Wednesday, October 4, 2017

ഗോവ

ഗോവൻ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് കുറച്ച് ട്രാവൽ ടിപ്സ് (ഇപ്പോ സീസൺ അല്ലേ.. ടിപ്സ് കൂടുതലും family ആയി പോകുന്നവർക്കാണ് ..Note the point! )

1. ഗോവയിലെ Peak Season  November തൊട്ട് Feb വരെയാണ്. ഇപ്പോൾ  Monsoon Season ൽ (June - Sep) പോലും ഗോവ കാണാൻ ടൂറിസ്റ്റുകൾ വരുന്നുണ്ട്.

2. offseason സമയം വേനലിലാണ്. അപ്പോൾ ഗോവയിൽ കഴിയുന്നതും പോകാതിരിക്കുക; കാരണം Apr- May മാസങ്ങളിൽ നല്ല ചൂടായിരിക്കും.. (നമ്മുടെ കേരളത്തിലെ ചൂടില്ലെ... അതന്നെ.. ബീച്ചിലെ ഷാക്കുകൾ ആ സമയത്ത് ഉണ്ടാവുമെങ്കിലും വെയിലത്ത്  നിന്ന് കടലിൽ  കളിക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ല...

3. ഗോവയിൽ Monsoon season തുടങ്ങുന്നത്  കേരളത്തിൽ കാലവർഷം എത്തിയ ശേഷമാണ്. ആ സമയത്ത്  ഷാക്കുകൾ അഴിച്ചു  മൂടി കെട്ടിവെയ്ക്കും.water sports ഉം നിർത്തി വെയ്ക്കും. വെള്ളത്തിൽ  visibility തീരെ ഇല്ലാത്തത് കൊണ്ട് scuba diving തുടങ്ങിയ പരിപാടികൾ ഒന്നും തന്നെ ഉണ്ടാവില്ല..

4. കേരളത്തിൽ നിന്ന് പോവുന്നവർ മഡ്ഗാവിലും , മുംബെ സൈഡിൽ നിന്ന് വരുന്നവർ തിവിമ്മിലും ഇറങ്ങാൻ ശ്രമിക്കുക. കാരണം Thivim-Mudgaon സ്റ്റേഷനുകൾ തമ്മിൽ ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്. സമയം ലാഭിക്കാം.

5.തിവിം സ്റ്റേഷനു  താരതമ്യേന അടുത്താണ് പനജിയും കലാംഗൂട്ടും. മഡ്ഗാവിൽ നിന്ന് ഇവ രണ്ടു സ്ഥലങ്ങളിലേക്കും ദൂരം കൂടുതലുമാണ്.

6. Relax ചെയ്യാൻ മാത്രം എത്തുന്നവർ South Goan Beaches ഉം അവിടെയുള്ള റിസോർട്ടുകളും ബുക്ക് ചെയ്യുക.

7. ബീച്ചും പാർട്ടിയും ഉദ്ദേശിക്കുന്നവർ North Goa യിൽ ഹോട്ടൽ ബുക്ക് ചെയ്യുക. ഗോവയിലെ എല്ലാ നല്ല ബീച്ചുകളും ഒറ്റ ട്രിപ്പിൽ കാണണമെന്നുള്ളവർ പനജിയിൽ ബുക്ക് ചെയ്യുക.(North + South Goan Beaches).

8. North Goa യിലാണ് Old Goa യും ക്ഷേത്രങ്ങളും, പ്രസിദ്ധമായ പള്ളികളും, historical സ്ഥലങ്ങളും.

9. ബീച്ചിലെ ചെറിയ ഷെഡ്ഡുകളാണ് shacks.
sea food, snacks, beverages എല്ലാം കിട്ടുന്ന ഷാക്ക്സ് കൂടുതലും ബാഗ-Baga , calangute ബീച്ചുകളിലാണ്.

10. Calangute ആണ് ഏറ്റവും തിരക്കുള്ള ബീച്ച് (North Goa). ഇന്ത്യൻ ടൂറിസ്റ്റുകൾ കൂടുതലും വിദേശ ടൂറിസ്റ്റുകൾ കുറവുമായിരിക്കും ഇവിടെ. സീസണിൽ ആകെ ബഹളമയം എന്ന് ചുരുക്കം ! ഹോട്ടലുകൾ ധാരാളമുള്ള ഇവിടെ ബുക്ക് ചെയ്താൽ നല്ല കാര്യം.

11. North Goa യിൽ തന്നെ തിരക്ക് കുറവും, എന്നാൽ നല്ലതുമായ ബീച്ചാണ് Candolim. Baga, Sinquerim, Vagator, Arambol, Anjuna, Mandrem തുടങ്ങിയവയാണ് മറ്റ് ബീച്ചുകൾ.

12. പനജിയിലും, ഗോവയിലെ ഏതു ബീച്ചുകളിൽ നിന്നും  Two wheeler വാടകയ്ക്ക് കിട്ടും .ഓഫ് സീസണിൽ 250 രൂപയിൽ നിന്ന് 600 രൂപ വരെയും പീക്ക് സീസണിൽ 400-800 വരെയും  ആണ് ഏകദേശ ചാർജുകൾ (per day). ഗോവയിൽ കറങ്ങാൻ ഏറ്റവും നല്ലത് ഈ രീതി തന്നെ; പെട്രോൾ കുപ്പികളിലായി ചെറിയ കടകളിൽ വരെ വാങ്ങാൻ കിട്ടുന്നതു കൊണ്ട് പമ്പ് നോക്കി അലയണ്ട. ലൈസൻസും, ഏതെങ്കിലും ഒറിജിനൽ IDയും കൈയ്യിൽ നിർബന്ധം. (pan, voter's, aadhar, passport ഏതെങ്കിലും ഒന്ന്, വണ്ടി തരുന്ന കടയിൽ കൊടുക്കേണ്ടി വരും).

13. ഗോവ കാണാൻ കേരളം പോലെ ത്തന്നെയാണ്. ബീച്ചുകളും ടൂറിസ്റ്റുകളും കൂടുതലുണ്ടെന്ന് മാത്രം.വസ്ത്രധാരണത്തിൽ സ്വാതന്ത്യം ഉള്ളത് കൊണ്ട് ആരും നമ്മളെ തുറിച്ച് നോക്കാൻ വരില്ല.നമ്മളും തിരിച്ച്  ആ മര്യാദ കാണിക്കുന്നത് നല്ലത്.

14. ഗോവയിലെ ഏറ്റവും ഷോപ്പിങ്ങ് സാദ്ധ്യതയുള്ള സ്ഥലമാണ് കലാംഗൂട്ട്. വിലപേശിയാൽ എല്ലാം വില കുറച്ച് കിട്ടും.
ഗോവയിൽ നിന്ന് ലേഡീസ് ടോപ്പും സ്വിം സ്യൂട്ടും, കുട്ടികളുടെ സ്വിം സ്യൂട്ട്, തൊപ്പി തുടങ്ങിയവയെല്ലാം നാട്ടിലേക്കാളും വില കുറവിൽ കിട്ടും. Quality യും ഉണ്ട് (അനുഭവം സാക്ഷി )

15.സൺ സ്ക്രീൻ ഉറപ്പായും ഉപയോഗിക്കുക. കുട്ടികൾക്ക് ഇന്ത്യയിൽ  കിട്ടുന്ന നല്ല ബ്രാൻഡാണ് Lotus Herbals kids sunblock Cream.സൺ സ്ക്രീൻ ഇല്ലെങ്കിൽ അയഞ്ഞ, കൈകാലുകൾ മൂടുന്ന വെള്ള കോട്ടൺ വസ്ത്രങ്ങളാണ് കുട്ടികൾക്ക് ഉത്തമം.

16. ഹീൽസ്, ഫാൻസി സാൻഡൽസ്  കഴിയുന്നതും ഒഴിവാക്കുക. ഇടാൻ ഏറ്റവും സുഖം സാധാരണ ചപ്പലുകൾ തന്നെ. അതും വില കുറഞ്ഞതും കളർഫുള്ളായതും ഗോവയിൽ തന്നെ കിട്ടും

17. ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 'Room with breakfast" ബുക്ക് ചെയ്യുക. മിക്ക റെസ്റ്റോറന്റുകളും രാത്രി  വൈകി വരെ  ഉള്ളത് കൊണ്ട് രാവിലെ തുറയ്ക്കുന്നത്  വൈകും..Breakfast കഴിക്കാൻ ഹോട്ടൽ തപ്പി നടക്കേണ്ടി വരും.

18. Two wheeler ഉണ്ടല്ലോ, എല്ലാ ബീച്ചുകളും കറങ്ങാം എന്ന അനാവശ്യ ആഗ്രഹങ്ങൾ ഒഴിവാക്കുക. കഴിയുന്നതും 4-5 ബീച്ചുകൾ മാത്രം കേന്ദ്രീകരിച്ച് activities പ്ലാൻ ചെയ്യുക.

19. ഭക്ഷണത്തിന് ചിലവേറും, "വെള്ള"ത്തിന് വില കുറയും.

20. Scuba Diving ചെയ്യാൻ ഉദ്ദേശിക്കുന്നവർ peak season ൽ south Goa - Panaji ഭാഗത്തായി ഹോട്ടൽ ബുക്ക് ചെയ്യുക. Grand island / Netrani island യിലായിരിക്കും ഡൈവിങ്ങ്. നേരത്തേ online ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. ...

21. വെള്ളത്തിൽ ഇറങ്ങാൻ പറ്റാത്ത ചില ബീച്ചുകളും ചില ഭാഗങ്ങളുമുണ്ട്. അഞ്ചുന ഒരു Rocky beach ആണ്. എത്താൻ ദൂരം കൂടുതലും,  പല വഴികളും ഉള്ളത് കൊണ്ട് ഒഴിവാക്കുക. ( എല്ലാവർക്കും ബാധകമല്ല!)

22. Dil chahta Hai യിൽ കാണിക്കുന്ന, മൂവരും ഇരിക്കുന്നത് Chapora fort ആണ്. ഇതിൽ കേറാൻ vagator ൽ എത്തണം.
കുത്തനെയുള്ള കയറ്റമായത് കൊണ്ട് ഫാമിലികൾ ഇത് ഒഴിവാക്കുക.

23. ബീച്ചിൽ ചെയറിൽ കിടക്കുന്നതിനെ lounge chairs എന്ന് പറയും. മണിക്കൂറിന് 200/- ആണ് ഏകദേശം ചാർജ്. (water sports ഒക്കെ ബുക്ക് ചെയ്താൽ ഫ്രീ ആയി കിട്ടും)

24. Water sports ന് പറ്റിയ നല്ല ബീച്ചുകളാണ് Baga & Calangute.

25. അടിച്ചു പൊളിക്കാൻ വരുന്നവർ ഹോട്ടലുകളുടെ ട്രിപ്പ് പാക്കേജുകൾ ഒഴിവാക്കുക. കാരണം എല്ലാ പാക്കേജിലും ബോറൻ സ്ഥലങ്ങൾ ഉണ്ടാവും. സമയവും നഷ്ടം.(അനുഭവം again)

26. പനജിയിൽ ഉള്ളവർ Mandovi River cruise ഒഴിവാക്കരുത്.

27. പനജിയിലുള്ള ബീച്ചാണ് മിരാമർ. ഇവിടെ കടലിൽ ഇറങ്ങാൻ പറ്റില്ല. ബീച്ച് മനസ്സിൽ കണ്ട് ഇവിടെ ബുക്ക് ചെയ്യാതിരിക്കുക.

28. peak season ൽ യാത്ര ചെയ്യേണ്ടവർ ഹോട്ടൽ റൂം  മൂന്ന് മാസങ്ങൾ മുമ്പെങ്കിലും ബുക്ക് ചെയ്യുക. ഇല്ലെങ്കിൽ ഒരേ റൂമിനു മൂന്നിരട്ടി റേറ്റ് കൂടും

29. November 20-30 വരെയുളള ദിവസങ്ങളിലാണ് International film festival എല്ലാ വർഷവും ഗോവയിൽ നടക്കുന്നത്. പനജി നഗരം കാർണിവൽ പോലെ അതാഘോഷിക്കുന്നു... ആ സമയത്ത് ബുക്ക് ചെയ്യാം!
.
.
എന്ന്
പല തവണ, പല സീസണിൽ പോയി ഗോവ കണ്ട, സൺ ടാൻ അടിച്ച സഞ്ചാരി
#Goa
#Goatrip

No comments: