ബാങ്ക് അക്കൗണ്ട് എന്നത് ഇന്ന് ഓരോ പൌരന്റെയും കടമ ആയിരിക്കുകയാണ് ,പല പേരിലുള ബാങ്കുകള്‍ ഇന്ന് നമുക്കിടയില്‍ പ്രവര്‍ത്തികുന്നുണ്ട് അതില്‍ പ്രദാനമായവയില്‍ ഒന്നാണ് എസ് ബി ഐ , ആ എസ് ബി ഐ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് ഉപകാരം ആവുന്ന ഒരു അറിവ് ആണ് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നത് , നമ്മള്‍ കേരളത്തില്‍ ഏതെങ്കിലും ജില്ലയില്‍ നിന്ന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു , എന്നാല്‍ നമ്മള്‍ പിന്നീട് ആ ജില്ല വിട്ടു വേറെ ജില്ലയിലേക്ക് മാറുന്നു എന്ന് കരുതുക , എന്നാല്‍ നമ്മള്‍ക്ക് ബാങ്കില്‍ എന്തെങ്കിലും ഒരു പ്രധാന ആവശ്യം വന്നാല്‍ നമ്മള്‍ എവിടെ നിന്നാണോ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത് ആ ബ്രാഞ്ചിലേക്ക് തന്നെ തിരികെ വരേണ്ട സാഹചര്യം ഉണ്ടാവാറുണ്ട് , അങ്ങനെ ഒരു പ്രശ്നം വരാതിരിക്കാന്‍ ആയി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ആണ് ഇവിടെ വിവരിക്കുന്നത് .
നമുക്ക് നമ്മളുടെ ബ്രാഞ്ച് മാറ്റണം എന്ന് തോന്നുകയാണെങ്കില്‍ നമുക്ക് ബാങ്കില്‍ പോയി അപേക്ഷ പൂരിപ്പിക്കുകയോ ഫോട്ടോ ഒട്ടിച്ചു കൊടുക്കുകയോ ഒന്നും ചെയ്യാതെ ലളിതം ആയി ഓണ്‍ലൈന്‍ ആയി തന്നെ ഇന്ത്യയില്‍ ഉള്ള ഏത് എസ ബി ഐ ബ്രഞ്ചിലെക്കും മാറാന്‍ കഴിയും .പക്ഷെ കെ വൈ സി നിബന്ധനകള്‍ പാലിച്ചിട്ടുള്ള സേവിംഗ് അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് മാത്രം ആണ് ഇങ്ങനെ മാറ്റാന്‍ സാധിക്കുക ,മാത്രവുമല്ല നെറ്റ് ബാങ്കിംഗ് സൌകര്യവും ആവശ്യം ആണ് . ഇനി നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം , അതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഇത് ബ്രാഞ്ചിലേക്ക് ആണോ അക്കൗണ്ട് മാറ്റാന്‍ ഉദേശിക്കുന്നത് ആ ബ്രാഞ്ചിന്റെ കോഡ് കണ്ടെത്തുകയാണ് , നിങ്ങള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ അക്കൗണ്ട് ഉള്ള ബ്രാഞ്ചിലേക്ക് വിളിച്ചു ചോദിക്കുകയോ ചെയ്താല്‍ ബ്രാഞ്ച് നമ്പര്‍ ലഭിക്കുന്നതാണ് .
ഇനി അടുത്തത് ആയി എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം . അതിനായി ആദ്യം
https://www.onlinesbi.com/
എന്ന സൈറ്റില്‍ പ്രവേശിക്കുക . ശേഷം പേര്‍സണല്‍ ബാങ്കിംഗ് എന്നത് ക്ലിക്ക് ചെയ്യുക . അതില്‍ നിങ്ങളുടെ user നെയിം പാസ്സ്‌വേര്‍ഡ് ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുക , ശേഷം ഇ – സര്‍വീസ് എന്നതില്‍ ക്ലിക്ക് ചെയ്യുക . അടുത്തതായി ട്രാന്‍സ്ഫര്‍ ഓഫ് സേവിംഗ് അക്കൗണ്ട് എന്നതില്‍ ക്ലിക്ക് ചെയ്യക തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് നമ്പര്‍ , ബ്രാഞ്ചിന്റെ പേര് എന്നിവ കാണാന്‍ സാധിക്കും . നമ്മള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉദേശിക്കുന്ന അക്കൗണ്ട് സെലെക്റ്റ് ചെയ്യുക . ശേഷം അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ബ്രാഞ്ചിന്റെ കോഡ് നല്‍കുക . കോഡ് നല്‍കി കഴിഞ്ഞാല്‍ ബ്രാഞ്ചിന്റെ പേര് അവിടെ തെളിഞ്ഞു വരുന്നതാണ് .സബ്മിറ്റ് ചെയ്താല്‍ അടുത്ത പേജില്‍ നിലവിലുള്ള ബ്രാഞ്ച് , മാറ്റാന്‍ ഉദേശിക്കുന്ന ബ്രാഞ്ചിന്റെ കോഡ് എന്നിവ കാണാന്‍ കഴിയും . cirnform ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ otp വരും . അടുത്ത പേജില്‍ otp നല്‍കി കണ്ഫോം ബട്ടണില്‍ ക്ലിക്ക് ചെയ്യുക , അപ്പോള്‍ ബ്രാഞ്ച് മാറ്റത്തിനുള്ള അപേക്ഷ നിങ്ങള്‍ വിജയകരം ആയി പൂര്‍ത്തിയാക്കി എന്ന സന്ദേശം വരുന്നതാണ് . തുടര്‍ന്ന് ഒരാഴ്ച കൊണ്ട് നടപടികള്‍ പൂര്‍ത്തി ആവുന്നതാണ് .
1. www.onlinesbi.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. പേഴ്‌സണല്‍ ബാങ്കിങ്’ ക്ലിക്ക് ചെയ്യുക.
3. യൂസര്‍ നെയിമും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
4. ഇ-സര്‍വീസസ്-എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5. ട്രാന്‍സ്ഫര്‍ ഓഫ് സേവിങ്‌സ് അക്കൗണ്ടില്‍-ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ പേര് എന്നിവ കാണാം. ഒന്നിലധികം അക്കൗണ്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ഉണ്ടാകും.
6. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക.
7. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ശാഖയുടെ കോഡ് നല്‍കുക.
8. കോഡ് നല്‍കിയാല്‍ ശാഖയുടെ പേര് തെളിഞ്ഞുവരും. സബ്മിറ്റ് ചെയ്താല്‍ അടുത്ത പേജില്‍ നിലവിലുള്ള ബ്രാഞ്ചിന്റെ കോഡ്, മാറ്റാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ കോഡ് തുടങ്ങിയവ കാണാം.
9. കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരും.
10. അടുത്ത പേജില്‍ ഒടിപി നല്‍കി കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment