Monday, September 25, 2017

ഏതൊരു പെയിഡ് സോഫ്റ്റ്‌വെയറിന്റെയും തുല്യ സൗകര്യം ഉള്ള ഫ്രീ സോഫ്റ്റ്‌വെയര്‍ എങ്ങനെ കണ്ടെത്താം

Tryഏതൊരു പെയിഡ് സോഫ്റ്റ്‌വെയറിന്റെയും തുല്യ സൗകര്യം ഉള്ള ഫ്രീ സോഫ്റ്റ്‌വെയര്‍ എങ്ങനെ കണ്ടെത്താം

നമ്മള്‍ കമ്പ്യൂട്ടര്‍ ആയാലും മൊബൈല്‍ ആയാലും ഒരുപാട് അപ്പ്സുകള്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ പല കാര്യങ്ങള്‍ക്ക് ആയി ഇന്‍സ്റ്റോള്‍ ചെയ്തു ഉപയോഗിക്കാറുണ്ട് . അങ്ങനെ നമ്മള്‍ ഉപയോഗിക്കുന്ന പലതും കമ്പ്യൂട്ടറില്‍ ആണേല്‍ പെയിഡ് ആയിരിക്കും , ഉദാ നമ്മള്‍ ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ് ആണ് എന്ന് കരുതുക പക്ഷെ അത് ഫ്രീ അല്ല ഒന്നുകില്‍ നമ്മള്‍ പണം കൊടുത്തു വാങ്ങണം അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും ക്രാക്ക് അല്ലെങ്കില്‍ ലൈസെന്‍സ് കീ ഒക്കെ തപ്പി എടുക്കണം , അത് പോലെ ഡൌണ്‍ലോഡ് ചെയ്യാന്‍ ആയി idm , സീഡി write ചെയ്യാന്‍ ആയി nero അങ്ങനെ ഒട്ടു മിക്ക സോഫ്റ്റ്‌വെയറുകളും ഫ്രീ അല്ല പെയിഡ് ആണ് , എന്നാല്‍ നമുക്ക് ഇങ്ങനെ വങ്ങേണ്ട അപ്പ്സുകലുറെ അതെ സൗകര്യം ഉള്ള എന്നാല്‍ ഫ്രീ ആയി ലഭിക്കുന്ന പല അപ്പ്സുകളും നമുക്ക് ലഭ്യമായിരിക്കും എന്നാല്‍ അത് ഏത് എന്നറിയാതതാണ് നമ്മുടെ പ്രശ്നം , എങ്കില്‍ ആ പ്രശ്നം ഇവിടെ അവസാനിപ്പിക്കണം .
നമുക്ക് ഇങ്ങനെ ഈ രീതിയില്‍ ഏതെങ്കിലും പെയിഡ് സോഫ്റ്റ്‌വെയര്‍ കളുടെ തുല്യ സൗകര്യം ഉള്ള ഫ്രീ ആയി കിട്ടുന്ന സോഫ്റ്റ്‌വെയര്‍ കണ്ടു പിടിക്കണം എന്നുണ്ടെങ്കില്‍ അതിനു നിങ്ങളെ സഹായിക്കുന്ന സിമ്പിള്‍ ആയിട്ടുള്ള സൈറ്റ് ആണ് ഇതില്‍ പരിചയപ്പെടുത്തുന്നത് , വളരെ ഈസി ആയി ഒരാളുടെ സഹായമോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക അറിവോ ഇല്ലാതെ ഏതൊരാള്‍ക്കും ഈ സൈറ്റില്‍ നിന്നും സെര്‍ച്ച് ചെയ്യാന്‍ സാധിക്കും അതിനായി നിങ്ങള്‍ ചെയ്യേണ്ടത് സൈറ്റ് തുറന്നു വന്നാല്‍ അതില്‍ കാണുന്ന സെര്‍ച്ച് ബാറില്‍ നിങ്ങള്‍ക്ക് ഇത്  സോഫ്റ്റ്‌വെയരിന്റെ ആണോ ഫ്രീ മോഡല്‍ ആവശ്യം ഉള്ളത് അതിന്റെ പേര് എന്റര്‍ ചെയ്യുക . ഉദാ , ഫോട്ടോഷോപ്പ് ആണേല്‍ അത് അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് രിസല്‍ട്ടായി അപ്പ്സുകലുടെ പേരുകള്‍ കാണാന്‍ സാധിക്കും അതിനു മുകളില്‍ ആയി ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അവ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും ലഭിക്കുന്നതാണ് , നിങ്ങള്‍ പ്രവേശിക്കേണ്ട ലിങ്ക് ഞാന്‍ താഴെ ആയി ചേര്‍ക്കുന്നു .

https://alternativeto.net/

By
ashkar

No comments: