നിങ്ങളുടെ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഫാക്സ് എങ്ങനെ ചെയ്യാം
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗം ഇത്ര അധികം പ്രചാരത്തില്‍ വരുന്നതിന്റെ കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് നമുക്ക് ഏവര്‍ക്കും പരിചയമുള്ള ഒരു രീതി ആയിരുന്നു ഫാക്സ് ചെയ്യുക എന്നത് , ദൂരെ ഏതെങ്കിലും ഉള്ള ഒരാള്‍ക്ക് നമ്മുടെ കൈ വശം ഉള്ള എന്തെങ്കിലും രീതിയില്‍ ഉള്ള പെപറുകള്‍ അല്ലെങ്കില്‍ എന്തെങ്കിലും സര്ടിഫിക്കറ്റുകള്‍ ഒക്കെ സെന്‍റ് ചെയ്യാന്‍ ആയി നമ്മള്‍ ഉപയോഗിച്ച് വന്നിരുന്നത് ഈ രീതിയാണ് എന്നാല്‍ ഇന്ന് കാലം മാറി ഫാക്സ് ഉപയോഗിക്കുന്ന ആളുകള്‍ കുറഞ്ഞു . ഫാക്സ് സൗകര്യം നല്‍കുന്ന കടകള്‍ അപൂര്‍വ്വം ആയി അവയുടെ ജോലി എല്ലാം തന്നെ നമ്മുടെ കയ്യില്‍ ഉള്ള കുഞ്ഞന്‍ ഫോണുകള്‍ ഏറ്റെടുത്തു കഴിഞ്ഞു എങ്കിലും ഈ സമയത്തും ഫാക്സ് ഉപയോഗിക്കുന്ന ഒരുപാട് കമ്പനികള്‍ നമുക്കിടയില്‍ ഉണ്ട് , ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേക്ക് അത്യാവശ്യമായി നമുക്ക് എന്തെങ്കിലും ഫാക്സ് ചെയ്യണം എന്ന് തോന്നിയാല്‍ എന്ത് ചെയ്യും ? ഫാക്സ് അയക്കാന്‍ പറ്റിയ കടകള്‍ നമ്മള്‍ അന്യേഷിച്ചു നടക്കണമോ ? വേണ്ട എന്നാണ് എന്റെ ഉത്തരം . നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട് ഫോണോ അല്ലെങ്കില്‍ കമ്പ്യൂട്ടറോ ഉപയോഗിച്ചു ഫ്രീ ആയി തന്നെ നിങ്ങളുടെ കൈവശം ഉള്ള ഫയലുകള്‍ ഏത് ഫാക്സ് നമ്പരിലേക്ക് വേണമെങ്കിലും അയക്കാന്‍ സാധിക്കും , അതിനു നിങ്ങളെ സഹായിക്കുന്ന 6 വെബ് സൈറ്റുകള്‍ ആണ് ഇതില്‍ ഉള്ളത് .
നിങ്ങള്‍ ചെയ്യേണ്ടത് എന്താണ് ? ആദ്യമായി നിങ്ങള്‍ താഴെ തന്നിരിക്കുന്നവയില്‍ നിന്ന് ഏതെങ്കിലും ഒരു വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക . അതില്‍ ആദ്യമായി നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്ത് കൊടുത്ത ശേഷം ആര്‍ക്കാണോ അയക്കേണ്ടത് അവരുടെ പേരും ഫാക്സ് നമ്പറും രേഘപ്പെടുത്തുക . ശേഷം താഴെ ഉള്ള choose file എന്ന ഭാഗം ക്ലിക്ക് ചെയ്ത് എന്ത് ഫയല്‍ ആണോ നിങ്ങള്‍ അയക്കാന്‍ ഉദേശിക്കുന്നത് അത് സെലെക്റ്റ് ചെയ്യുക . ശേഷം സെന്‍റ് now എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ആ വ്യക്തിക്ക് നമ്മള്‍ അയക്കുന്ന ഫാക്സ് സ്വീകരിക്കാന്‍ സാധിക്കുന്നതാണ് , ഇനി ഏതൊക്കെ ആണ് ആ 7 വെബ് സൈറ്റുകള്‍ എന്ന് നമുക്ക് നോക്കാം അവയുടെ ലിസ്റ്റ് താഴെ ആയി ഞാന്‍ ചേര്‍ക്കുന്നു . ഇഷ്ടപ്പെട്ട അറിവാണ് ഇതെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് കൂടി ഷെയര്‍ ചെയ്യുക . ഒപ്പം പേജ് ലൈക് ചെയ്യുക . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ആയി എന്നെ അറിയിക്കുക .. ലിങ്കുകള്‍ താഴെ
https://faxzero.com/
https://www.gotfreefax.com/
https://www.efax.com/
http://www.faxbetter.com/
http://www.pamfax.biz/en/
http://www.myfax.com/free/
By
ashkar
No comments:
Post a Comment