Wednesday, September 27, 2017

അതി സമ്പന്നനായ ഒരു ഇന്ത്യൻ രാജാവിന്റെ പ്രതികാരത്തിന്റെ കഥ ; സായിപ്പ് നിരുപാധികം മാപ്പിരന്ന ചരിത്ര മുഹൂർത്തം

അതി സമ്പന്നനായ ഒരു ഇന്ത്യൻ രാജാവിന്റെ പ്രതികാരത്തിന്റെ കഥ ; സായിപ്പ് നിരുപാധികം മാപ്പിരന്ന ചരിത്ര മുഹൂർത്തം

എഴുത്ത പെട്ട ചരിത്ര രേഖകൾ വളരെ വളരെ കുറവുള്ള ഒരു രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെ ചരിത്രത്തിൽ ഇന്ത്യയിൽ സംഭവിച്ച പല അത്ഭുതങ്ങളും പലർക്കും അറിയില്ല . ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച പല മഹാരഥരും ഇവിടെ ജനിച്ച് വീര സാഹസങ്ങൾ രചിച്ച് ചരിത്രത്തിൽ ആരാലും രേഖപ്പെടുത്താതെ മൺമറഞ്ഞുപോയ ഒരു നാടാണ് നമ്മുടേത്.
അത്തരത്തിൽ ഒരു സംഭവമാണിത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അഹന്തയെ തന്റെ സമ്പത്തുകൊണ്ടും ആത്മാഭിമാനം കൊണ്ടും മുട്ടുകുത്തിച്ച ഒരു ഇന്ത്യൻ രാജാവിന്റ കഥ.

‘രാജസാഥാനിലെ’ ‘ആൽവാർ’ രാജ്യത്തെ രാജാവായിരുന്ന ‘മഹാരാജാ ജയ്സിങ്ങ്’ 1920-ൽ ലണ്ടൻ സന്ദർശിച്ചപ്പോൾ നടന്ന ഒരു സംഭവം . വലിയസുരക്ഷാഭീഷണികളൊന്നും നിലനില്ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ ‘ലണ്ടൻ’ തെരുവുകൾ ചുറ്റിക്കാണാനായിറങ്ങി.
നടന്നുനടന്ന് അദ്ദേഹം ഒരു ‘റോൾസ് റോയ്സ്’ കാർ ഷോറൂമിലെത്തി. ‘വംശീയ വർണ്ണ വെറി’ എന്നത്തെയും പോലെ വെള്ളക്കാരന്റെ സന്തത സഹചാരിയായിരുന്നു അന്നും. ആ ഷോറൂമിലെ സെയിൽസ്മാനാകട്ടെ ഈ ‘വർണ്ണവെറിയുടെ’ ആൾരൂപവും. പുതിയ മോഡൽ ‘റോൾസ് റോയ്സ് കാറുകൾ’ കണ്ട ‘മഹാരാജാ ജയ്സിങ്ങ്’ കൗതുകത്തോടെ ഷോറൂമിനുള്ളിലേക്ക് പ്രവേശിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആ ‘ബ്രിട്ടീഷ് സെയിൽസ്മാൻ’ അദ്ദേഹത്തെ വംശീയ അടിസ്ഥാനത്തിൽ അപഹസിച്ചു. ഇന്ത്യൻ തൊലിനിറം ആയിരുന്നു അതിന് നിദാനം. 
തന്റെ ജീവിതത്തിലാദ്യമായി നേരിട്ട ഈ അപമാനം അദ്ദേഹത്തെ വിചിത്രമായൊരു പ്രതികാരം ചെയ്യുവാൻ പ്രേരിപ്പിച്ചു. ചുറ്റിക്കറക്കംകഴിഞ്ഞെത്തിയ ‘മഹാരാജാ ജയ്സിങ്ങ്’ ‘റോൾസ് റോയ്സ് ഷോറൂമിലേക്ക് ‘ തന്റെ പരിവാരങ്ങളടക്കം ഒരു രാജകീയ യാത്ര പുറപ്പെട്ടു. ഷോറൂമിലേക്ക് എത്തിയ രാജാവിനെ ആചാരപൂർവ്വം ‘റെഡ്കാർപ്പെറ്റ്’ വിരിച്ച് റോൾസ് റോയ്സ് അധികൃതർ സ്വീകരിച്ചു. ‘മഹാരാജാ ജയ്സിങ്ങ്’ ഷോറും മാനേജരോട് ഇവിടെ എത്ര ‘റോൾസ് റോയ്സ്’ കാറുകളുണ്ടെന്ന് ചോദിച്ചു. ഏഴ് കാറുകളുണ്ടെന്ന് പറഞ്ഞ മാനേജരോട് ‘ഏഴ് റോൾസ് റോയ്സ് കാറുകളും’ താൻ വാങ്ങുന്നതായി പ്രഖ്യാപിച്ചു . ഒരു നിബന്ധനയും വയ്ച്ചു . തന്നെ അപമാനിച്ച സെയിൽസ്മാനെ കാറുകളോടൊപ്പം ഇന്ത്യയിലേക്കയക്കണം. വൻ കോളടിച്ച നിമിഷത്തിൽ മാനേജർ അത് സമ്മതിക്കുകയും ചെയ്തു.
മാസങ്ങൾക്കകം ‘ഏഴ് റോൾസ് റോയ്സ് കാറുകളും’ ‘ആൽവാർ കൊട്ടാരത്തിന്’ മുന്നിൽ പ്രൗഢിയോടെ നിരന്നുകിടന്നു.ഒപ്പം രാജാവിനെ ആപമാനിച്ച സെയിൽസ്മാനും.

തന്റെ രാജസഭയിൽനിന്നും പുറത്തെത്തിയ ‘മഹാരാജാ ജയ്സിങ്ങ്’ എല്ലാ കാറുകളും നഗരത്തിലെ അഴുക്കുവൃത്തിയാക്കാനും തൂത്ത്വാരാനും ഉപയോഗിക്കുവാൻ ഉത്തരവിട്ടു. ലോകത്തെ ഏറ്റവും വിലകൂടിയതും രാജകുടുംബങ്ങൾ മാത്രം ഉപയോഗിച്ചിരുന്നതുമായ ‘റോൾസ് റോയ്സ്’ കാറുകൾ അന്നത്തെ ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയിൽ ചപ്പുംചവറും പെറുക്കാനും തൂത്തുവാരാനും ഉപയോഗിക്കുന്നു എന്ന വാർത്ത പത്രമാധ്യമങ്ങളിലും റേഡിയോകളിലും കൂടെ ലോകം മുഴുവനറിഞ്ഞു.

‘റോൾസ് റോയ്സ്’ ചരിത്രത്തിലാദ്യമായായിരുന്നു അങ്ങിനെയൊരു വെല്ലുവിളി നേരിട്ടിത്. ‘റോൾസ് റോയ്സ്’ വാങ്ങിക്കാൻ പോയവരെയെല്ലാം ‘ഇന്ത്യയിൽ ചവറുവാരുന്ന കാർ’ വാങ്ങിക്കുന്ന വിഡ്ഡി എന്ന് മറ്റുള്ളവർ കളിയാക്കാൻ തുടങ്ങി. ജയ് സിംഗിന്റെ പ്രതികാരം ഫലംകണ്ടു തുടങ്ങി. ആഗോളതലത്തിൽ അവരുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ഒടുവിൽ ബ്രിട്ടീഷ് അധികൃതർ വഴി ‘റോൾസ് റോയ്സ് കമ്പനി’ മാപ്പെഴുതി നല്കുകയും പകരമായി ആറ് പുതിയകാറുകൾകൂടി നൽകാമെന്ന് അപേക്ഷിക്കുകയും ചെയ്തു. നിരുപാധികമായ ആ മാപ്പപേക്ഷയിൽ ‘മഹാരാജാ ജയ്സിങ്ങ്’ ചവറുപെറുക്കാനും അടിച്ചുവാരാനും നിയോഗിച്ചിരുന്ന എല്ലാ ‘ഏഴ് റോൾസ് റോയ്സ് കാറുകളും’ തിരിച്ച് കൊട്ടാരത്തിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്തു എന്നതും ചരിത്രം.

No comments: