കാപ്പിയും കറുവാപ്പട്ടയും; വീട്ടിലിനി പുതുഗന്ധം നിറയും
വീടിനകത്തു നറുമണം നിറയ്ക്കാന്‍ പലപ്പോഴും കടകളില്‍ ലഭ്യമായ എയര്‍ ഫ്രഷ്നറുകളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ കെമിക്കലുകള്‍ നിറഞ്ഞ ഇത്തരം എയര്‍ ഫ്രഷ്നറുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണ്. ശ്വാസതടസ്സം, ആസ്മ പോലുള്ള രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും ഇവ. അതിനാല്‍ തന്നെ വീട് ഫ്രഷ് ആയി ഇരിക്കാന്‍ പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമം.
എസ്സന്‍ഷ്യല്‍ ഓയിലുകള്‍, ഔഷധ സസ്യങ്ങള്‍, പൂക്കള്‍ എന്നിവയെല്ലാം വീട്ടില്‍ നറുമണം നിറക്കാന്‍ സഹായിക്കുന്ന വസ്തുക്കളാണ്.വാസനയുള്ള ചെടികളില്‍ നിന്നും നിര്‍മിക്കുന്ന എസന്‍സ് സ്റ്റിക് വീട്ടില്‍ പുതുമണം നിറയ്ക്കാന്‍ വളരെ നല്ലതാണ്. പ്രകൃതിദത്തമായത് കൊണ്ട് പേടിയും വേണ്ട. എന്നാല്‍ തേനീച്ച മെഴുകും മറ്റു പ്രകൃതിദത്ത വസ്തുക്കളും അടങ്ങിയ സ്റ്റിക്കുകള്‍ വാങ്ങുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാപ്പി മറ്റൊരു നല്ലൊരു എയര്‍ ഫ്രഷ്‌നര്‍ ആണ്. അല്‍പം കാപ്പി ഓവനില്‍ വച്ച് ബേയ്ക്ക് ചെയ്ത് നോക്കൂ. അടുക്കളയിലെ ഉള്ളിയുടെയും മറ്റും മണമെല്ലാം കാപ്പിയുടെ ഗന്ധം അലിയിച്ചു കളയും. അടുക്കളയിലെ ഡസ്റ്റ് ബിന്നില്‍ അല്പം ഗ്രൗണ്ട് കോഫി വച്ചാല്‍ മാലിന്യത്തിന്റെ മണവും പിന്നീടുണ്ടാകില്ല.വീടിനകത്തെ നാറ്റം കളയാന്‍ ബേക്കിംഗ് സോഡ നല്ലതാണ്. അടുക്കള, കുളിമുറി തുടങ്ങിയ ഇടങ്ങളില്‍ അല്പം ബേക്കിംഗ് സോഡ വിതറിയാല്‍ ചീത്ത മണം ഇല്ലാതാകും. അല്പം ബേക്കിംഗ് സോഡയില്‍ വെള്ളം ചേര്‍ത്ത് സ്‌പ്രേ ബോട്ടിലിലാക്കി മുറികളില്‍ സ്‌പ്രേ ചെയ്യാവുന്നതുമാണ്. അല്‍പം ബേക്കിങ് സോഡ ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിലോ, അലമാരയിലോ വയ്ക്കാവുന്നതാണ്.കറുവപ്പട്ടയും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും വെള്ളത്തിലിട്ട് ഒന്ന് തിളപ്പിച്ചെടുത്തു നോക്കൂ. മുറികളില്‍ നറുമണം നിറയും. തിളപ്പിക്കുന്ന വെള്ളത്തില്‍ ഓറഞ്ചിന്റെയും നാരങ്ങായുടെയും ആപ്പിളിന്റെയുമെല്ലാം തൊലിയിടുന്നതും നല്ലതാണ്. വെള്ളം തണുത്ത് കഴിഞ്ഞാല്‍ ഒരു സ്‌പ്രേ ബോട്ടിലിലാക്കി മുറികളില്‍ സ്‌പ്രേ ചെയ്യാവുന്നതുമാണ്.കടകളില്‍ ലഭ്യമായ എസ്സന്‍ഷ്യല്‍ ഓയിലുകള്‍ മുറികളില്‍ വശ്യമായ ഗന്ധം നിറയ്ക്കാന്‍ ഉത്തമമാണ്. ഒരു ഗ്ലാസ് ബോട്ടിലില്‍ കാല്‍ ഭാഗം വെള്ളവും അല്പം എസ്സന്‍ഷ്യല്‍ ഓയിലും ഒഴിച്ച് നല്ല പോലെ കുലുക്കി മുറികളില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്. ലാവന്‍ഡര്‍ ഓയില്‍, റോസ്‌മേരി ഓയില്‍, യൂക്കാലിപ്റ്റസ് ഓയില്‍ തുടങ്ങിയവ ഉപയോഗിക്കാം.പഞ്ഞിയില്‍ അല്പം എസ്സന്‍ഷ്യല്‍ ഓയില്‍ ഒറ്റിച്ച് കുളിമുറിയില്‍ വച്ചാല്‍ ചീത്തമണം പോയി കിട്ടും.മുറികളില്‍ രൂക്ഷഗന്ധമുണ്ടെങ്കില്‍ അല്പം വിനാഗിരി ഒരു കപ്പിലെടുത്ത് മുറിയില്‍ വയ്ക്കാം. ഒരു സ്‌പ്രേ ബോട്ടിലില്‍ ഒരു ഭാഗം വിനാഗിരിയും ബാക്കി വെള്ളവും നിറച്ച് മുറികളില്‍ സ്‌പ്രേ ചെയ്യാം.
No comments:
Post a Comment