Tuesday, September 19, 2017

ചെറിയ ഒരു കാര്യത്തിന് ജീവിതത്തെ തകർക്കാതെ നോക്കാൻ കഴിയും

ചെറിയ ഒരു കാര്യത്തിന് ജീവിതത്തെ തകർക്കാതെ നോക്കാൻ കഴിയും

ഒരു ശരാശരി കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് തരിപ്പണമാക്കാൻ ഇന്നത്തെ കാലത്ത് ഒരു ആശുപത്രി കേസ് ധാരാളമാണ്. ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അപകടമോ അസുഖമോ സമ്പാദ്യങ്ങളെ മുഴുവനായും കവർന്നെടുക്കുകയും കുടുംബത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്ന അവസ്ഥ ഇന്ന് വിരളമല്ല. പെട്ടെന്നുണ്ടാകുന്ന ആ സാഹചര്യത്തെ നേരിടാൻ നമ്മൾ സഹായങ്ങൾക്ക് സമീപിക്കുമ്പോഴാണ് വേണ്ടപ്പെട്ടവർ എന്ന് നമ്മൾ കരുതിയ പലരുടെയും യഥാർത്ഥ മുഖം നമ്മൾ മനസിലാക്കുക.
നൂതന ചികിത്സക്ക് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ ഈടാക്കുന്ന തുക ചിലപ്പോൾ ഒരു ആയുഷ്ക്കാലത്തെ മുഴുവൻ സമ്പാദ്യത്തിനും പരമ്പരാഗതമായി കൈമാറിക്കിട്ടിയ പൂർവ്വിക സ്വത്തിനും മുകളിലായിരിക്കും.
ഉദാഹരണമായി ഇന്ന് ഏറെ കേട്ടുകേൾവിയുള്ള ഒരു ശസ്ത്രക്രിയ ആണല്ലോ കരൾമാറ്റ ശസ്ത്രക്രിയ. കേരളത്തിലെ നിരവധി ആശുപത്രികളിൽ ദിനംപ്രതി എന്നോണം നടക്കുന്ന ഈ ശസ്ത്രക്രിയയുടെ ആകെ ചിലവ് ഏകദേശം ഒരു കോടി രൂപയുടെ അടുത്താണ് . രോഗി ജീവിതത്തിലേക്ക് തിരിച്ചു വന്നാലും ഇല്ലെങ്കിലും ഈ തുക ചിലവാകും. സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്ത വലിയ തുകയാണ് പല ചികിത്സയ്ക്കും ഇന്ന് ചിലവാക്കുന്നത്.

ഈ സാഹചര്യത്തിൽ വിദഗ്ധ ചികിത്സ എന്ന ഒന്ന് സാദാരണക്കാരനെ സംബന്ധിച്ചും പ്രാപ്യമായ ഒന്നാണോ ?
തീർച്ചയായും അതെ എന്ന് തന്നെയാണ് മറുപടി. ചെറിയ ഒരു മുൻകരുതൽ സ്വീകരിച്ചാൽ എത്ര ചിലവുള്ള ചികിത്സായും ഏതു വ്യക്തിക്കും 100% സൗജന്യമായി നടത്താൻ ജനങ്ങളെസഹായിക്കുന്ന ഒന്നാണ് മെഡി ക്ലെയിം പോളിസികൾ അഥവാ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ. കുടുംബത്തെ സ്നേഹിക്കുന്ന ഓരോരുത്തരും അംഗമായിരിക്കേണ്ട ഒന്നാണ് ഇത്. കാരണം പ്രിയപ്പെട്ടവർക്ക് രോഗം പിടിപെട്ടാൽ ചികിത്സിക്കാൻ പണമില്ലാതെ അലയേണ്ടിവരുന്ന അവസ്ഥ ആർക്കും ഉണ്ടാകരുത്.

പോളിസി ഉടമയുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ തുക കവറേജ് തുകയുടെ പരിധിയിൽ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാക്കുന്ന പോളിസികകളാണ് മെഡി ക്ലൈം പോളിസികൾ. ചികിത്സക്കായി പ്രവേശിക്കപ്പെട്ടാൽ താമസിക്കുന്ന ആശുപത്രി മുറി വാടക, നഴ്സിംഗ് ചിലവുകൾ,സർജൻ,അനസ്തേഷ്യസ്റ്റ്,ഫിസിഷൻ,എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തിയാൽ അവർക്കുള്ള ഫീസ്, അനസ്തേഷ്യ,സർജ്ജിക്കൽ അപ്ലൈൻസസ്‌രക്തം സ്വീകരണം,ഓക്സിജൻ,ഡയഗ്നോസ്റ്റിക് മെറ്റീരിയൽസ്, എക്സ് റേ, ഡയാലിസിസ്,മരുന്നുകൾ,കീമോ തെറാപ്പി,റേഡിയോ തെറാപ്പി,പേസ് മേക്കർ, കൃത്രിമ അവയവങ്ങൾക്കുള്ള ചെലവുകൾ തുടങ്ങി മുഴുവൻ ആശുപത്രി ചെലവുകളും കവറേജിന്റെ പരിധിയിൽ വരും.
ചിലവായ തുകയുടെ ബിൽ സമർപ്പിച്ചാൽ പണം ഇൻഷൂറൻസ് കമ്പനി പോളിസി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും, അല്ലെങ്കിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബിൽ തുക ആശുപത്രിക്ക് നൽകും. ‘ക്യാഷ്‌ലെസ്സ് സൗകര്യം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ആശുപത്രിയിൽ ചികിത്സ നടത്തി ക്ലെയിമിന് അർഹത നേടിയാൽ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നിശ്ചിത ദിവസങ്ങൾക്ക് മുൻപുള്ള ചിലവുകൾക്കും. ആശുപത്രി വിട്ടതിന് ശേഷമുള്ള വിശ്രമ കാലാവധിയിലെ ചിലവുകൾക്കും. പോളിസി ഹോൾഡർ അർഹനായിരിക്കും. നിലവിൽ പ്രമുഖമായ എല്ലാ പൊതു- സ്വകാര്യ ബാങ്കുകളും ഇന്ന് ഇത്തരത്തിലുള്ള വിവിധങ്ങളായ മെഡി ക്ലെയിം പോളിസികൾ നൽകി വരുന്നുണ്ട്. 
എപ്പോഴും പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് എത്തുക എന്നതാണ് അസുഖങ്ങളുടെ ഒരു പൊതു സ്വഭാവം. അതുവരെയുള്ള സന്തോഷത്തെ മുഴുവൻ ഒറ്റയടിക്ക് തകർത്തുകൊണ്ട്. ആ സമയത്തുള്ള വലിയ ഒരു കൈത്താങ്ങായിരിക്കും. ചെറിയ തുകയ്ക്ക് നമ്മൾ മുൻ‌കൂർ അംഗമായിട്ടുള്ള മെഡിക്ലെയിം. അത് വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചിരിക്കും തീർച്ച…

 

No comments: