ക്യാൻസറും ഹൃദ്രോഗവും അടക്കം ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ ഇനി സൗജന്യമായി ചെയ്യാം !!
ഒരു രോഗം വന്നാൽ തകർന്നു പോകുന്ന അത്ര സാമ്പത്തിക ശേഷി മാത്രമുള്ള അനേകായിരം കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട്. ചികിത്സ നടത്തി തകർന്നു പോയ, ആത്മഹത്യ ചെയ്ത കുടുംബങ്ങളെ എനിക്കും നിങ്ങൾക്കും ഒരു പക്ഷെ നേരിട്ടറിയാം. അത്തരക്കാരെ ഏതു വിധത്തിലും പോണ്ടിച്ചേരിയിൽ ഉള്ള ഈ ഹോസ്പിറ്റലിൽ എത്തിക്കാനായാൽ അതൊരു പുണ്യമാവും. ഇത് പോണ്ടിച്ചേരിയിൽ ഉള്ള ജിപ്മർ ഹോസ്പിറ്റൽ. (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്). ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ( Ministry of Health and Family Welfare)കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്.
തമിഴ്‌നാട്ടിൽ കന്യാകുമാരി മുതൽ ചെന്നൈ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നു. എന്നാൽ കേരളത്തിൽ നിന്നും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇവിടെ എത്തുന്നുള്ളു എന്നാണു ജിപ്മർ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം അസ്സി. പ്രൊഫസ്സർ ഡോ.കന്തസ്വാമി പറയുന്നത്.
കൂടുതൽ ആളുകളോട് ഈ ഹോസ്പിറ്റലിനെക്കുറിച്ചു പറയണം എന്നും അവർക്കും കൂടി അർഹതപ്പെട്ട സൗജന്യ ചികിത്സയുടെ ആനുകൂല്യം എല്ലാവർക്കും ലഭിക്കണം എന്നും ഈ ഡോക്ടർ പറയുകയുണ്ടായി. ഇവിടെ എടുത്തു പറയേണ്ട കാര്യം കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളിലും പല ലക്ഷങ്ങൾ പറഞ്ഞ ആൻജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം ഇവിടെ സൗജന്യമായി ചെയ്ത് കൊടുത്തു.
വിലാസം: ജിപ്മർ ഹോസ്പിറ്റൽ, ധന്വന്തരി നഗർ, പോണ്ടിച്ചേരി
വെബ്‌സൈറ്റ്:
http://jipmer.edu.in
JIPMER, Dhanvantri Nagar, Gorimedu, Puducherry-605 006. FOR HOSPITAL & PATIENT
RELATED: Hospital Office : 0413- 2296000
No comments:
Post a Comment