ഉയരം കൂടും സ്വഭാവികമായി; ഇൗ വഴി പിന്തുടർന്നാൽ
വ്യായാമവും ഭക്ഷണക്രമവും മികച്ച ആരോഗ്യശീലങ്ങളും ഉണ്ടെങ്കില്‍ ഉയരം സ്വാഭാവികമായി കൂടുന്നതിന് വഴിവെക്കും
ഉയരക്കുറവ് സ്കൂൾ പഠനകാലയളവിൽ നിങ്ങൾക്ക് അനുഗ്രഹമാകും. വരിയിലും ക്ലാസിലും ഉയരക്കുറവ് നിങ്ങളെ മുന്നിൽ എത്തിച്ചുകാണും. ആൾക്കൂട്ടത്തിനിടയിൽ പലപ്പോഴും മുന്നിലേക്ക് കയറിനിൽക്കാനും നിങ്ങൾക്ക് ഉയരക്കുറവ് സഹായിച്ചിട്ടുണ്ടാകും. എന്നാൽ വളർച്ചക്കൊപ്പം ഉയരവും വർധിക്കേണ്ടത് അനിവാര്യമാണ്. ഉയരക്കൂടുതലിന് വേണ്ടി ഉയർന്ന ഹീൽ ഉള്ള പാദരക്ഷ ധരിക്കുന്നവരെ കാണാറുണ്ട്. ഇത് എത്രമാത്രം ദോഷകരമാണെന്ന് പറയേണ്ടതില്ല.
ഇക്കാര്യത്തിൽ ആദ്യം മനസിലാക്കേണ്ടത്, വളർച്ച നിലക്കുന്ന ഒരു പ്രത്യേക പ്രായം മനുഷ്യനില്ല എന്നതാണ്. സ്വഭാവികമായി ഉയരം കൂടാനുള്ള വഴികൾ ഉണ്ട്. ഉയരക്കുറവ് പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയായി കണക്കാക്കാറുണ്ട്. വ്യായാമവും ഭക്ഷണക്രമവും മികച്ച ആരോഗ്യശീലങ്ങളും ഉയരം സ്വാഭാവികമായി കൂടുന്നതിന് വഴിവെക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...
ആരോഗ്യദായകമായ പ്രാതൽ
പ്രാതൽ ഒഴിവാക്കുന്നത് ഉയരക്കുറവിന് വഴിവെക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അവസാനിപ്പിക്കണം. മികച്ച ശരീരപോഷണത്തിന് സ്ഥിരമായി പ്രാതൽ ഒഴിവാക്കുന്നത് തടസമാണ്. ഇത് പതിയെ നിങ്ങളെ കുള്ളനാക്കി നിലനിർത്തും.
മദ്യത്തോടും പുകവലിയോടും ഗുഡ്ബൈ പറയുക
മദ്യപാനം, പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ശരീര വളർച്ച തടയുന്നവയാണ്. ഇത് ശരീരത്തിന്‍റെ പോഷണം ചോർത്തിക്കളയുകയും നിങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യും. അമിതമായ കാപ്പി കുടി പോലും ഉയരക്കുറവിനിടയാക്കും.
സുഖനിദ്ര
വളർച്ചയെ സഹായിക്കുന്ന ഹോർമോൺ ശരീരത്തിൽ അതിന്റെ ധർമം നിർവഹിക്കുന്നത് നമ്മൾ ഉറങ്ങുമ്പോഴാണ്. മതിയായ ഉറക്കം ശരിയായ ശരീര വളർച്ചക്കും വികാസത്തിനും അനിവാര്യമാണ്. എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുന്നതാണ് ഉത്തമം. ശാന്തവും അപശബ്ദങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ ഉറങ്ങാൻ ശ്രമിക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണത്തിൽ ആവശ്യമായ ധാതുക്കൾ, വിറ്റാമിൻ, കാർബോഹൈഡ്രേറ്റ്, അവശ്യം വേണ്ട കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കും. കൃത്യവും സന്തുലിതവുമായ ഭക്ഷണം നിങ്ങളുടെ വളർച്ചയെ സഹായിക്കും. ശരീരത്തിന്‍റെ പോഷണത്തിന് ആവശ്യമായ അധിക ഭക്ഷ്യവസ്തുക്കളും ഇതിന് പുറമെ ആകാവുന്നതാണ്.
നല്ല അംഗവിന്യാസം
നിങ്ങളുടെ ഇരുത്തവും നിൽപ്പും ഉയരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. ശരീരത്തിന്‍റെ മികച്ച അംഗവിന്യാസം ആറ് ഇഞ്ച് വരെ ഉയരക്കൂടുതലിന് സഹായിക്കും. എപ്പോഴും നിവർന്ന് ഇരിക്കാനും നിൽക്കാനും ശ്രമിക്കുക.
No comments:
Post a Comment