നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ആണ്ട്രോയിടിന്റെ ഇത് വരെ ഉള്ള ചരിത്രം നിങ്ങള്‍ക്കറിയാമോ ?
നമ്മളില്‍ ഭൂരിഭാഗം പേരുടെയും കയ്യില്‍ ആണ്ട്രോയിട് മൊബൈല്‍ ഉണ്ട് ല്ലേ ? കാരണം ഈ അണ്ട്രോയിട് മൊബൈലും നമ്മുടെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു എന്നതാണ് സത്യം .10 വര്‍ഷത്തില്‍ കുറവേ ആയിട്ടുള്ളൂ ഈ അണ്ട്രോയിട് ഇറങ്ങി ആയിട്ടുള്ളൂ എങ്കിലും വളരെ അധികം നമ്മളെ സ്വാധീനിച്ച ഒരു operating സിസ്റ്റം തന്നെ ആയിരുന്നു ഇത് . ഒരു കാലത്ത് നമ്മളെ നിയന്ത്രിച്ചിരുന്ന ജാവ , സിംബിയന്‍ ഫോണുകളെ തകര്‍ത്തെറിഞ്ഞു വളരെ പെട്ടെന്നായിരുന്നു അണ്ട്രോയിട് നമുക്കിടയിലേക്ക് വന്നത് , അന്ന് ആദ്യമായി ആണ്ട്രോയിട് പുറത്തിറക്കിയ 1.0 യില്‍ നിന്ന് അണ്ട്രോയിട് 8.0 യില്‍ നമ്മള്‍ എത്തി നിക്കുന്നു , ഇതിനിടയില്‍ ഇറങ്ങിയ അണ്ട്രോയിട് വെര്‍ഷനുകളും അവയുടെ ചരിത്രവും ആണ് ഇനി നിങ്ങള്‍ വായിക്കാന്‍ പോവുന്നത് .
2007 ല്‍ ആണ് ആദ്യമായി അപ്പിള്‍ തങ്ങളുടെ ഐ ഫോണ്‍ പുറത്തിറക്കുന്നത് . എന്നാല്‍ ആ സമയത്തും ഗൂഗിള്‍ തങ്ങളുടെ സ്വപ്ന പദ്ധതി ആയ ആണ്ട്രോയിടിന്റെ നിര്‍മാണത്തില്‍ ആയിരുന്നു . ആ വര്ഷം തന്നെ അതായത് നംവംബര്‍ 2007 ല്‍ ആയിരൂന്നു ഗൂഗിള്‍ ചെയര്‍മാന്‍ തങ്ങളുടെ ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു എന്ന് ലോകത്തോട് പ്രക്യാപിച്ചത് , വളരെ അധികം പവര്‍ ഫുള്‍ അയ ആയിരത്തിലധികം മോഡലുകളില്‍ ഉപയോഗികാവുന്ന ഒന്നായിരുന്നു എന്നാണു അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത് . 2008 ല്‍ ആയിരുന്നു പരീക്ഷണാര്‍ത്ഥം ആദ്യമായി അണ്ട്രോയിട് മൊബൈല്‍ അവതരിച്ചത് സെപ്തംബര്‍ മാസത്തില്‍ . t-മൊബൈല്‍ എന്നായിരുന്നു അന്ന് അത് , എന്നാല്‍ ഇന്നത്തെ പോലെ ടച് സ്ക്രീന്‍ ആയിരുന്നില്ല അത് , qwerty കീപാഡില്‍ ആയിരുന്നു മൊബൈല്‍ വന്നത് . എന്നാല്‍ ലോകത്താകമാനം തന്നെ മോശം റിവ്യൂ ആയിരുന്നു ഫോണിനു ലഭിച്ചത് .എന്നാല്‍ അവിടെ നിന്ന് ഇങ്ങോട്ട തങ്ങളുടെ പീശ്നങ്ങള്‍ ഒക്കെ പരിഹരിച്ചു മുന്നേറി വരിക ആയിരുന്നു ഗൂഗിള്‍ .
അതിനു ശേഷം ആദ്യമായി വന്ന അണ്ട്രോയിട് വേര്‍ഷന്‍ ആയിരുന്നു 1.5 അഥവാ CUPCAKE പിന്നീടിങ്ങോട്ട് ഇറങ്ങിയ ഓരോ വേര്ഷനും ഗൂഗിള്‍ നല്‍കിയത് പ്രശസ്തമായ ഫുഡ് നാമങ്ങള്‍ ആയിരുന്നു . 2009 ഏപ്രില്‍ ആയിരുന്നു കപ് കേക്ക് വേര്‍ഷന്‍ റിലീസ് ആയത് . ആദ്യം പരീക്ഷണാര്‍ത്ഥം വന്ന അണ്ട്രോ യിടില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ വരുത്തി ആയിരുന്നു ഈ വേര്‍ഷന്‍ വന്നത് . അതില്‍ പ്രധാനം ആയിരുന്നു യൂടൂബില്‍ നിന്നും വിടിയോകള്‍ പെട്ടെന്ന് കാണാനും അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യം , ഫോണിന്റെ സ്ക്രീന്‍ ഓട്ടോമാറ്റിക് ആയി rotate ആവുന്ന സൗകര്യം , അത് പോലെ തേര്‍ഡ് പാര്‍ടി കീ പാഡുകള്‍ സപ്പോര്‍ട്ട് ആവുക തുടങ്ങിയവ ഒക്കെ . ഈ ആണ്ട്രോയിട് വേര്‍ഷന്‍ ഇറങ്ങിയതോടു കൂടി ചില മൊബൈല്‍ കമ്പനികളും ആദ്യമായി അണ്ട്രോയിട് മൊബൈല്‍ ഇറക്കി തുടങ്ങി അതില്‍ പ്രധനപ്പെട്ടവ ആയിരുന്നു സംസന്ഗ് ഗാലക്സി , htc hero തുടങ്ങിയവ .
ANDROID 1.6 DONUT
CUPACKE വേര്‍ഷന്‍ ഇറങ്ങി വെറും നാലു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ ഡോണറ്റ് എന്ന പേരില്‍ അടുത്ത വേര്‍ഷന്‍ ഇറക്കി . അതായത് 2009 ല്‍ സെപടംബരില്‍ . അന്ന് പുതിയ ഒരു സൗകര്യം കൂടി ഉള്‍പെടുത്തി ആയിരുന്നു വരവ് , അതായിരുന്നു CDMA based network സപ്പോര്‍ട്ട് ചെയ്യും എന്നത് . ഇതായിരുന്നു അണ്ട്രോയിടിന്റെ വില്പന ലോകത്ത് ആകമാനം ഉയര്‍ത്തിയത് . പിന്നെയും ഒരുപാട് സൌകര്യങ്ങള്‍ ആ സമയം തന്നെ ഉള്‍കൊള്ളിച്ചു അതില്‍ ചിലതായിരുന്നു quick search box, quick toggling camera , gallery stream line തുടങ്ങിയവ ഒക്കെ അത് പോലെ തന്നെ വിഡ്ജറ്റ് കണ്ട്രോള്‍ സൌകര്യവും ഉള്‍പെടുത്തി അതുപയോഗിച്ചു WIFI, GPS,BLUETOOTH തുടങ്ങിയവ ഒക്കെ തന്നെ ഉപയോഗിക്കാന്‍ സാധിച്ചു .
ANDROID 2.0 -2.1 ECLAIR
ഗൂഗിള്‍ 1.0 അവതരിപ്പിച്ച അതെ വര്ഷം തന്നെ ഒക്ടോബര്‍ ആയിരുന്നു ഗൂഗിള്‍ തങ്ങളുടെ അടുത്ത പതിപ്പ് ആയ എക്ല്യര്‍ അവതരിപ്പിച്ചത് . ഈ വേര്‍ഷനില്‍ ആയിരുന്നു ആദ്യമായി ഗൂഗിള്‍ TEXT TO SPEECH സൗകര്യം അവതരിപ്പിച്ചത് . ഒപ്പം തന്നെ ലൈവ് WALLPAPER സൗകര്യം , ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍ തുടങ്ങിയ അധികം സൌകര്യങ്ങള്‍ കൂടി ഉള്‍പെടുത്തി . ഈ വേര്‍ഷനില്‍ ആദ്യമായി ഇറങ്ങിയ മൊബൈല്‍ MOTOROLA കമ്പനിയുടെ DROID എന്ന ഫോണ്‍ ആയിരുന്നു . പിന്നീട വളരെ കാലം DROID എന്നത് ഒരു കാലത്ത് അണ്ട്രോയിടിന്റെ ട്രേഡ് മാര്‍ക്ക് ആയി പോലും നില നിന്ന് പോന്നു . MOTOROLA ഈ 2016 വരേയ്ക്കും ഈ DROID എന്ന മോഡല്‍ പല വേര്‍ഷനുകളിലും അവതരിപ്പിച്ചിരുന്നു .
ANDROID 2.2 FROYO
ഈ വേര്‍ഷന്‍ റിലീസ് ആയത് 2010 മേയ് മാസത്തില്‍ ആയിരുന്നു . FROZEN YOGURT എന്നതിന്റെ ചുരുക്കിയ നാമം ആയിരുന്നു FROYO എന്നത് . , ഈ വേര്‍ഷനില്‍ ആയിരുന്നു ആദ്യമായി നമ്മള്‍ ഇന്നുപയോഗിക്കുന്ന വൈഫൈ മൊബൈല്‍ HOTSPOT സൗകര്യം ഉള്‍കൊള്ളിച്ചത് . അത് പോലെ തന്നെ പുഷ് നോടിഫിക്കേശന്‍ , ക്ലൌഡ് ,ഫ്ലാഷ് സപ്പോര്‍ട്ട് ,തിടങ്ങിയ സൌകര്യങ്ങള്‍ കൂടി ഉള്‍പെടുത്തി .
ANDROID 2.3 GINGER BREAD
2010 സെപ്ടംബരില്‍ ആയിരുന്നു ഈ വേര്‍ഷന്‍ റിലീസ് ആയത് . ഈ വേര്‍ഷനില്‍ ആയിരുന്നു ആദ്യമായി NFC അഥവാ NEAR FEILD COMMUNICATION സൗകര്യം ഉള്പെടുതിയത് . ആ സമയത്ത് ഈ NFC സൌകര്യത്തോടെ ഇറങ്ങിയ മൊബൈലുകള്‍ ആയിരുന്നു SAMSUNG പിന്നെ ഗൂഗിളിന്റെ തന്നെ NEXUS S മൊബൈലുകള്‍ .
ANDROID 3.0 HONEYCOMB
ഇ വേര്‍ഷന്‍ ആദ്യമായി ഗൂഗിള്‍ അവതരിപ്പിച്ചത് 2011 ഫെബ്രുവരി മാസത്തില്‍ ആയിരുന്നു . MOTOROLA കമ്പനിയുടെ ആദ്യ TABLET ആയ XOOM എന്നതിലൂടെ ആയിരുന്നു ഇതിന്റെ പ്രവേശനം . നോടിഫിക്കേശന്‍ സൗകര്യം സ്ക്രീനിന്റെ മുകളില്‍ നിന്നും താഴേക്ക് നീക്കുവനുള്ള ചെറിയ മാറ്റം ആയിരുന്നു വരുത്തിയത് , ചെറിയ സ്ക്രീനുകള്‍ക്ക് പറ്റിയ വേര്‍ഷന്‍ അല്ല എന്ന് ബോധ്യം ആയതോടെ ഗൂഗിള്‍ പെട്ടെന്ന് തന്നെ അടുത്ത വേര്‍ഷന്റെ പണിപ്പുരയില്‍ ആയിരുന്നു .
ANDROID 4.0 ICECREAM SANDWICH
ഒക്ടോബര്‍ 2011 വന്ന ഈ വേര്‍ഷന്‍ ആയിരുന്നു ഒരു തരത്തില്‍ അണ്ട്രോയിടിനെ ആളുകളിലേക്ക് കൂടുതല്‍ കൊണ്ട് വന്നത് . ആദ്യമായി ക്യാമറ ഉപയോഗിച്ച് മൊബൈല്‍ UNLOACK ചെയ്യുവാനുള്ള സൗകര്യം ഉള്‍പെടുത്തി എന്നതായിരുന്നു ഈ വേര്‍ഷനില്‍ എടുത്തു പറയാവുന്ന മാറ്റം .
ANDROID 4.1 – 4.3 JELLY BEAN
ജൂണ്‍ 2012 ല്‍ ഇറങ്ങിയ ഈ വേര്‍ഷന്‍ 3 ഭാഗങ്ങളായി 2013 ജൂലൈ വരെ മാറി മാറി വന്നു . 4.1,4.2 ,4.3 ഇവയെല്ലാം തന്നെ വന്നത് ജെല്ലി ബീന്‍ എന്ന ഗണത്തില്‍ ആയിരുന്നു . , ഏതാനും പുതിയ മാറ്റങ്ങള്‍ വരുത്തി ആയിരുന്നു ഈ വേര്‍ഷന്‍ വന്നത് അതില്‍ പ്രധാനപ്പെടവ ആയിരുന്നു നോടിഫിക്കെഷന്‍ കൂടുതല്‍ സൌകര്യപ്രദം ആക്കിയത് , ഗൂഗിള്‍ ക്രോം ബ്രൌസറിന് കൂടുതല്‍ അധികാരം നല്‍കിയത് ,ANDROYID മൊബൈലുകളുടെ ടച് വേഗതയും സ്പീഡും കൂട്ടിയത് , അനിമേഷന്‍ പ്രവര്‍ത്തനം മികവുറ്റതാക്കിയത് തുടങ്ങിയവ ഒക്കെ .
ANDROID KITKAT 4.4
4.1 മുതല്‍ 4.3 വരെ വന്നത് ജെല്ലി ബീന്‍ എന്ന ഒറ്റ നാമത്തില്‍ ആണെങ്കില്‍ 4.4 ആയപ്പോഴേക്കും നാമം KITKAT എന്നാക്കി മാറ്റിയിരുന്നു ഗൂഗിള്‍ .2013 സെപ്തംബര്‍ ആയിരുന്നു ആദ്യമായി ഈ വേര്‍ഷന്‍ റിലീസ് ആയത് . ആ സമയം വരെ ഏറ്റവും കൂടുതല്‍ ANDROYID മൊബൈലുകള്‍ ഇറങ്ങിയത് ഈ വേര്‍ഷനില്‍ ആയിരുന്നു . ഒരുപാട് പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഈ വേര്‍ഷനില്‍ ഇല്ല എങ്കിലും 512 mb റാമില്‍ പോലും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ഉള്ള സൗകര്യം ഈ വേര്‍ഷനില്‍ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ഫോണ്‍ നിര്മാതാക്കള്‍ക്ക് തങ്ങളുടെ ചീപ്പ് മൊബൈലുകളില്‍ പോലും ഈ വേര്‍ഷന്‍ ഉപയോഗിച്ച് ഇറക്കാന്‍ സാധിച്ചിരുന്നു . ഗൂഗിളിന്റെ തന്നെ nexus 5 ആയിരുന്നു kitkat വേര്‍ഷനില്‍ ഇറങ്ങിയ ആദ്യ മൊബൈല്‍ ഫോണ്‍
ANDROID 5.O LOLLIPOP
2014 ആണ് ലോലിപോപ്പ് വേര്‍ഷന്‍ ഇറങ്ങിയത് , അത് വരെ ഉണ്ടായിരുന്ന അണ്ട്രോയിടിന്റെ തന്നെ മൊത്തം ലുക്കും പ്രവര്‍ത്തനവും മാറ്റി മറിച്ച ഒന്നായിരുന്നു ലോലിപോപ്പ് വേര്‍ഷന്‍ . മെറ്റീരിയല്‍ DISIGHN LANGUAGE ഗൂഗിള്‍ ആദ്യമായി ഉപയോഗിച്ചത് ഈ വേര്‍ഷനില്‍ ആയിരുന്നു . NEXUS6 മൊബൈല്‍ ഫോണും NEXUS9 ടാബ്ലെറ്റ് ഉം ആയിരുന്നു ആദ്യമായി ഈ വെര്‍ഷനോടെ ഇറങ്ങിയത് , ഇപ്പോള്‍ എകതെഷം 29ശതമാനം AANDROYID മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കുന്നത് ഈ വേര്‍ഷന്‍ ആണ് . നോടിഫിക്കേശന്‍ സ്റ്റൈല്‍ മാറ്റി , അത് പോലെ റൂട്ട് ചെയ്യാതെ സ്ക്രീന്‍ റെക്കോര്‍ഡിംഗ് ഒക്കെ ഈ ലോലിപോപ്പ് വേര്‍ഷനില്‍ ഗൂഗിള്‍ നല്‍കിയ മാറ്റങ്ങള്‍ ആണ് ..
ANDROID 6.0 MARSHMALLOW
2014 ല്‍ ലോലിപോപ്പ് ഇറങ്ങി ഉടന്‍ തന്നെ അതായത് 2015 ല്‍ തന്നെ അടുത്ത വേര്‍ഷന്‍ ആയ മാര്‍ഷ് മേല്ലോയും ഗൂഗിള്‍ പുറത്തിറക്കി . FINGER PRINT BIOMETRIC അണ്‍ ലോക്കിംഗ് സൗകര്യം , USB ടൈപ്പ് C സപ്പോര്‍ട്ട് തുടങ്ങിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ വേര്‍ഷന്‍ റിലീസ് ആയത് . ഇപ്പോള്‍ 32.2 ശതമാനം മൊബൈലുകള്‍ ആണ് ഈ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈലുകള്‍ ഉപയോഗിക്കുന്നത് , NEXUS6P , NEXUS 5X തുടങ്ങിയ മൊബൈലുകള്‍ ആയിരുന്നു ആദ്യമായി ഈ വേര്‍ഷനില്‍ വന്ന മൊബൈല്‍ ,
ANDROID 7.0 NOUGAT
മര്‍ഷ്മല്ലോ വേര്ഷന് ശേഷം ഗൂഗിള്‍ ഇറക്കിയ വേര്‍ഷന്‍ നോഗട്ട് , 2016 ല്‍ ആയിരുന്നു ഈ വേര്‍ഷന്‍ ഇറങ്ങിയത് . കുറച്ചധികം നല്ല സൌകര്യങ്ങള്‍ ഉള്‍പെടുത്തി ആണ് ഈ വേര്‍ഷന്‍ ഗൂഗിള്‍ റിലീസ് ചെയ്തത് അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു MULTY TASKING സൗകര്യം ,അത് പോലെ അപ്പ്സുകള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക മുതലായവയൊക്കെ . ഗൂഗിളിന്റെ തന്നെ PIXEL,PIXEL XL മൊബൈലും പിന്നെ LG V20 മൊബൈലും ആയിരുന്നു നോഗറ്റ് വേര്‍ഷന്‍ പ്രീ ഇന്‍സ്റ്റാള്‍ ആയി ആദ്യമായി വന്ന മൊബൈലുകള്‍ .നിലവില്‍ 15.8 ശതമാനം മൊബൈലുകള്‍ ആണ് ലോകത്തില്‍ ആകമാനം ഈ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നത് .
ANDROID 8.0 OREO
ഈ മാര്‍ച്ച് 2017 ആണ് ഒഫീഷ്യല്‍ ആയി ഗൂഗിള്‍ ANDROID 8.0 പ്രക്യാപിക്കുന്നത് . ഈ കഴിഞ്ഞ അഗസ്റ്റ് മാസം 8.0 എന്ന വേര്‍ഷന്റെ നാമം ഒറിയോ ആയി കണ്ഫോം ചെയ്യുകയായിരുന്നു . സെറ്റിംഗ്സ് മെനുവില്‍ ഉള്ള മാറ്റം , പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ,ഓട്ടോ ഫില്‍ API ,തുടങ്ങിയ ഒട്ടനേകം മാറ്റങ്ങള്‍ പുതിയ വേര്‍ഷനില്‍ ഗൂഗിള്‍ അവതരിപ്പിച്ചു ,ഗൂഗിളിന്റെ തന്നെ NEXUS, പിന്നെ PIXEL മൊബൈലുകളില്‍ ആണ് ആദ്യം തന്നെ ഈ വേര്‍ഷന്‍ വന്നു തുടങ്ങുക ,
ANDROYID ഒറിയോ വെര്‍ഷനും കഴിഞ്ഞു കുതിക്കുന്ന ഗൂഗിള്‍ ഇനിയും ഒട്ടനേകം കിടിലന്‍ സൌകര്യങ്ങള്‍ നമുക്ക് ലഭ്യമാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം , ഈ വിവരണം നിങ്ങള്‍ക്ക് ഇഷ്ടം ആയി എങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി വായിക്കാന്‍ ആയി ഷെയര്‍ ചെയ്തു കൊടുക്കുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.
By
ashkar
No comments:
Post a Comment