Tuesday, October 31, 2017

കുട്ടികള്‍ക്ക് ഉറങ്ങാന്‍ ഒരു കാരണവശാലും തലയിണ വെക്കരുത് കാരണം

കുട്ടികള്‍ക്ക് ഉറങ്ങാന്‍ ഒരു കാരണവശാലും തലയിണ വെക്കരുത് കാരണം

കുഞ്ഞു കുഞ്ഞുങ്ങൾക്ക് തലയിണ അത്യാവശ്യമായി വേണ്ട ഒന്നല്ല. എന്നുമാത്രമല്ല കുഞ്ഞുങ്ങളെ ആദ്യ രണ്ട് വർഷക്കാലം തലയണ വയ്ക്കാതെ ശീലിപ്പിക്കുന്നതായിരിക്കും നല്ലത്. കുഞ്ഞിന്റ ആരോഗ്യത്തിനും സുരക്ഷിതമായ ഉറക്കത്തിനും തലയിണ ഇല്ലാത്തതാണ് നല്ലത് . തലയിണ ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ തലയണവയ്ക്കുന്നത് നല്ലതാണന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ഈ ധാരണ തെറ്റാണ്. കുഞ്ഞുങ്ങളുടെ ലോലമായ തല തലയണയിൽ അമരുന്നത് ശ്വാസംമുട്ടലിനുള്ള സാധ്യത ഉയർത്തും.ഇതിന് പുറമെ കുഞ്ഞ് തല അങ്ങോട്ടും ഇങ്ങോട്ടും അനക്കുമ്പോൾ നേർത്ത നാസാദ്വാരങ്ങൾ തലയണയിൽ അമരുന്നത് വായുസഞ്ചാരം തടസ്സപെടുത്തും. ശ്വാസം മുട്ടലിന് പുറമെ എസ്‌ഐഡിഎസ് (സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം) അഥവ തൊട്ടിൽ മരണത്തിനുള്ള സാധ്യത ഇത് ഉയർത്തും. സ്പോഞ്ച് അല്ലെങ്കിൽ തെർമോകോൾ നിറച്ചതാണ് തലയിണ എങ്കിൽ യാദൃശ്ചികമായി ഇവ പുറത്ത് വരുന്നത് ശ്വാസം മുട്ടൽ ഉണ്ടാക്കും. കൂടാതെ കുഞ്ഞുങ്ങളുടെ ചലനത്തിനും തലയണ തടസ്സമാകും.

മൃദുലമായ തലയണയിൽ അധിക നേരം ഉറങ്ങുന്നത് കുഞ്ഞുങ്ങളുടെ തല പരന്ന് പോകുന്നതിന് കാരണമാകും. തുടർച്ചയായി തലയിൽ മർദ്ദം അനുഭവപെടുന്നതാണ് ഇതിന് കാരണം.കുഞ്ഞുങ്ങളെ മലർത്തി കിടത്തുന്നത് തൊട്ടിൽ മരണം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും തലയുടെ ആകൃതിയിൽ മാറ്റം വരാൻ തലയണ വയ്ക്കുന്നത് കാരണമായേക്കാം. കുഞ്ഞുങ്ങൾക്കായി ആകർഷകമായ കവറിലെത്തുന്ന പല തലയണകളും സാധാരണ പോളിസ്റ്ററിലോ കോട്ടൺ അല്ലാത്ത വസ്ത്രങ്ങളിലോ ആയിരിക്കും നിർമ്മിച്ചിരിക്കുന്നത്. തലയ്ക്ക് അടിയിൽ ചൂടാകുന്നതിനും ശരീര ഊഷ്മാവിൽ വ്യത്യാസം വരാനും ഇത് കാരണമാകും. തലയണ കാരണം അമിതമായി വിയർക്കുകയും ചൂടാവുകയും ചെയ്യുന്നത് കുഞ്ഞിന്റ ജീവന് തന്നെ ഭീഷണയാകുന്ന ഹൈപ്പർതെർമിയ എന്ന അവസ്ഥയിലേക്ക് നയിക്കാം. പല തലയണകളും നിരപ്പായിരിക്കില്ല. ദീർഘ സമയം ഉറങ്ങുന്ന വേളയിൽ ഇത്തരം തലയണകൾ കുഞ്ഞുങ്ങളുടെ കഴുത്ത് ഉളുക്കാൻ കരണമാകും.

കമന്ന് കിടക്കുന്നതിന് പകരം മലർത്തി കിടത്തി ഉറക്കുക. രണ്ട് വയസ്സ് വരെ തലയണ ഒഴിവാക്കുക. തലയണ വാങ്ങുമ്പോൾ ദൃഢവും നിരപ്പായതും തിരഞ്ഞെടുക്കുക. തലയുടെ ആകൃതി മാറാതിരിക്കാൻ കുഞ്ഞ് ദീർഘ നേരം ഒരു വശത്തേയ്ക്ക് തല വച്ച്‌ കിടക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കിടക്കയ്ക്ക് സമീപം തന്നെ കുഞ്ഞുങ്ങളുടെ തൊട്ടിൽ സ്ഥാപിക്കുക. ഇലക്‌ട്രോണിക് ഉപകരണങ്ങളും ഹീറ്ററും തൊട്ടിലിന് അകലെയാണന്ന് ഉറപ്പ് വരുത്തുക. കുട്ടികൾ സുഖവും സുരക്ഷിതവുമായി ഉറങ്ങട്ടെ.

Monday, October 23, 2017

മണ്ണിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ഇഎം സാങ്കേതിക വിദ്യ

മണ്ണിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ഇഎം സാങ്കേതിക വിദ്യ

October 23, 2017 ഇഎം സാങ്കേതിക വിദ്യഇഫക്റ്റീവ് മൈക്രോ ഓര്‍ഗാനിസം

കൃഷി വിജയമാകണെങ്കില്‍ മണ്ണ് നിര്‍ണായകമാണ്. വിളകളുടെ ഉല്‍പ്പാദനക്ഷമത നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവര്‍ധന, സുസ്ഥിര കാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇഎം സാങ്കേതികവിദ്യയിലൂടെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാനും സാധിക്കും.

ഇഎം അഥവാ ഇഫക്റ്റീവ് മൈക്രോ ഓര്‍ഗാനിസം

ഇഎം എന്ന ചുരുക്കപ്പരില്‍ അറിയപ്പെടുന്ന ഇഫക്റ്റീവ് മൈക്രോ ഓര്‍ഗാനിസം അഥവാ കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ ഉപയോഗത്തിന് എണ്‍പതുകളുടെ തുടക്കത്തില്‍ ജപ്പാനിലാണ് തുടക്കം കുറിച്ചത്. ലാക്റ്റിക് ആസിഡ് ബാക്റ്റീരീയയും യീസ്റ്റും ഫോട്ടോട്രോപിക്ക് ബാക്റ്റീരിയയും ചേര്‍ന്ന കൂട്ടുമുന്നണിയാണ് ഇന്ന് ലോകംമുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ ഇഎം. ജനിതകമാറ്റം വരുത്താത്ത സൂക്ഷാമാണുക്കളാണ് ഇഎമ്മിന്റെ കരുത്ത്. പല ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും അടിസ്ഥാന ഘടകമാണ് ഇഎം. ഇഎം സ്‌റ്റോക് ലായനി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ഇഎം2 ലായനി രണ്ടു മില്ലീലിറ്റര്‍ വെള്ളത്തില്‍ കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇതിനായി 100 മില്ലി ഇഎം സ്‌റ്റോക് ലായനി, 100ഗ്രാം കറുത്ത വെല്ലം, ഒന്നേമുക്കാല്‍ ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കിയതില്‍ ലയിപ്പിച്ച്, പ്രകാശവും ചൂടും കടക്കാത്ത സ്ഥലത്ത് 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്ക് പാത്രത്തിന്റെ അടപ്പു തുറന്ന് വായുസഞ്ചാരം ഒഴിവാക്കണം.

ജൈവവളവും കീടനാശിനിയും

ഇങ്ങനെ തയ്യാറാക്കുന്ന ഇഎം ലായനി ജൈവവളക്കൂട്ടുകളിലും ജൈവകീടനാശിനിയായും പ്രവര്‍ത്തിക്കും. ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിനും ഇഎം 2 അത്യുത്തമമാണ്. ചെറിയ ചെലവില്‍ നാടന്‍രീതിയില്‍ നമുക്കും ഇഎം തയ്യാറാക്കാം. ഇതിനായി 300 ഗ്രാം വീതം മത്തനും, പഴുത്ത പപ്പായയും വാഴപ്പഴവും, 100 ഗ്രാം പയറിന്റെ വേരും ഒരുലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ക്കണം. ഇതില്‍ ഒരു കോഴിമുട്ട ഉടച്ച് ഒഴിച്ച് വായവട്ടം കുറഞ്ഞ പാത്രത്തില്‍ അടച്ച് 45 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇഎം 30 മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം. പറമ്പിലുള്ള ഓല ഉള്‍പ്പെടെയുളള ജൈവവസ്തുക്കള്‍ അരയടി കനത്തില്‍ അട്ടിയിട്ട് അതിനു മുകളിലായി പച്ചച്ചാണകം കലക്കിയതും ഇഎം ലായനിയും തളിച്ചുവച്ചാല്‍, ഒന്നരമാസത്തിനകം ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം. തടത്തില്‍ ഒഴിച്ചുകൊടുക്കുന്ന ഇ എം ലായനി വേരിനുചുറ്റും സംരക്ഷിതവലയം തീര്‍ത്ത് വിളകളെ കീടരോഗബാധയില്‍നിന്ന് സംരക്ഷിക്കും.

Sunday, October 22, 2017

നിങ്ങള്‍ക്ക് സ്വന്തം ആയി എങ്ങനെ ആണ്ട്രോയിട് മൊബൈല്‍ ഫാക്ടറി റീ സെറ്റ് ചെയ്യാം .

നിങ്ങള്‍ക്ക് സ്വന്തം ആയി എങ്ങനെ ആണ്ട്രോയിട് മൊബൈല്‍ ഫാക്ടറി റീ സെറ്റ് ചെയ്യാം .

നമ്മള്‍ എല്ലാവരും android മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ തന്നെ നമ്മളില്‍ എത്ര പേര്‍ക്ക് സ്വന്തം ആയി നമ്മുടെ കൈ വശം ഉള്ള android മൊബൈല്‍ ഫാക്ടറി റീ സെറ്റ് അല്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്യാന്‍ അറിയും എന്ന് ചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്ന് തന്നെ ആവും ഉത്തരം . ഇങ്ങനെ അറിയാത്ത കൂട്ടുകാര്‍ സാധാരണ ആയി ഇങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചെയ്യുന്നത് ഒന്നുകില്‍ അറിയാവുന്ന ഏതെങ്കിലും സുഹൃത്തിന്റെ സഹായം തേടും അല്ലെങ്കില്‍ അതിനും മടി ഉള്ളവര്‍ എതെങ്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുത്തു കാര്യം സാധിക്കും ല്ലേ ? എന്നാല്‍ വളരെ സിമ്പിള്‍ ആയ ഈ ഒരു കാര്യം നമുക്ക് അറിയില്ല എന്നത് android മൊബൈല്‍ ഉപയോഗിക്കുന്ന ആളുകള്‍  പറയാതിരിക്കാന്‍ ആണ് ഈ പോസ്റ്റ് ..

നിങ്ങള്‍ക്ക് രണ്ട് രീതിയില്‍ എളുപ്പത്തില്‍ നിങ്ങളുടെ മൊബൈല്‍ റീ സെറ്റ് ചെയ്യുവാന്‍ സാധിക്കും അവ ഏതൊക്കെ എന്ന് നോക്കാം . ആദ്യ രീതി . നിങ്ങള്‍ നിങ്ങളുടെ മൊബൈലിന്റെ സെടിങ്ങ്സ് എന്നാ ഭാഗം ഓപ്പണ്‍ ചെയ്യുക , ശേഷം അതില്‍ backup and reset എന്ന ഭാഗം എടുക്കുക , അപ്പോള്‍ നിങ്ങളോട് തുടരാന്‍ ഉള്ള പെര്‍മിഷന്‍ ആവിശ്യപ്പെടും ഒപ്പം തുടരുമ്പോള്‍ എല്ലാം നഷ്ടം ആവും എന്നാ ഒരു മുന്നറിയിപ്പും , നിങ്ങള്‍ക്ക് മൊബൈലില്‍ ഉള്ള ഫയലുകള്‍ ആവശ്യം ആണെങ്കില്‍ മെമ്മറി കാര്‍ഡില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ ബാക്കപ്പ് ചെയ്യുന്നത് നന്നാവും , ശേഷം വരുന്ന ഭാഗത്ത് ഓക്കേ കൊടുത്താല്‍ ഫോര്‍മാറ്റിംഗ് ആരംബിക്കുന്നതാണ് . അല്‍പ സമയം നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുക .

അടുത്ത രീതി എന്നത് അല്പം കൂടി advanced ആയിട്ടുള്ള ഒന്നാണ് അത് എങ്ങനെ എന്ന് നിങ്ങള്‍ താഴെ ആയി ഉള്ള വീഡിയോ കണ്ടു തന്നെ മനസിലാക്കുക , ഇഷ്ടം ആയെങ്കില്‍ ഈ അറിവ് ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക ഒപ്പം അഭിപ്രയങ്ങള്‍ രേഘപ്പെടുത്താനും ..

https://youtu.be/2WPfTqIDaY0

ഷോര്‍ട്ട് കട്ട് വൈറസ് ബാധിച്ച ഫയലുകള്‍ എങ്ങനെ തിരികെ എടുക്കാം

ഷോര്‍ട്ട് കട്ട് വൈറസ് ബാധിച്ച ഫയലുകള്‍ എങ്ങനെ തിരികെ എടുക്കാം

നമ്മള്‍ എല്ലാവരും നമ്മുടെ ഫയലുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണല്ലോ നമ്മുടെ മെമ്മറി  കാര്‍ഡ് അല്ലെങ്കില്‍ നമ്മുടെ പെന്‍ ഡ്രൈവ് , ഇങ്ങനെ നമ്മള്‍ പലപ്പോഴായി സ്റ്റോര്‍ ചെയ്തു വെച്ച വീഡിയോകള്‍ അല്ലെകില്‍ പാട്ടുകള്‍ അതുമല്ലെങ്കില്‍ നമ്മുടെ ചിത്രങ്ങള്‍ ഒരു ദിവസം നമ്മള്‍ നോക്കുമ്പോള്‍ കാണാതെ ആവുന്നു !! നിങ്ങള്‍ എന്ത് ചെയ്യും ? പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇങ്ങനെ കാണാതെ ആവുമ്പോഴും നമ്മുടെ മെമ്മറി കാര്‍ഡ്‌ അല്ലെങ്കില്‍ പെന്‍ ഡ്രൈവ് ഉപയോഗിച്ചതായി ആയി കാണിക്കുന്നത് എങ്കിലോ ? അതിനെ അറിയപ്പെടുന്ന പേരാണ് ഷോര്‍ട്ട് കട്ട് വൈറസ് . നമ്മുടെ ഫയലുകള്‍ ഒന്നും നഷ്ടം ആയിട്ടില്ല എന്നാല്‍ അതിനെ ചെറിയൊരു ഷോര്‍ട്ട് കട്ട് കൊണ്ട് മറച്ചു വെക്കപ്പെട്ടിരിക്കുന്നു . ഇതാണ് സംഭവിക്കുന്നത് , ഇങ്ങനെ വരുന്ന സമയങ്ങളില്‍ എങ്ങനെ നമുക്ക് നമ്മുടെ ഫയലുകള്‍ തിരികെ എടുക്കാം എന്നതാണ് ഇതില്‍ ഉള്ള വിഷയം ..

ഇങ്ങനെ ഷോര്‍ട്ട് കട്ട് വൈറസുകള്‍ റിമൂവ് ചെയ്യാന്‍ ആയി അപ്പ്സുകള്‍ ലഭ്യമാണ് എങ്കിലും നമുക്ക് അപ്പ്സുകള്‍  ഒന്നും ഇല്ലാതെ cmd മാത്രം ഉപയോഗിച്ച് സോള്‍വ് ചെയ്യാന്‍ സാധിക്കും ഈ പ്രശ്നം നിസ്സാരം ആയി  അത് എങ്ങനെ എന്ന് വിവരിക്കാം .. അതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് വൈറസ് ബാധിച്ച മെമ്മറി  കാര്‍ഡ്‌ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യുക . ശേഷം കമ്പ്യൂട്ടറില്‍ സേര്‍ച്ച്‌ ബാറില്‍ cmd എന്ന് ടൈപ്പ് ചയ്തു എന്റര്‍ അടിക്കുക . അപ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ഒരു ജാലകം വരുനതാണ് , അതിലായി നിങ്ങള്‍ ചെയ്യേണ്ടത് ATTRIB-H-R-S/D  G:*.* എന്ന് ടൈപ്പ് ചെയ്യുക ശേഷം എന്റര്‍ കീ പ്രസ് ചെയ്യുക . അല്‍പ സമയം കഴിഞ്ഞു നോക്കിയാല്‍ നിങ്ങളുടെ ഫയലുകള്‍ എല്ലാം നിങ്ങള്‍ക്ക് കാണാന്‍ കഴിയും . ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം  അവസാനം ഉള്ള G എന്നത് കമ്പ്യൂട്ടറില്‍ മെമ്മറി  കാര്‍ഡ്‌ അല്ലെങ്കില്‍ പെന്‍ ഡ്രൈവ് കണക്റ്റ് ആകുമ്പോള്‍ കാണിക്കുന്ന ഡ്രൈവിന്റെ പേരാണ് , നിങ്ങള്‍ക്ക് അവിടെ g അല്ല എങ്കില്‍ ഇതാണോ കാണിക്കുന്നത് അത് വേണം ആ സ്ഥാനത് എന്റര്‍ ചെയ്യാം …

https://m.youtube.com/watch?v=KpzqdJnL1T8&feature=youtu.be

ഉരുളക്കിഴങ്ങ് നമുക്കു തന്നെ കൃഷിചെയ്താലോ?

ഉരുളക്കിഴങ്ങ് നമുക്കു തന്നെ കൃഷിചെയ്താലോ?

By: മെര്‍ലിന്‍ രത്‌നം

കറി വയ്ക്കുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഉരുളക്കിഴങ്ങ്. ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന കിഴങ്ങു വര്‍ഗവും ഉരുളക്കിഴങ്ങാണ്. 

വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധവുമാണ് ഉരുളക്കിഴങ്ങ്. നമ്മുടെ വീട്ടിലേക്കാവശ്യമായ ഉരുളക്കിഴങ്ങ് നമുക്ക് തന്നെ കൃഷി ചെയ്താലോ?

കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങുകള്‍ വിത്തിനായി എടുക്കാം.

മുളച്ച കിഴങ്ങുകള്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. പച്ചനിറമുള്ള കിഴങ്ങുകള്‍ മുളയ്ക്കാന്‍ സാധ്യതയുള്ളവയാണ്. അവയെ പ്രത്യേകം മാറ്റി വയ്ക്കുക. അവ മുളയ്ക്കുമ്പോള്‍ കൃഷി ചെയ്യാന്‍ എടുക്കാം.

ഈ മുള വന്ന കിഴങ്ങുകള്‍ നാല് കഷ്ണങ്ങളാക്കി മുറിക്കണം. ഓരോ കഷണത്തിനും കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം. കിളച്ച് വൃത്തിയാക്കിയ മണ്ണില്‍ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ നടീല്‍ രീതി തന്നെയാണ്.  

അടിവളമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിവേണം മണ്ണൊരുക്കാന്‍. കിഴങ്ങുകഷണങ്ങള്‍ ഓരോന്നും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നടണം. മണ്ണിലാണെങ്കില്‍ അടുപ്പിച്ച് നടരുത്. ഒരു ഗ്രോബാഗില്‍ ഒരു കഷ്ണം വച്ചാല്‍ മതിയാകും.

ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാന്‍ അനുയോജ്യമായ സമയം. വിത്തു നട്ട് 30 ദിവസം കഴിയുമ്പോഴും, 70 ദിവസം കഴിയുമ്പോഴും ചുവട്ടില്‍ മണ്ണ് കൂട്ടി വളമിടണം. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം തളിച്ചു കൊടുക്കണം. 

വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ കീടങ്ങളെ അകറ്റാന്‍ സഹായകമാകും. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. നന്നായി വളര്‍ന്നു കഴിയുമ്പോള്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം. ഇലകളില്‍ പുഴുക്കള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേപ്പെണ്ണ മിശ്രിതം ഇലകളില്‍ തളിക്കണം. 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരളക്കിഴങ്ങ് വിളവെടുക്കാം. 

Saturday, October 21, 2017

കേടായ മെമ്മറി കാർഡ് എങ്ങനെ ശരിയാക്കാം?

കേടായ മെമ്മറി കാർഡ് എങ്ങനെ ശരിയാക്കാം?

മെമ്മറി കാര്‍ഡുകളിലാണ് നമ്മള്‍ ഡാറ്റകള്‍ സ്റ്റോര്‍ ചെയ്യുന്നത്. സാധാരണയായി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ക്യാമറകളില്‍, ഫോണുകളില്‍, ലാപ്‌ടോപ്പുകളില്‍ എന്നിവയിലാണ്.

മെമ്മറി കാര്‍ഡുകള്‍ എപ്പോള്‍ കേടാകുമെന്നു പറയാന്‍ സാധിക്കില്ല. ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ… അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ..

ആദ്യം മെമ്മറി കമ്പ്യൂട്ടറില്കണക്ട് ചെയ്യുക- പിന്നെ Start – Search എന്നതില് cmd എന്ന് അടിച്ചു command promptല് എത്തുക- ആദ്യത്തെ കമാന്ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര് അടിക്കുക- ഇപ്പോള് പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും- വീണ്ടും List Disk എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Disk 1 എന്ന് അടിക്കുക, എന്റര് ചെയ്യുക- Clean എന്ന് അടിക്കുക, എന്റര് ചെയ്യുക- Create Partition primary എന്ന് അടിക്കുക, എന്റര് ചെയ്യുക- Active എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Partition 1 എന്ന് അടിക്കുക, എന്റര് ചെയ്യുക- Format F: ~FAT32 എന്ന് അടിക്കുക, എന്റര് ചെയ്യുക (F:എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില് MY COMPUTER നോക്കുക)- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര് ചെയ്യുക- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

Friday, October 20, 2017

മനഃസമാധാനം കൊണ്ടുവന്ന കണ്ടുപിടുത്തം ; മൊബൈലിൽ ഒളി ക്യാമറകൾ കണ്ടെത്താം

മനഃസമാധാനം കൊണ്ടുവന്ന കണ്ടുപിടുത്തം ; മൊബൈലിൽ ഒളി ക്യാമറകൾ കണ്ടെത്താം

സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ വലിയ താല്പര്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകൾക്ക് മനസമാധാനവും ആശ്വാസവും നൽകുന്ന ഒരു മികച്ച കണ്ടുപിടുത്തം. ഒരുപാട് കാര്യങ്ങളിൽ ഇടപെടുകയും സമൂഹവുമായി ഇടപഴകി ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്രത്തോളം തന്റെ സ്വകാര്യത ഉറപ്പുവരുത്താൻ കഴിയും ഇന്നത്തെ കാലത്ത് എന്നത് വലിയ ചോദ്യമാണ്.

പൊതു കുളിമുറികളിലോ ഹോട്ടൽ റൂമുകളിലോ ഡ്രസ്സ് ചേഞ്ച് റൂമിലോ ഒളിപ്പിച്ച് വയ്ക്കപ്പെട്ട ഹിഡൻ ക്യാമറകൾ നാമറിയാതെ നമ്മുടെ സ്വകാര്യത കവരുകയും നവമാധ്യമങ്ങളിലൂടെ അത് പടരുകയും ചെയ്യുന്നത് സമൂഹത്തിൽ ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന കാലത്തെ പ്രധിരോധിക്കാൻ ഒരു മികച്ച കണ്ടുപിടുത്തം ഉണ്ടായിരിക്കുകയാണ്.
സുരക്ഷിതവും രഹസ്യവുമായി ഒളിപ്പിച്ചുവയ്ച്ചിരിക്കുന്ന ക്യാമറകൾ ഇനി ഏതൊരാൾക്കും എളുപ്പം കണ്ടെത്താം. കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ലളിതമായി തന്നെ.

അതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യമായി പ്ലേസ്റ്റോറിൽ നിന്നും വാട്ട്സാപ്പും ഫേസ്ബുക്കും  ഇൻസ്റ്റാൾ ചെയ്യുന്ന പോലെ Hidden camera detector എന്ന ആപ്ലിക്കേഷൻ ഡൗലോഡ് ചെയ്യുക. അതിന് ശേഷം അത് നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക. 

ഒളിക്യാമറ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് തോന്നുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ. ഫോണിലെ ആ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. അപ്പോൾ കാണുന്ന ഓപ്ഷനുകളിൽ നിന്നും detect camera by radiation meter, detect infrared camera, എന്നീ 2 ഓപ്ഷനുകളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കുക. അപ്പോൾ തന്നെ ക്യാമറയുടെ സാന്നിദ്യം ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് നമ്മൾക്ക് മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള വിവരങ്ങൾ കാണിച്ചുതരുന്നതായിരിക്കും

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് :- https://goo.gl/u6MSZe

ആപ്ലിക്കേഷന്റെ ഉപയോഗം വിശദീകരിക്കുന്ന വീഡിയോ ചുവടെ കൊടുക്കുന്നു :-

https://m.youtube.com/watch?feature=youtu.be&v=6CijD_PjJ54

റോബിന്‍ ഹുഡിനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ സണ്ണിയും

റോബിന്‍ ഹുഡിനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ സണ്ണിയും

By: രാകേഷ് മനോഹരന്‍

ബ്രേക്കിംഗ് ന്യൂസുകള്‍ 'സര്‍വസാധാരണം' ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ് 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി  വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം? സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണമായ ഒരു കാലഘട്ടത്തില്‍ അതിനു പോലും മുതിര്‍ന്ന ജോണിന് അന്ന് പോലും കിട്ടാത്തത്ര പ്രശസ്തിയായിരിക്കാം ബ്രൂക്ലിനില്‍ നടന്ന ബാങ്ക് കൊള്ളയിലൂടെ ലഭിച്ചത്. ജോണിന് അവകാശപ്പെട്ടതാണ് ആ ദിവസം. പില്‍ക്കാലത്ത് മികച്ച സിനിമകളില്‍ ഒന്നായി മാറിയ 'Dog Day Afternoon' പോലും സംഭവബഹുലമായ അയാളുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായി മാറിയത് അതിനുള്ള  തെളിവാണ്.

 ജോണിനോട് വളരെയധികം രൂപ സാദൃശ്യമുള്ള അല്‍ പച്ചീനോ ചെയ്ത സണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഒരു ബാങ്ക് കൊള്ളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ അധികമൊന്നുമില്ലാതെ നടത്തിയ ഒന്നായിരുന്നു അത്. ആദ്യം തന്നെ കൂടെ ഉണ്ടായിരുന്ന ആള്‍ ഭയം കാരണം ഓടിപ്പോയി. സണ്ണിയുടെ ഒപ്പമുണ്ടായിരുന്ന 'സാല്‍' ആയിരുന്നെങ്കില്‍ സ്വഭാവ വൈരുദ്ധ്യങ്ങളുടെ ഒരു കലവറ ആയിരുന്നു. കാന്‍സര്‍ വരാതിരിക്കാനും ആത്മാവിനെ കാത്തു സൂക്ഷിക്കാനും തീരുമാനിച്ച ഒരാള്‍ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു എന്ന് മാത്രം.
ബാങ്കില്‍ ഒരു മോഷണം നടത്താന്‍ പോലുമുള്ള പണമില്ലാത്ത സമയത്ത് അതിനായി തുനിഞ്ഞ കവര്‍ച്ചക്കാരുടെ അവസ്ഥ എന്ത് മാത്രം ഭീകരം ആയിരിക്കും? അതും അല്‍പ്പ സമയത്തിനുള്ളില്‍ പോലീസും ,എഫ് ബി ഐ യും ജനക്കൂട്ടവും എല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയ ഒന്നായി മാറുമ്പോള്‍. 

മുന്‍ സൈനികനായ, സൈനിക സേവനത്തിനു ശേഷം പലതരം ജോലികള്‍ ചെയ്ത സണ്ണിയുടെ, അന്നത്തെ കവര്‍ച്ചയ്ക്ക് പിന്നിലുള്ള ലക്ഷ്യം സാധാരണ ഒരു മനുഷ്യന് എത്ര മാത്രം ദഹിക്കുമെന്നുള്ളത് ഒരു സംശയമാണ്. പിന്നീട് അതിനെക്കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നിരുന്നുവെന്നത് വേറൊരു സത്യം.

സണ്ണി എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ചതിനെ വെറും ദുരന്തങ്ങള്‍ മാത്രമായി കാണാന്‍ സാധിക്കില്ല. അതില്‍ പലതും അയാളുടെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നു. ജീവിതത്തിലുണ്ടായ പല പ്രശ്‌നങ്ങളെയും അയാള്‍ നേരിട്ടത് അസാധാരണമായ വഴികളിലൂടെയായിരുന്നു. വിവാഹ ജീവിതത്തില്‍പ്പോലും അയാള്‍ പിന്തുടര്‍ന്നത് ഈ ഒരു ശൈലി ആയിരുന്നു്. ബാങ്ക് കവര്‍ച്ചയ്ക്കിടയില്‍ അയാള്‍ക്ക് ജനങ്ങളില്‍ നിന്നും ലഭിച്ച ഹര്‍ഷാരവങ്ങള്‍ പോലും അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ അതിനെ നേരിട്ട രീതിയിലൂടെ ലഭിച്ച അനുമോദനമായി കണക്കാക്കാം.

ബന്ദികളായി ആ ബാങ്കില്‍ അടയ്ക്കപ്പെട്ടവര്‍ പോലും അയാളെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം കിട്ടിയാല്‍ അള്‍ജീരിയയില്‍ പോകാമെന്ന് അയാള്‍ പറഞ്ഞപ്പോളുണ്ടായ അവരുടെ പ്രതികരണം എല്ലാം രസകരമായിരുന്നു. മനുഷ്യത്വം ഏറെ ഉള്ള മനുഷ്യന്‍. അയാള്‍  ജീവിതത്തില്‍ എല്ലാവരെയും സ്‌നേഹിച്ചിരുന്നു എന്ന് തോന്നും.സണ്ണിയുടെ പുറമെയുള്ള സ്വഭാവത്തില്‍ അയാളുടെ ഭ്രാന്തമായ ചിന്തകളുടെ സൂചനകള്‍ ഒന്നും കാണില്ല.

സണ്ണി ആയി അക്ഷരാര്‍ത്ഥത്തില്‍ പച്ചീനോ ജീവിക്കുകയായിരുന്നുവെന്ന് തോന്നി പോകും. അത്രയ്ക്കും ജീവനുണ്ടായിരുന്നു ആ കഥാപാത്രത്തിന്. പിന്നീട് തന്റെ ജീവിതത്തിലെ സുപ്രധാനമായ ആ ദിവസം തിരശീലയില്‍ കണ്ട ജോണ്‍, സിനിമയിലെ ചില കാര്യങ്ങളോട് നീരസം പ്രകടിപ്പിച്ചെങ്കിലും സണ്ണി,സാല്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

 'Dog Day' എന്ന് വിശേഷിപ്പിക്കാവുന്ന ആ ചൂട് കൂടിയ ദിവസം നടന്ന സംഭവങ്ങള്‍ അന്നത്തെ ദിവസത്തിന്റെ കാഠിന്യം ഏറെ കൂട്ടി.  ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകളില്‍ നടന്ന കുറ്റകൃത്യം ടെലിവിഷന്റെ ജനപ്രീതിയുടെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ എങ്ങനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നും. അതുപോലെ താനെ നല്ലവനാണ് എന്ന് തോന്നുന്ന കള്ളന്മാര്‍ക്ക്; റോബിന്‍ ഹൂഡ്,കായംകുളം കൊച്ചുണ്ണി എന്നിവര്‍ക്ക് ലഭിച്ച ജന പിന്തുണ പോലെ ഒന്ന് സണ്ണിക്ക് ലഭിച്ചതും ഒക്കെ രസകരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രിമിനലായി മാറിയ ഒരാളുടെ ജീവിതം തന്നെ മാറ്റിയ യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്‌ക്കാരമായ Dog Day Afternoon മികച്ച തിരക്കഥയ്ക്കുള്ള ആ വര്‍ഷത്തെ ഓസ്‌ക്കാര്‍ പുരസ്‌ക്കാരവും നേടിയിരുന്നു. ഒരു ക്രൈം ചിത്രം കാണുമ്പോള്‍ ഉള്ളതിനേക്കാളും കുറേ ചോദ്യങ്ങളാകും പ്രേക്ഷകന്റെ മുന്നില്‍ സണ്ണി എന്ന കഥാപാത്രം അവശേഷിപ്പിക്കുക. എന്തുകൊണ്ട് സണ്ണി ഇങ്ങനെ ആയി തീര്‍ന്നൂ എന്നതാണ്് അതില്‍ ഏറ്റവും പ്രസക്തമായത്.