ഷോര്‍ട്ട് കട്ട് വൈറസ് ബാധിച്ച ഫയലുകള്‍ എങ്ങനെ തിരികെ എടുക്കാം
നമ്മള്‍ എല്ലാവരും നമ്മുടെ ഫയലുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണല്ലോ നമ്മുടെ മെമ്മറി കാര്‍ഡ് അല്ലെങ്കില്‍ നമ്മുടെ പെന്‍ ഡ്രൈവ് , ഇങ്ങനെ നമ്മള്‍ പലപ്പോഴായി സ്റ്റോര്‍ ചെയ്തു വെച്ച വീഡിയോകള്‍ അല്ലെകില്‍ പാട്ടുകള്‍ അതുമല്ലെങ്കില്‍ നമ്മുടെ ചിത്രങ്ങള്‍ ഒരു ദിവസം നമ്മള്‍ നോക്കുമ്പോള്‍ കാണാതെ ആവുന്നു !! നിങ്ങള്‍ എന്ത് ചെയ്യും ? പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇങ്ങനെ കാണാതെ ആവുമ്പോഴും നമ്മുടെ മെമ്മറി കാര്‍ഡ് അല്ലെങ്കില്‍ പെന്‍ ഡ്രൈവ് ഉപയോഗിച്ചതായി ആയി കാണിക്കുന്നത് എങ്കിലോ ? അതിനെ അറിയപ്പെടുന്ന പേരാണ് ഷോര്‍ട്ട് കട്ട് വൈറസ് . നമ്മുടെ ഫയലുകള്‍ ഒന്നും നഷ്ടം ആയിട്ടില്ല എന്നാല്‍ അതിനെ ചെറിയൊരു ഷോര്‍ട്ട് കട്ട് കൊണ്ട് മറച്ചു വെക്കപ്പെട്ടിരിക്കുന്നു . ഇതാണ് സംഭവിക്കുന്നത് , ഇങ്ങനെ വരുന്ന സമയങ്ങളില്‍ എങ്ങനെ നമുക്ക് നമ്മുടെ ഫയലുകള്‍ തിരികെ എടുക്കാം എന്നതാണ് ഇതില്‍ ഉള്ള വിഷയം ..
ഇങ്ങനെ ഷോര്‍ട്ട് കട്ട് വൈറസുകള്‍ റിമൂവ് ചെയ്യാന്‍ ആയി അപ്പ്സുകള്‍ ലഭ്യമാണ് എങ്കിലും നമുക്ക് അപ്പ്സുകള്‍ ഒന്നും ഇല്ലാതെ cmd മാത്രം ഉപയോഗിച്ച് സോള്‍വ് ചെയ്യാന്‍ സാധിക്കും ഈ പ്രശ്നം നിസ്സാരം ആയി അത് എങ്ങനെ എന്ന് വിവരിക്കാം .. അതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് വൈറസ് ബാധിച്ച മെമ്മറി കാര്‍ഡ് കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യുക . ശേഷം കമ്പ്യൂട്ടറില്‍ സേര്‍ച്ച് ബാറില്‍ cmd എന്ന് ടൈപ്പ് ചയ്തു എന്റര്‍ അടിക്കുക . അപ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ഒരു ജാലകം വരുനതാണ് , അതിലായി നിങ്ങള്‍ ചെയ്യേണ്ടത് ATTRIB-H-R-S/D G:*.* എന്ന് ടൈപ്പ് ചെയ്യുക ശേഷം എന്റര്‍ കീ പ്രസ് ചെയ്യുക . അല്‍പ സമയം കഴിഞ്ഞു നോക്കിയാല്‍ നിങ്ങളുടെ ഫയലുകള്‍ എല്ലാം നിങ്ങള്‍ക്ക് കാണാന്‍ കഴിയും . ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അവസാനം ഉള്ള G എന്നത് കമ്പ്യൂട്ടറില്‍ മെമ്മറി കാര്‍ഡ് അല്ലെങ്കില്‍ പെന്‍ ഡ്രൈവ് കണക്റ്റ് ആകുമ്പോള്‍ കാണിക്കുന്ന ഡ്രൈവിന്റെ പേരാണ് , നിങ്ങള്‍ക്ക് അവിടെ g അല്ല എങ്കില്‍ ഇതാണോ കാണിക്കുന്നത് അത് വേണം ആ സ്ഥാനത് എന്റര്‍ ചെയ്യാം …
No comments:
Post a Comment