നിങ്ങള്‍ സ്ഥിരമായി കാണുന്ന 16 സ്വപ്‌നങ്ങളും അവയുടെ അര്‍ത്ഥവും
സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മള്‍ ഉണരുന്നതുതന്നെ ഏതെങ്കിലും സ്വപ്‌നത്തിന്റെ അവസാനത്തിലായിരിക്കും. എന്തായിരിക്കും ആ സ്വപ്‌നത്തിന്റെ അര്‍ത്ഥമെന്ന് ചിന്തിക്കാറുണ്ടോ? എല്ലാ സ്വപ്‌നങ്ങള്‍ക്കും ഓരോ അര്‍ത്ഥങ്ങളുണ്ട്. സൈക്കോളജിസ്റ്റും, സ്വപ്‌നവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരും, സ്വപ്‌നങ്ങളും അര്‍ത്ഥം വിശദീകരിച്ച് നല്‍കാറുണ്ട്. നമ്മള്‍ സാധാരണയായി കാണാറുള്ള സ്വപ്‌നങ്ങളും അവയ്ക്ക് ലഭിച്ചിട്ടുള്ള വിശദീകരണങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.
ചില സ്വപ്‌നങ്ങളും അതിന്റെ നിഗൂഢ അര്‍ത്ഥങ്ങളും
1. നിങ്ങളെ ആരോ പിന്‍തുടരുന്നു
എന്തോ ഒരു പ്രശ്‌നം നമ്മെ അലട്ടുന്നുണ്ട്. എന്നാല്‍ അത് എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. ഇത് ഒരു പക്ഷേ ഒരു പ്രത്യേക അഭിലാഷം സഫലമാക്കാനുള്ള അവസരമായിരിക്കാം.
ഏത് സന്ദര്‍ഭത്തിലാണ് ആരാണ് അല്ലെങ്കില്‍ എന്താണ് നിങ്ങളെ പിന്തുടരുന്നത് എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം സ്വപ്‌നങ്ങള്‍ കാണാതിരിക്കുന്നതിന് ശരിക്കുള്ള ജീവിതത്തില്‍ ഈ സന്ദര്‍ഭത്തെ മറികടക്കണം.
2. വീഴുക
താഴേക്ക് വീണ് ഭൂമിയില്‍ പതിച്ചതായി സ്വപ്‌നം കണ്ടാല്‍ നിങ്ങള്‍ മരിക്കും എന്നു പറയുന്നത് വെറും കെട്ടുകഥയാണ്. വീഴുന്നതായുള്ള സ്വപ്‌നം സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ ശരിയായിട്ടല്ല പോകുന്നത് എന്നാണ്. നിങ്ങളുടെ ജീവിതത്തിലെ എന്തോ ഒന്ന് വളരെ പെട്ടന്ന് തെറ്റായ ദിശയിലേക്ക് ചലിക്കും എന്നതിന്റെ സൂചനയാണ് ഇതിലൂടെ ഉപബോധ മനസ്സ് തരുന്നത്. നിങ്ങളുടെ ബന്ധങ്ങള്‍, ജോലി, സാമ്പത്തികം അങ്ങനെ എന്തുമാകാം ഇത്. പൊതുവെ വിഷാദമുള്ളവരാണ് ഈ സ്വപ്‌നം സാധാരണയായി കാണുന്നത്.
3. നഗ്‌നരാവുക
വ്രണപ്പെട്ടതായോ തുറന്നു കാട്ടിയതായോ ഉള്ള അനുഭവമാണ് ഇത് സൂചിപ്പിക്കുന്നത്. ദി ഡ്രീമര്‍ ആന്‍ഡ് ദി ബീസ്റ്റ് എന്ന പുസ്‌കം എഴുതിയ കെയ്ത്ത് സ്റ്റീവന്‍സ് പറയുന്നു നമ്മുടെ പ്രാഥമികമായ സഹജവാസനകളെയും സ്വപ്‌ന വ്യാഖ്യാനത്തിലെ ‘ത്രട്ട് റിഹേഴ്‌സല്‍’ സിദ്ധാന്തവും എങ്ങനെയാണ് സ്വപ്‌നം കൈകാര്യം ചെയ്യുന്നതെന്ന് , ആദിമകാലത്ത് നഗ്‌നനാക്കപ്പെടുന്നതായി സ്വപ്‌നം കാണുന്നത് നിങ്ങള്‍ക്ക് ഗുണകരമല്ല എന്നാണ് കണക്കാക്കിയിരുന്നത്. അത് ചെറുക്കാനുള്ള വഴികണ്ടെത്താനുള്ള സൂചന കൂടിയാണിത് . അങ്ങനെ ഇത്തരം സ്വപ്‌നങ്ങള്‍ ഗുണകരമല്ലാത്ത അവസ്ഥയില്‍ ചെന്നു പെടാതിരിക്കാനുള്ള ബോധം ഉണര്‍ത്തും.ആലങ്കാരികമായി പറഞ്ഞാല്‍ പൊതു സമൂഹത്തില്‍ നഗ്‌നനനാക്കപ്പെടുന്നത് സൂചിപ്പിക്കുന്നത് വൈകാരികമായി നിങ്ങളുടെ തുറന്ന് കാട്ടല്‍ ആണ്. ഉദാഹരണത്തിന് വളരെ ഹാനികരമായ വ്യക്തിപരമായ രഹസ്യം തുറന്ന് പറയുക.
4. വെള്ളം
വ്യത്യസ്ത തരത്തില്‍ നമ്മള്‍ വെള്ളം സ്വപ്‌നം കാണാറുണ്ട്. സുന്ദരമായൊരു തടാകമാണ് സ്വപ്‌നമെങ്കില്‍ നിങ്ങളുടെ മനസിന്റെ ശാന്തതയാണ് ഈ സ്വപ്‌നം കാണിക്കുന്നത്. കടലുരകള്‍ അസ്വസ്ഥമായ മനസിനെയാണ് സൂചിപ്പിക്കുന്നത്.
5. പല്ല് കൊഴിയുക
പരിണാമകാലം തൊട്ട് നിലനില്‍പ്പിനും ( കഴിക്കാന്‍ പല്ലുകള്‍ വേണം) പ്രത്യുത്പാദനത്തിനും ( നല്ല ഇണയെ ആകര്‍ഷിക്കാന്‍) പല്ലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പല്ല് കൊഴിയുന്ന സ്വപ്‌നം നല്‍കുന്നത് സ്വന്തം രൂപത്തെ സംരക്ഷിക്കാനുള്ള ബോധമാണന്ന് കെയ്ത്ത് സ്റ്റീവന്‍സ് പറയുന്നു. പ്രതീകാത്മകമായി പറഞ്ഞാല്‍, പല്ലുകള്‍ നിങ്ങളുടെ ശക്തിയെയും ആത്മവിശ്വാസത്തെയുമാണ് സൂചിപ്പിക്കുന്നത്, അതുകൊണ്ട് അവ നഷ്ടപ്പെടുന്നതായി സ്വപ്‌നം കാണുന്നത് നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന എന്തിനോയോ കുറിച്ചുള്ള സൂചനയാണ്.
6. പരീക്ഷ
പരീക്ഷകള്‍ എപ്പോഴും ആത്മ പരിശോധനകളാണ്. ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നതാണ്.
7. വാഹനങ്ങള്‍
നിങ്ങളെ ആരൊക്കെയോ നിയന്ത്രിക്കന്നുണ്ട് എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ട് എന്നതാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിക്കുന്നത്. ഉദാഹരണത്തിന് ഒരു കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ നിങ്ങളെക്കൂടാതെ മറ്റാരോകൂടി നിങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.
8. മരണം
നിങ്ങളുടെ സുഹൃത്തുക്കളുടെയോ നിങ്ങള്‍ സ്‌നേഹിക്കുന്ന ആള്‍ക്കാരുടെയോ മരണമാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അതൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അത് പുതിയൊരു തുടക്കമോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോ ആവാം. നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലേക്ക് തിരിച്ചുവരും എന്നുള്ള സൂചനയുമാവാം ഇത്തരം സ്വപ്‌നങ്ങള്‍.
9. പറക്കുന്നു
യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റുള്ളവരാല്‍ അടിച്ചമര്‍ത്തിയ സാഹചര്യത്തില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെട്ടു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
10. ചിലന്തികള്‍
ചിലന്തികളെ സ്വപ്‌നം കാണുന്നത് സൂചിപ്പിക്കുന്നത് സ്വപ്‌നം കാണുന്ന ആളെ ഒരു സാഹചര്യം അല്ലെങ്കില്‍ വ്യക്തി കൗശലത്താല്‍ സ്വാധീനിക്കും എന്നാണ്. ചിലന്തി വിഷമുള്ളതാണെങ്കില്‍ വളരെ വിഷമുള്ള, ഒരു പക്ഷെ മരണകാരണമായേക്കാവുന്ന ശക്തികളെ കുറിച്ച് സ്വപ്‌നം കണ്ടവര്‍ക്ക് ജാഗ്രത വേണമെന്ന് റിച്ച് മോണ്ട് പറയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ ചിലന്തികളെ ഭയമുള്ളവരാണെങ്കില്‍ സ്വപ്‌നത്തിന്റെ അര്‍ത്ഥം വ്യത്യസ്തമാണ്: അവന്‍/ അവള്‍ ഈ പേടിയെ മറികടക്കണം . പൊതുവെ പ്രാണികളെ സ്വപ്‌നം കണ്ടാല്‍ അര്‍ത്ഥമാക്കുന്നത് എന്തോ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ്.
11. മൃഗങ്ങള്‍
നിങ്ങളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് നിങ്ങള്‍ മൃഗങ്ങളെ സ്വപ്‌നം കാണുന്നത്. ഇത്തരം സ്വപ്‌നങ്ങള്‍ പ്രകൃതിയുമായും രക്ഷപ്പെടലുമായും ബന്ധപ്പെട്ടുകിടക്കുന്നു. നിങ്ങളെ മൃഗം ഓടിക്കുന്ന സ്വപ്‌നമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പേടിയോ ദേഷ്യമോ പോലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നതാണ്.
12. വസ്ത്രങ്ങള്‍
മറ്റുള്ളവര്‍ നമ്മളെ ഏങ്ങനെ മനസിലാക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം. പഴയ വസ്ത്രങ്ങളാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങള്‍ ക്ഷീണിച്ചിരിക്കുകയാണെന്നോ അല്ലെങ്കില്‍ നിങ്ങളില്‍ മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ട് എന്നതോ ആണ് അര്‍ത്ഥം.
13. കുന്നുകള്‍
കുന്നുകള്‍ എപ്പോഴും തടസ്സങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങളുടെ വിജയമാണ് സ്വപ്‌നം സൂചിപ്പിക്കുന്നത്. ആദ്യ ദൃശ്യത്തില്‍ തവന്നെ കൊടുമുടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് എന്നാണ് അര്‍ത്ഥം.
14. വിദ്യാലയങ്ങള്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സ്വപ്‌നമാണ് വിദ്യാലയങ്ങള്‍. പക്ഷേ വലുതായ ശേഷവും എന്തുകൊണ്ടാണ് ഇതേ സ്വപ്‌നം തന്നെ കാണുന്നത്? ഈ സ്വപ്‌നങ്ങള്‍ സ്വയം മനസിലാക്കുന്നതിനും സ്വയം അറിയുന്നതിനും വേണ്ടിയാണ്.
15. വീടുകള്‍
വീടുകള്‍ക്ക് ധാരാളം അര്‍ത്ഥങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഉള്‍മനസിനെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ റൂമുകളും വ്യത്യസ്ത വികാരങ്ങളെയും ഓര്‍മകളെയും എന്തെങ്കിലും പരിപാടികളുടെ വിശദീകരണങ്ങളെയും ആണ് സൂചിപ്പിക്കുന്നത്.
16. കുട്ടികള്‍
നിങ്ങള്‍ക്ക് രക്ഷിതാവാന്‍ ആഗ്രമുണ്ട് എന്നതിന്റെ സൂചനയായാണ് കുട്ടികളെ സ്വപ്‌നം കാണുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ തന്നെ അശ്രദ്ധയോ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹമോ ആവാം ഇത്തരം സ്വപ്‌നങ്ങള്‍ കാണാന്‍ കാരണം. പുതിയൊരു തുടക്കത്തിന്റെ ലക്ഷണമായും ഇത്തരം സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാം.
No comments:
Post a Comment