Monday, September 18, 2017

ഒറ്റത്തവണ ഉപയോഗത്തിന് മാത്രം ആയി സിം ഇല്ലാതെ മൊബൈല്‍ നമ്പരുകള്‍ നേടാം

ഒറ്റത്തവണ ഉപയോഗത്തിന് മാത്രം ആയി സിം ഇല്ലാതെ മൊബൈല്‍ നമ്പരുകള്‍ നേടാം

നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയങ്ങളില്‍ പല സൈറ്റുകളിലും അല്ലെങ്കില്‍ അപ്സുകളിലും ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമികുംപോള്‍ നമ്മളോട് അവര്‍ ആദ്യമായി ഒരു അക്കൗണ്ട്‌ നിര്‍മിക്കാന്‍ ആവശ്യപ്പെടാറുണ്ട് , ഇങ്ങനെ നമ്മള്‍ നമ്മുടെ തന്നെ സ്വന്തം മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇ മെയില്‍ ഐഡി വെച്ചാണ് പൊതുവേ ഇവയില്‍ നിന്നൊക്കെ otp സ്വീകരിച്ചിട്ട് ഒരു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ ശ്രമിക്കാറുള്ളത് . എന്നാല്‍ ഇത് നിങ്ങളുടെ പ്രൈവസിക്ക് തടസ്സം നിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുക ആണെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റ തവണ ഉപയോഗത്തിന് മാത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന സൗകര്യം ആണ് ഇതില്‍ നമ്മള്‍ നോക്കാന്‍ പോവുന്നത് ..

ഇങ്ങനെ ലഭ്യം ആവുന്ന മൊബൈല്‍ നമ്പറുകള്‍ അറിയപ്പെടുന്നത് ഡിസ്പോസിബിള്‍ മൊബൈല്‍ നമ്പറുകള്‍ എന്നാണ് അതായത് നമ്മുടെ കാര്യം കഴിഞ്ഞാല്‍ നമുക്ക് ആവശ്യം ഇല്ലാത്ത നംബറുകള്‍ . ഇങ്ങനെ ലഭിക്കുന്ന നമ്പറുകള്‍ ഉപയോഗിച്ച് നമുക്ക് വാട്സപ്പ് , ഫേസ്ബുക്ക് , ഇമോ തുടങ്ങിയ എന്ത് അപ്പ്സും അല്ലെങ്കില്‍ ഏത് സൈറ്റും ഈസി ആയി വെരിഫൈ ചെയ്യാന്‍ സാധിക്കും . ഒട്ടനേകം രാജ്യങ്ങളിലെ മൊബൈല്‍ നമ്പറുകള്‍ നമുക്ക് ഫ്രീ ആയി യാതൊരു വിധ അപ്പ്സുകളും നമ്മുടെ മൊബൈലിലോ കംപ്യൂട്ടറിലോ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നമുക്ക് നേടുവാന്‍ സാധിക്കും , അങ്ങനെ ലഭ്യം ആവുന്ന ഒരുപാട് സൈറ്റുകളുടെ ലിസ്റ്റ് ആണ് ഞാന്‍ താഴെ ആയി ചേര്‍ക്കുന്നത് അതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യം ഉള്ള നമ്പര്‍ രാജ്യതിനനുസരിച്ചു സ്വീകരിക്കാവുന്നതാണ് , ഇങ്ങനെ നേടുന്ന നമ്പറുകള്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ആയി ശ്രമിക്കുമ്പോള്‍ രാജ്യത്തിന്‍റെ ഭാഗത്ത് നിങ്ങള്‍ സെലെക്റ്റ് ചെയ്ത രാജ്യം തന്നെ ചേര്‍ക്കേണ്ടതാണ് എന്നാല്‍ മാത്രമേ അവരില്‍ നിന്നുള്ള മെസ്സേജ് നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ .

ഈ സേവനം ലഭ്യം ആക്കുന്ന സൈറ്റുകള്‍ താഴെ ആയി ചേര്‍ക്കുന്നു . ഒന്ന് പോലും നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അല്ലെങ്കില്‍ പണം കൊടുക്കയോ ചെയ്യേണ്ട ആവശ്യം ഇല്ല , എല്ലാം സോജന്യ സേവനം ആണ് ..

 https://smsreceivefree.com/ 

https://www.burnerapp.com/ 

https://www.textnow.com/ 

https://www.receivesmsonline.net/ 

http://receivefreesms.com/ 

http://www.freeonlinephone.org/ 

http://pinger.com/tfw/ 

http://sellaite.com/smsreceiver/ 

 http://www.receive-sms-online.info/ 

http://e-receivesms.com/ 

http://hs3x.com/ 

http://www.k7.net/ 

ഇനിയും ഒരുപാട് സൈറ്റുകള്‍ ലഭ്യമാണ് , നിങ്ങള്‍ ഈ സൗകര്യം ദുരുപയോഗപ്പെടുതാതെ അത്യാവശ്യ അവസരങ്ങളില്‍ ഉപയോഗിക്കാവുന്ന അറിവ് മാത്രമായി കണക്കാക്കി കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുക അഭിപ്രായങ്ങള്‍ അറിയിക്കുക ..

 

No comments: