"വയറ്റില് ഗ്യാസ് ഉണ്ടാകുന്നതു എങ്ങനെ ഒഴിവാക്കാം"
സാധാരണയായി എല്ലാവരിലും കണ്ടു വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്റാസിഡുകള് ഉപയോഗിക്കുക എന്നതാണ്. എന്നാല് അതില്ലാതെ പ്രകൃതിദത്തമായ ചില മാര്ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല് മരുന്നുകളുടെ ദോഷഫലങ്ങള് ഒഴിവാക്കാമെന്ന ഗുണവുമുണ്ട്. പ്രകൃതിദത്തമായ രീതിയില് അസിഡിറ്റി പരിഹരിക്കാനുള്ള വഴികള്
വാഴപ്പഴം; ഉയര്ന്ന പി.എച്ച് മൂല്യമുള്ള ആല്ക്കലി ധാതുക്കള് ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല് സമൃദ്ധമാണ് വാഴപ്പഴം. ഉയര്ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന് സഹായിക്കും. അതിനാല് തന്നെ അസിഡിറ്റിയെ ചെറുക്കാന് പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന് ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില് നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന് നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.
തുളസി ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള് തുളസിയില് അടങ്ങിയിട്ടുണ്ട്. അള്സറിനെ തടയാന് സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന് തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാല് അമിതമായ അസിഡിറ്റിയും, വയറ്റില് ഗ്യാസുണ്ടാവുന്നതും തടയാന് തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.
തണുത്ത പാല് കാല്സ്യത്താല് സമ്ബുഷ്ടമായ പാല് വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന് കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില് കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്ക്കാതെ വേണം തണുത്ത പാല് കുടിയ്ക്കാന്. പാലില് ഒരു സ്പൂണ് നെയ്യ് കൂടിച്ചേര്ത്താല് മികച്ച ഫലം കിട്ടും.
ജീരകം മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന് സഹായിക്കുന്ന ജീരകം ശാരീരികപ്രവര്ത്തനങ്ങള് സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള് പരിഹരിക്കാനും, അള്സര് ഭേദപ്പെടുത്താനും ആയുര്വേദത്തില് ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല് ഫലം കിട്ടാന് വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.
നെല്ലിക്കകഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന് സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന് നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്ത്തും.
തേങ്ങാവെള്ളം തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന് പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്. തൈര് പാല് കുടിയ്ക്കുവാന് പ്രശ്നമുള്ളവര്ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില് നിന്നും ആശ്വാസം നല്കുകയും ചെയ്യും
No comments:
Post a Comment