Sunday, September 24, 2017

Courses


കോഴിക്കോട് ഐ.ഐ.എമ്മില്‍ എക്‌സിക്യുട്ടീവ് മാനേജ്‌മെന്റ് പ്രോഗ്രാ

ഓൺലൈൻ അപേക്ഷയ്ക്ക്: www.iimk.ac.in. വിജയകരമായി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ അപേക്ഷാനമ്പർ ഇ.മെയിലിലേക്ക് ലഭിക്കും. തുടർന്ന് ഏഴുദിവസത്തിനകം അപേക്ഷാസമർപ്പണവും ഫീസ് ഒടുക്കലും പൂർത്തിയാക്കണം. തുടർന്ന് അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുക്കണം. വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള രേഖകൾ സഹിതം, പ്രിന്റൗട്ടുകൾ നവംബർ മൂന്നിനകം ലഭിക്കത്തക്കവണ്ണം Manager, Kochi Campus IIMK, First Floor, Software Development Block, Athulya IT complex, Infopark, Kakkanad, Kochi-682030 എന്ന വിലാസത്തിൽ അയയ്ക്കണം.

കമ്പനി സെക്രട്ടറി കോഴ്‌സിന് അപേക്ഷിക്കാം
ഒരു കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണായകമായ ചുമതലകൾ നിർവഹിക്കുന്ന ഒരു വ്യക്തിയാണ് കമ്പനി സെക്രട്ടറി. നിയമപരമായതും കാര്യനിർവഹണപരമായതുമായ ഒരു കമ്പനിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും കമ്പനിയുടെ ഭരണസമിതിയുടെ തീരുമാനങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യേണ്ട വ്യക്തിയാണ് കമ്പനി സെക്രട്ടറി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ), ഫൗണ്ടേഷൻ, എക്സിക്യുട്ടീവ് തലങ്ങളിലുള്ള കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിസെക്രട്ടറിഷിപ്പ് ഫൗണ്ടേഷൻ പ്രോഗ്രാമിൽ നാലു പേപ്പറുകളാണുള്ളത്. അപേക്ഷകർ 10+2/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും താത്കാലികമായി അപേക്ഷിക്കാം. 2018 ജൂണിൽ നടക്കുന്ന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനും കോഴ്സിന് പ്രവേശനം നേടാനുമുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. രജിസ്ട്രേഷൻ ഫീസ് 4500 രൂപയാണ്.

ഏഴു പേപ്പറുകളുള്ള കമ്പനി സെക്രട്ടറിഷിപ്പ്, എക്സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനത്തിന് ഫൈൻ ആർട്സ് ഒഴികെയുള്ള ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. കമ്പനി സെക്രട്ടറി ഷിപ്പ് ഫൗണ്ടേഷൻ പ്രോഗ്രാം ജയിച്ചവരും അപേക്ഷിക്കാൻ അർഹരാണ്. ബിരുദ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷയോ തത്തുല്യ പരീക്ഷയോ അഭിമുഖീകരിക്കാൻ പോകുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

എക്സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനം/രജിസ്ട്രേഷൻ 2017 നവംബർ 20-നകം പൂർത്തിയാക്കുന്നവർക്ക് 2018 ജൂണിലെ പരീക്ഷ അഭിമുഖീകരിക്കാം. കമ്പനി സെക്രട്ടറിഷിപ്പ്, ഫൗണ്ടേഷൻ ജയിച്ചവർക്ക് 8,500 രൂപയും കൊമേഴ്സ് ബിരുദധാരികൾക്ക് 9,000 രൂപയും, കൊമേഴ്സ് ഇതരവിഷയങ്ങളിലെ ബിരുദധാരികൾക്ക് 10,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.

കൂടുതൽ വിവരങ്ങൾക്ക്: www.icsi.edu

No comments: