Tuesday, September 26, 2017

ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ശ്രധ്ച്ചില്ല എങ്കില്‍ എല്ലാ സ്വകാര്യതയും ഹാക്ക് ചെയ്യപ്പെടും

ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ശ്രധ്ച്ചില്ല എങ്കില്‍ എല്ലാ സ്വകാര്യതയും ഹാക്ക് ചെയ്യപ്പെടും

 

ഇന്റര്‍നെറ്റിലൂടെ മറ്റെന്തിങ്കിലുമോ തിരഞ്ഞാല്‍ സമാനമായ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്നീട് നിറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?ഇത് നിങ്ങളുടെ തിരച്ചില്‍ വിവരങ്ങളെ ഉപയോഗിച്ചാണ് സാധ്യമാക്കുന്നത്.ബോധപൂര്‍വ്വമല്ലാതെ ഗൂഗിളിന് നല്‍കുന്ന ഇത്തരം വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ആണ് എന്ന് നോക്കാം.

ഇത്തരം വെബ് ഹിസ്റ്ററി പരസ്യങ്ങള്‍ മാത്രമല്ല ഓരോ വിഷയത്തിലുമുള്ള തിരച്ചില്‍ ഫലങ്ങളെ പോലും സ്വാധീനിക്കാറുണ്ട്.ഓരോ തവണയും ഗൂഗിളിന്റെ അല്‍ഗോരിതം നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് പറഞ്ഞാല്‍ നിങ്ങളുടെ തിരച്ചില്‍ ഫലങ്ങളെ കൂടി കണക്കിലെടുത്താണ്.ചില മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം സെര്‍ച്ചിംങ് ഫലങ്ങളെ ലളിതമായ ഒഴിവാക്കാനാകും.

ഡെസ്‌ക്ടോപ് കംപ്യൂട്ടറുകളില്‍ ഗൂഗിള്‍ ഹിസ്റ്ററി ഒഴിവാക്കുന്ന വിധം
∙ നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസര്‍ തുറക്കുക (ക്രോം, സഫാരി, എഡ്ജ്, ഫയര്‍ഫോക്‌സ് അങ്ങനെ എന്തുമാകട്ടെ). തുറന്നശേഷം മൈ ആക്ടിവിറ്റി പേജിലേക്ക് പോകുക. ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് എന്തൊക്കെ വിവരങ്ങളാണ് ഗൂഗിള്‍ ശേഖരിച്ചുവെച്ചിരിക്കുന്നത് എന്ന് നോക്കണമെങ്കില്‍ അതിനും ഇവിടെ സാധിക്കും.

∙ നിങ്ങളുടെ ഗൂഗിള്‍ യൂസര്‍ നെയിമും പാസ്‌വേഡും അടിച്ച് സൈന്‍ ഇന്‍ ചെയ്യുക.

∙ മുകളില്‍ വലതു വശത്ത് കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഡിലീറ്റ് ആക്ടിവിറ്റി ബൈ എന്ന ഓപ്ഷന്‍ ഡ്രോപ് ഡൗണ്‍ മെനുവില്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക.

∙ ഡയലോഗ് ബോക്‌സില്‍ ടുഡേ എന്നായിരിക്കും എഴുതിയിരിക്കുക. അത് മാറ്റി ഓള്‍ ടൈം ആക്കിയാല്‍ ഇതുവരെ ഗൂഗിളിന്റെ പക്കലുള്ള നിങ്ങളുടെ എല്ലാ വിവരങ്ങളും ഡിലീറ്റാക്കാം. ഇനി പ്രത്യേക കാലയളവിലെ മാത്രം ഡിലീറ്റ് ചെയ്താല്‍ മതിയെങ്കില്‍ ദിവസം തെരഞ്ഞെടുക്കാനും അവസരമുണ്ട്.

∙ നിങ്ങള്‍ കുറച്ചു കാലമായി ഗൂഗിളില്‍ തിരയുന്നയാളാണെങ്കില്‍ വിവരങ്ങള്‍ ഡിലീറ്റാകാന്‍ കുറച്ച് സമയമെടുക്കുമെന്നത് മറക്കരുത്.

∙ ഈ വിവരങ്ങള്‍ നഷ്ടമായാല്‍ ഗൂഗിളിന്റെ സേവനങ്ങളില്‍ കൃത്യതക്കുറവുണ്ടാകുമെന്നും വിവരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്നുമൊക്കെ ഗൂഗിള്‍ മുന്നറിയിപ്പ് തരും. ഇതിലെല്ലാം ഡിലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ ഗൂഗിളിലെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടച്ചുകളയാനാകും.

ഐഫോണിലും ആന്‍ഡ്രോയിഡിലും ഗൂഗിള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുംവിധം
∙ നിങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ ആപ്ലിക്കേഷന്‍ തുറക്കുക. മുകളില്‍ ഇടതുവശത്തായി കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യുക.

∙ സെറ്റിംഗ്‌സിലെ അക്കൗണ്ട്‌സ് ആന്റ് പ്രൈവസി വഴി മൈ ആക്ടിവിറ്റിയിലെത്താം

∙ നിങ്ങളുടെ ബ്രൗസറിന്റെ മൈ ആക്ടിവിറ്റിയുടെ മൊബൈല്‍ വെര്‍ഷനാണ് ഇതുവഴി കാണാനാവുക. നേരത്തെ പറഞ്ഞ പട്ടികയിലെ മൂന്ന് മുതല്‍ ആറ് വരെയുള്ള സ്റ്റെപ്പുകള്‍ വഴി പോയാല്‍ ഗൂഗിളിലെ നിങ്ങളുടെ വിവരങ്ങള്‍ ഇല്ലായ്മ ചെയ്യാം.

ഐഫോണോ ഐപാഡോ ഉപയോഗിക്കുന്നവരാണെങ്കില്‍ ഗൂഗിള്‍ ഹിസ്റ്ററി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ താഴെ കാണുന്നതാണ് മാര്‍ഗ്ഗം

∙ ഗൂഗിള്‍ സെര്‍ച്ച് ആപ് തുറക്കുക

∙ സെര്‍ച്ച്ബാറില്‍ വ്യൂഓള്‍ തിരഞ്ഞെടുക്കുക

∙ മുകളില്‍ വലതുഭാഗത്തെ ക്ലിയര്‍ ഓള്‍ തെരഞ്ഞെടുത്ത് ക്ലിയര്‍ ഓണ്‍ ഡിവൈസ് ഹിസ്റ്ററി സെലക്ട് ചെയ്താല്‍ ഗൂഗിളിലെ വിവരങ്ങളെ അപ്രത്യക്ഷമാകും

 Tags: ഗൂഗിള്‍ ഉപയോഗിക്കുമ്പള്‍ ഇത് ശ്രധ്ച്ചില്ല എങ്കില്‍ എല്ലാ സ്വകാര്യതയും ഹാക്ക് ചെയ്യപ്പെടും

No comments: