ് ആവുകയും ചെയ്യും. അത്കൊണ്ട് പ്രോസസ്സർ സ്പീഡ് ശ്രദ്ധിച്ചു വാങ്ങുക. കൂടുതൽ ഗെയിം ഒക്കെ കളിക്കുന്നവർ 2 gHz ൽ കൂടുതൽ പ്രോസസ്സർ സ്പീഡ് നോക്കി വാങ്ങുന്നത് നല്ലതായിരിക്കും. ഗെയിം കൂടുതൽ കളിക്കുന്നവർ ഗ്രാഫിക് പ്രോസസറും നോക്കണം, GPU എന്ന് പറയും. പ്രോസസ്സർ പോലെ തന്നെ ആണ് GPU എത്ര കൂടുതൽ കൂടുതൽ ഉണ്ടോ, അത്രയും ഗ്രാഫിക്സ് നന്നാവും. പ്രോസെസ്സറിൽ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് അതിന്റെ കോർ. കോർ എന്ന് പറഞ്ഞാൽ പ്രോസെസ്സറിന്റെ കൈ പോലെയാണ്, എത്ര കൈ കൂടുതലാണോ അല്ലെങ്കിൽ പ്രോസെസ്സറിൽ എത്ര കോർ ഉണ്ടോ അത്രയും കൂടുതൽ ജോലി ഒരുമിച്ച് ചെയ്യും നമ്മുടെ ഫോൺ. രണ്ടു കോർ അഥവാ ഡ്യൂവൽ കോർ, നാല് കോർ അഥവാ ക്വാഡ് കോർ, എട്ടു കോർ അഥവാ ഒക്റ്റാ കോർ എന്നിങ്ങനെയാണ് പ്രോസസ്സർ കോർ ലഭ്യമായത്, ഒക്റ്റാ കോർ ആണ് നിലവിൽ ഏറ്റവും നല്ലത്.

Operating System
ഫോണിന്റെ Operating System ആണ് ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.നിലവിൽ മൂന്നു OS ലഭ്യമാണ്, വിൻഡോസ്, ഐഒഎസ് , പിന്നെ ആൻഡ്രോയിഡ്. വിൻഡോസ് വലിയ സ്വീകാര്യത ഇല്ല, അതിലുള്ള ആപ്പും കുറവാണ്. ഇപ്പോൾ വിൻഡോസ് ഫോൺ ഇറങ്ങുന്നതും കുറവാണ്. ഐഒഎസ് ഐ-ഫോണിന്റെ OS ആണ്, അതാണ് ഏറ്റവും നല്ല സോഫ്റ്റ്വെയർ പക്ഷെ അതിനു വിലയും കൂടുതൽ ആണ്. നിലവിൽ ഏറ്റവും സ്വീകാര്യത ഉള്ള സോഫ്റ്റ്വെയർ ആൻഡ്രോയിഡ് ആണ്. ആൻഡ്രോയിഡിൽ തന്നെ കുറെ വേർഷൻസ് ഉണ്ട്, മുന്നോട്ടു പോവുന്തോറും ആൻഡ്രോയിഡിനെ കൂടുതൽ ഓപ്ഷൻസ് ചേർത്തും, കൂടുതൽ നന്നാക്കിയും പുതിയ പുതിയ ആൻഡ്രോയിഡ് വേർഷൻസ് ഇറങ്ങുന്നുണ്ട്. ഓരോ വേർഷൻസിനും ഓരോ പേരുകൾ ഉണ്ട്, ഐസ്ക്രീം സാൻഡ്വിച്ച്, ജേലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്, മാർഷ്മലോ,നൗഗാട് ,പിന്നെ ഏറ്റവും ലേറ്റസ്റ്റ് ഓറിയോ ആണ് ആൻഡ്രോയിഡ് വേർഷൻസ്. നിങ്ങൾ ഫോൺ വാങ്ങുമ്പോൾ, ഏറ്റവും ലേറ്റസ്റ്റ് വേർഷൻ വാങ്ങാൻ ശ്രമിക്കുക, അതിലായിരിക്കും കൂടുതൽ features ഉള്ളതും, കൂടുതൽ ആപ്പുകൾ ഉപയോഗിക്കാൻ പറ്റിയതും. പുതുതായി ഇറങ്ങുന്ന ആപ്പുകളും, ഗെയിംകളും പഴയ ആൻഡ്രോയിഡ് വേർഷനിൽ ഉപയോഗിക്കാൻ പറ്റില്ല. ഇനി ഇപ്പോൾ ലേറ്റസ്റ്റ് വേർഷൻ നിങ്ങളുടെ ബഡ്ജറ്റിൽ ലഭ്യമല്ല എങ്കിൽ, ഭാവിയിൽ പുതിയ വേർഷൻ ലിലേക് ഇന്റർനെറ്റ് വഴി update ചെയ്യാൻ സൗകര്യമുണ്ടാകാറുണ്ട്, അങ്ങനെയുള്ള ഫോൺ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും, കാരണം ഇപ്പോൾ നമുക് ലേറ്റസ്റ്റ് വേർഷൻ ആൻഡ്രോയിഡ് ലഭ്യമല്ലെങ്കിലും ഭാവിയിൽ നമ്മുടെ ഫോണിൽ അത് ലഭ്യമാവും. ലളിതമായി പറഞ്ഞാൽ, ഫോൺ വാങ്ങുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ഓർത്തുവക്കുക.

നിങ്ങൾ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ, യൂട്യൂബിൽ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഫോണുകൾ ഏതൊക്കെ എന്ന് നോക്കുക, അതിന്റെ റിവ്യൂ നോക്കുക, റിവ്യൂ നോക്കുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. എന്നിട്ട് വാങ്ങേണ്ട ഫോൺ ഏതെന്ന് തിരഞ്ഞെടുക്കുക. ഇനി അഥവാ ഷോപ്പിൽ പോവുകയാണെങ്കിൽ salesmanodu മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കുക, അല്ലെങ്കിൽ ഫോണിന്റെ ബോക്സിനു പുറത്തു സ്പെസിഫിക്കേഷൻസ് എഴുതിയിട്ടുണ്ടാവും, അതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ എത്രയൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കി നിങ്ങളുടെ ഫോൺ തിരഞ്ഞെടുക്കുക.

"വയറ്റില് ഗ്യാസ് ഉണ്ടാകുന്നതു എങ്ങനെ ഒഴിവാക്കാം"

"വയറ്റില് ഗ്യാസ് ഉണ്ടാകുന്നതു എങ്ങനെ ഒഴിവാക്കാം"

സാധാരണയായി എല്ലാവരിലും കണ്ടു വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്റാസിഡുകള് ഉപയോഗിക്കുക എന്നതാണ്. എന്നാല് അതില്ലാതെ പ്രകൃതിദത്തമായ ചില മാര്ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല് മരുന്നുകളുടെ ദോഷഫലങ്ങള് ഒഴിവാക്കാമെന്ന ഗുണവുമുണ്ട്. പ്രകൃതിദത്തമായ രീതിയില് അസിഡിറ്റി പരിഹരിക്കാനുള്ള വഴികള്

വാഴപ്പഴം; ഉയര്ന്ന പി.എച്ച് മൂല്യമുള്ള ആല്ക്കലി ധാതുക്കള് ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല് സമൃദ്ധമാണ് വാഴപ്പഴം. ഉയര്ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന് സഹായിക്കും. അതിനാല് തന്നെ അസിഡിറ്റിയെ ചെറുക്കാന് പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന് ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില് നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന് നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.
തുളസി ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള് തുളസിയില് അടങ്ങിയിട്ടുണ്ട്. അള്സറിനെ തടയാന് സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന് തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാല് അമിതമായ അസിഡിറ്റിയും, വയറ്റില് ഗ്യാസുണ്ടാവുന്നതും തടയാന് തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.
തണുത്ത പാല് കാല്സ്യത്താല് സമ്ബുഷ്ടമായ പാല് വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന് കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില് കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്ക്കാതെ വേണം തണുത്ത പാല് കുടിയ്ക്കാന്. പാലില് ഒരു സ്പൂണ് നെയ്യ് കൂടിച്ചേര്ത്താല് മികച്ച ഫലം കിട്ടും.

ജീരകം മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന് സഹായിക്കുന്ന ജീരകം ശാരീരികപ്രവര്ത്തനങ്ങള് സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള് പരിഹരിക്കാനും, അള്സര് ഭേദപ്പെടുത്താനും ആയുര്വേദത്തില് ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല് ഫലം കിട്ടാന് വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.
നെല്ലിക്കകഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന് സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന് നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്ത്തും.

തേങ്ങാവെള്ളം തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന് പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്. തൈര് പാല് കുടിയ്ക്കുവാന് പ്രശ്നമുള്ളവര്ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില് നിന്നും ആശ്വാസം നല്കുകയും ചെയ്യും

നിങ്ങള്‍ സ്ഥിരമായി കാണുന്ന 16 സ്വപ്‌നങ്ങളും അവയുടെ അര്‍ത്ഥവും

നിങ്ങള്‍ സ്ഥിരമായി കാണുന്ന 16 സ്വപ്‌നങ്ങളും അവയുടെ അര്‍ത്ഥവും

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മള്‍ ഉണരുന്നതുതന്നെ ഏതെങ്കിലും സ്വപ്‌നത്തിന്റെ അവസാനത്തിലായിരിക്കും. എന്തായിരിക്കും ആ സ്വപ്‌നത്തിന്റെ അര്‍ത്ഥമെന്ന് ചിന്തിക്കാറുണ്ടോ? എല്ലാ സ്വപ്‌നങ്ങള്‍ക്കും ഓരോ അര്‍ത്ഥങ്ങളുണ്ട്. സൈക്കോളജിസ്റ്റും, സ്വപ്‌നവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരും, സ്വപ്‌നങ്ങളും അര്‍ത്ഥം വിശദീകരിച്ച് നല്‍കാറുണ്ട്. നമ്മള്‍ സാധാരണയായി കാണാറുള്ള സ്വപ്‌നങ്ങളും അവയ്ക്ക് ലഭിച്ചിട്ടുള്ള വിശദീകരണങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.

ചില സ്വപ്‌നങ്ങളും അതിന്റെ നിഗൂഢ അര്‍ത്ഥങ്ങളും

1. നിങ്ങളെ ആരോ പിന്‍തുടരുന്നു

എന്തോ ഒരു പ്രശ്‌നം നമ്മെ അലട്ടുന്നുണ്ട്. എന്നാല്‍ അത് എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. ഇത് ഒരു പക്ഷേ ഒരു പ്രത്യേക അഭിലാഷം സഫലമാക്കാനുള്ള അവസരമായിരിക്കാം.
ഏത് സന്ദര്‍ഭത്തിലാണ് ആരാണ് അല്ലെങ്കില്‍ എന്താണ് നിങ്ങളെ പിന്തുടരുന്നത് എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം സ്വപ്‌നങ്ങള്‍ കാണാതിരിക്കുന്നതിന് ശരിക്കുള്ള ജീവിതത്തില്‍ ഈ സന്ദര്‍ഭത്തെ മറികടക്കണം.

2. വീഴുക

താഴേക്ക് വീണ് ഭൂമിയില്‍ പതിച്ചതായി സ്വപ്‌നം കണ്ടാല്‍ നിങ്ങള്‍ മരിക്കും എന്നു പറയുന്നത് വെറും കെട്ടുകഥയാണ്. വീഴുന്നതായുള്ള സ്വപ്‌നം സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ ശരിയായിട്ടല്ല പോകുന്നത് എന്നാണ്. നിങ്ങളുടെ ജീവിതത്തിലെ എന്തോ ഒന്ന് വളരെ പെട്ടന്ന് തെറ്റായ ദിശയിലേക്ക് ചലിക്കും എന്നതിന്റെ സൂചനയാണ് ഇതിലൂടെ ഉപബോധ മനസ്സ് തരുന്നത്. നിങ്ങളുടെ ബന്ധങ്ങള്‍, ജോലി, സാമ്പത്തികം അങ്ങനെ എന്തുമാകാം ഇത്. പൊതുവെ വിഷാദമുള്ളവരാണ് ഈ സ്വപ്‌നം സാധാരണയായി കാണുന്നത്.

3. നഗ്‌നരാവുക

വ്രണപ്പെട്ടതായോ തുറന്നു കാട്ടിയതായോ ഉള്ള അനുഭവമാണ് ഇത് സൂചിപ്പിക്കുന്നത്. ദി ഡ്രീമര്‍ ആന്‍ഡ് ദി ബീസ്റ്റ് എന്ന പുസ്‌കം എഴുതിയ കെയ്ത്ത് സ്റ്റീവന്‍സ് പറയുന്നു നമ്മുടെ പ്രാഥമികമായ സഹജവാസനകളെയും സ്വപ്‌ന വ്യാഖ്യാനത്തിലെ ‘ത്രട്ട് റിഹേഴ്‌സല്‍’ സിദ്ധാന്തവും എങ്ങനെയാണ് സ്വപ്‌നം കൈകാര്യം ചെയ്യുന്നതെന്ന് , ആദിമകാലത്ത് നഗ്‌നനാക്കപ്പെടുന്നതായി സ്വപ്‌നം കാണുന്നത് നിങ്ങള്‍ക്ക് ഗുണകരമല്ല എന്നാണ് കണക്കാക്കിയിരുന്നത്. അത് ചെറുക്കാനുള്ള വഴികണ്ടെത്താനുള്ള സൂചന കൂടിയാണിത് . അങ്ങനെ ഇത്തരം സ്വപ്‌നങ്ങള്‍ ഗുണകരമല്ലാത്ത അവസ്ഥയില്‍ ചെന്നു പെടാതിരിക്കാനുള്ള ബോധം ഉണര്‍ത്തും.ആലങ്കാരികമായി പറഞ്ഞാല്‍ പൊതു സമൂഹത്തില്‍ നഗ്‌നനനാക്കപ്പെടുന്നത് സൂചിപ്പിക്കുന്നത് വൈകാരികമായി നിങ്ങളുടെ തുറന്ന് കാട്ടല്‍ ആണ്. ഉദാഹരണത്തിന് വളരെ ഹാനികരമായ വ്യക്തിപരമായ രഹസ്യം തുറന്ന് പറയുക.

4. വെള്ളം

വ്യത്യസ്ത തരത്തില്‍ നമ്മള്‍ വെള്ളം സ്വപ്‌നം കാണാറുണ്ട്. സുന്ദരമായൊരു തടാകമാണ് സ്വപ്‌നമെങ്കില്‍ നിങ്ങളുടെ മനസിന്റെ ശാന്തതയാണ് ഈ സ്വപ്‌നം കാണിക്കുന്നത്. കടലുരകള്‍ അസ്വസ്ഥമായ മനസിനെയാണ് സൂചിപ്പിക്കുന്നത്.

5. പല്ല് കൊഴിയുക

പരിണാമകാലം തൊട്ട് നിലനില്‍പ്പിനും ( കഴിക്കാന്‍ പല്ലുകള്‍ വേണം) പ്രത്യുത്പാദനത്തിനും ( നല്ല ഇണയെ ആകര്‍ഷിക്കാന്‍) പല്ലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പല്ല് കൊഴിയുന്ന സ്വപ്‌നം നല്‍കുന്നത് സ്വന്തം രൂപത്തെ സംരക്ഷിക്കാനുള്ള ബോധമാണന്ന് കെയ്ത്ത് സ്റ്റീവന്‍സ് പറയുന്നു. പ്രതീകാത്മകമായി പറഞ്ഞാല്‍, പല്ലുകള്‍ നിങ്ങളുടെ ശക്തിയെയും ആത്മവിശ്വാസത്തെയുമാണ് സൂചിപ്പിക്കുന്നത്, അതുകൊണ്ട് അവ നഷ്ടപ്പെടുന്നതായി സ്വപ്‌നം കാണുന്നത് നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന എന്തിനോയോ കുറിച്ചുള്ള സൂചനയാണ്.

6. പരീക്ഷ

പരീക്ഷകള്‍ എപ്പോഴും ആത്മ പരിശോധനകളാണ്. ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നതാണ്.

7. വാഹനങ്ങള്‍

നിങ്ങളെ ആരൊക്കെയോ നിയന്ത്രിക്കന്നുണ്ട് എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ട് എന്നതാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിക്കുന്നത്. ഉദാഹരണത്തിന് ഒരു കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ നിങ്ങളെക്കൂടാതെ മറ്റാരോകൂടി നിങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.

8. മരണം

നിങ്ങളുടെ സുഹൃത്തുക്കളുടെയോ നിങ്ങള്‍ സ്‌നേഹിക്കുന്ന ആള്‍ക്കാരുടെയോ മരണമാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അതൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അത് പുതിയൊരു തുടക്കമോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോ ആവാം. നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലേക്ക് തിരിച്ചുവരും എന്നുള്ള സൂചനയുമാവാം ഇത്തരം സ്വപ്‌നങ്ങള്‍.

9. പറക്കുന്നു

യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റുള്ളവരാല്‍ അടിച്ചമര്‍ത്തിയ സാഹചര്യത്തില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെട്ടു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

10. ചിലന്തികള്‍

ചിലന്തികളെ സ്വപ്‌നം കാണുന്നത് സൂചിപ്പിക്കുന്നത് സ്വപ്‌നം കാണുന്ന ആളെ ഒരു സാഹചര്യം അല്ലെങ്കില്‍ വ്യക്തി കൗശലത്താല്‍ സ്വാധീനിക്കും എന്നാണ്. ചിലന്തി വിഷമുള്ളതാണെങ്കില്‍ വളരെ വിഷമുള്ള, ഒരു പക്ഷെ മരണകാരണമായേക്കാവുന്ന ശക്തികളെ കുറിച്ച് സ്വപ്‌നം കണ്ടവര്‍ക്ക് ജാഗ്രത വേണമെന്ന് റിച്ച് മോണ്ട് പറയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ ചിലന്തികളെ ഭയമുള്ളവരാണെങ്കില്‍ സ്വപ്‌നത്തിന്റെ അര്‍ത്ഥം വ്യത്യസ്തമാണ്: അവന്‍/ അവള്‍ ഈ പേടിയെ മറികടക്കണം . പൊതുവെ പ്രാണികളെ സ്വപ്‌നം കണ്ടാല്‍ അര്‍ത്ഥമാക്കുന്നത് എന്തോ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ്.

11. മൃഗങ്ങള്‍

നിങ്ങളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് നിങ്ങള്‍ മൃഗങ്ങളെ സ്വപ്‌നം കാണുന്നത്. ഇത്തരം സ്വപ്‌നങ്ങള്‍ പ്രകൃതിയുമായും രക്ഷപ്പെടലുമായും ബന്ധപ്പെട്ടുകിടക്കുന്നു. നിങ്ങളെ മൃഗം ഓടിക്കുന്ന സ്വപ്‌നമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പേടിയോ ദേഷ്യമോ പോലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നതാണ്.

12. വസ്ത്രങ്ങള്‍

മറ്റുള്ളവര്‍ നമ്മളെ ഏങ്ങനെ മനസിലാക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം. പഴയ വസ്ത്രങ്ങളാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങള്‍ ക്ഷീണിച്ചിരിക്കുകയാണെന്നോ അല്ലെങ്കില്‍ നിങ്ങളില്‍ മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ട് എന്നതോ ആണ് അര്‍ത്ഥം.

13. കുന്നുകള്‍

കുന്നുകള്‍ എപ്പോഴും തടസ്സങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങളുടെ വിജയമാണ് സ്വപ്‌നം സൂചിപ്പിക്കുന്നത്. ആദ്യ ദൃശ്യത്തില്‍ തവന്നെ കൊടുമുടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് എന്നാണ് അര്‍ത്ഥം.

14. വിദ്യാലയങ്ങള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സ്വപ്‌നമാണ് വിദ്യാലയങ്ങള്‍. പക്ഷേ വലുതായ ശേഷവും എന്തുകൊണ്ടാണ് ഇതേ സ്വപ്‌നം തന്നെ കാണുന്നത്? ഈ സ്വപ്‌നങ്ങള്‍ സ്വയം മനസിലാക്കുന്നതിനും സ്വയം അറിയുന്നതിനും വേണ്ടിയാണ്.

15. വീടുകള്‍

വീടുകള്‍ക്ക് ധാരാളം അര്‍ത്ഥങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഉള്‍മനസിനെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ റൂമുകളും വ്യത്യസ്ത വികാരങ്ങളെയും ഓര്‍മകളെയും എന്തെങ്കിലും പരിപാടികളുടെ വിശദീകരണങ്ങളെയും ആണ് സൂചിപ്പിക്കുന്നത്.

16. കുട്ടികള്‍

നിങ്ങള്‍ക്ക് രക്ഷിതാവാന്‍ ആഗ്രമുണ്ട് എന്നതിന്റെ സൂചനയായാണ് കുട്ടികളെ സ്വപ്‌നം കാണുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ തന്നെ അശ്രദ്ധയോ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹമോ ആവാം ഇത്തരം സ്വപ്‌നങ്ങള്‍ കാണാന്‍ കാരണം. പുതിയൊരു തുടക്കത്തിന്റെ ലക്ഷണമായും ഇത്തരം സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാം.