Sunday, September 24, 2017

പെരുംതച്ചൻ നിർമ്മിച്ച തച്ചുശാസ്ത്ര അത്ഭുതം ; ഇന്നും ഉണ്ടാക്കുന്ന ഒരാൾ

പെരുംതച്ചൻ നിർമ്മിച്ച തച്ചുശാസ്ത്ര അത്ഭുതം ; ഇന്നും ഉണ്ടാക്കുന്ന ഒരാൾ

തൃശ്ശൂർ : റൂബിക്സ് ക്യൂബ് എന്ന കളിപ്പാട്ടം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല . വെറും 40 വർഷം മുൻപ് ഹങ്കേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് കണ്ടെത്തിയതാണ് ഈ പസ്സിൽ കളിപ്പാട്ടം. ബുദ്ധിവികാസത്തെ വളരെ സ്വാധീനിക്കുന്ന ഒരു വിനോദ ഉപകരണം ആയതുകൊണ്ട് തന്നെ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിട്ടുപോകുന്ന കളിപ്പാട്ടമാണ് റൂബിക്സ് ക്യൂബ്.

എന്നാൽ 500 വർഷങ്ങൾക്ക് മുൻപ് ഈ വസ്തു കേരളത്തിൽ ഉപയോഗിച്ചിരുന്നു എന്ന് അറിയുമ്പോഴോ ? അതെ റൂബിക്സ് ക്യൂബ് എന്ന നാൽപ്പത് വയസുകാരന്റെ 500 വയസ്സിൽ കൂടുതൽ പ്രായമുള്ള ‘ഏടാകൂടം‘ മുതുമുത്തച്ഛൻ പിറന്നത് നമ്മുടെ കൊച്ചുകേരളത്തിലാണ്. ഏടാകൂടത്തിന് ജന്മം നൽകിയതാകട്ടെ തച്ചുശാസ്ത്രത്തിന്റെ കുലപതിയായ സാക്ഷാൽ പെരുംതച്ചനും . വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മരക്കഷ്ണങ്ങൾ ചേർത്തിണക്കുന്ന ഏടാകൂടത്തെ അഴിച്ചെടുത്ത് വേർതിരിക്കുക എന്നത് ഏറെ ബുദ്ധി വൈഭവം ആവശ്യമായ ഒരു കലയായിരുന്നു. ” എടാകൂടത്തില്‍ ചെന്ന് ചാടുക ” എന്ന ഒരു പ്രയോഗം തന്നെ മലയാളത്തില്‍ ഇന്നും നില നില്‍ക്കുന്നു . ആ പ്രയോഗത്തിന്‍റെ ഉറവിടം ഏടാകൂടം എന്ന ഈ സമസ്യയാണ് .
രാജസദസ്സുകളില്‍ തര്‍ക്കശാസ്ത്രത്തില്‍ ഏര്‍പ്പെടുന്ന വിവേകികളായ പണ്ഡിതന്‍മാരുടെ വൈഭവം അവസാനം തെളിയിക്കേണ്ടത് ഏടാകൂടം പരിഹരിച്ചയിരുന്നു. കൊട്ടാരങ്ങള്‍ മുതല്‍ തറവാടുകള്‍ വരെ എടാകൂടത്തിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു എന്നത് കഴിഞ്ഞ കാലം.കാലം കടന്നുപോയപ്പോള്‍ എടാകൂടവും വിസ്മൃതിയാണ്ട് പോയി . പിന്നീട് ഇതിന് സമാനമായ ഒന്ന് നമ്മള്‍ കാണുന്നത് കേരളത്തില്‍ ചൈനീസ് കളിപ്പാട്ടങ്ങള്‍ സുലഭായപ്പോള്‍ കൂടെയെത്തിയ റൂബിക്സ് ക്യൂബ് എന്ന കളിപ്പാട്ടത്തിന്റെ രൂപത്തിലാണ് .

ബൗദ്ധിക വ്യായാമത്തിന്  കേരളത്തിന്‍റെ  സമാനതകളില്ലാത്ത കണ്ടുപിടുത്തമായ എടാകൂടത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് തൃശ്ശൂര്‍ മാള സ്വദേശിയായ ‘ഇല്‍സുങ്ങ്’  എന്ന യുവാവ് മണ്മറഞ്ഞ എടാകൂടങ്ങളെ പുനരുജ്ജീവിപ്പിച്ച്‌ പുതിയ കാലത്തിന് പരിചയപ്പെടുത്തുന്ന ഈ യുവാവിന്‍റെ വാക്കുകള്‍ കേള്‍ക്കാം
(വീഡിയോ താഴെ ചേര്‍ക്കുന്നു)

https://youtu.be/iRs3MEduaas

No comments: