ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഫോണുകളാണ് ‘ബേണർ ഫോണു’കൾ. ആവശ്യം കഴിയുമ്പോൾ ഇത്തരം ഫോണുകൾ നശിപ്പിച്ചു കളയാറാണ് പതിവ്. അതുകൊണ്ടുതന്നെ ഇന്റലിജൻസ് ഏജൻസികള്‍ക്ക് ബേണർ ഫോണുകളിലൂടെയുള്ള വിളികളെ പിന്തുടരാനാകില്ല. അതേസമയം, വിളിക്കുന്നയാളുടെ നമ്പറും മറ്റു വിശദാംശങ്ങളും രഹസ്യമാക്കി വയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് ‘സിം ബോക്സ്’ എന്ന് അറിയപ്പെടുന്നത്.
ഇന്റർനെറ്റ് സംവിധാനം വഴി ഫോൺ കോളുകൾ നടത്താൻ സഹായിക്കുന്ന വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോളിലൂടെയുള്ള (VOIP–വൊയ്പ്) വിളികൾ പിന്തുടരാൻ ബുദ്ധിമുട്ടായതിനാൽ ഇത്തരം മാർഗങ്ങളാകാം കസ്കറിനെപ്പോലുള്ളവർ ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഫോൺ വിളികൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
No comments:
Post a Comment