എന്താണ് ബിറ്റ് കോയിൻ?
കൈയിലെടുത്ത് പെരുമാറുന്ന പണമോ, നോട്ടോ അല്ല ബിറ്റ് കോയിൻ. കമ്പ്യൂട്ടർ അതിഷ്ഠിത സാങ്കൽപിക പണമിടപാടാണ്. ഇത്. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ ഇന്ന് ചുരുക്കം. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫറ്റ്വെയർ കോഡാണ് ബിറ്റ്കോയിൻ. എൻക്രിപ്ഷൻ സാങ്കേതികവിദ്യഉപയോഗിക്കുന്നതിനാൽ ഇവയെ ക്രിപ്റ്റോകറൻസി എന്നു വിളിക്കാറുണ്ട്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്കോ സർക്കാരുകൾക്കോ നിയന്ത്രണമില്ലാത്ത സ്വതന്ത്രനാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലുടെ യാഥാർത്ഥ്യമായത്. ആഗോള സാനേപത്തിക, ബാങ്കിംഗ് തകർച്ചയുടെ നിറാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപം കൊണ്ടത്. 2008ൽ സതോഷിനകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. സതോഷി നകമോട്ടോ എന്നത് ഒരു വ്യക്തിയോ ഒരു വ്യക്തിയോ ഒരു സംഘം എെ.ടി. വിദഗ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശവാദവുമായി രംഗത്തെത്തിയിരുന്നു.
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് പുതിയവകിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളു. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കീ മൂല്യം കുറയ്ക്കാൻ കേന്ദ്രബാങ്കിന് സാധിക്കും.
അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മുല്യമുണ്ടായിരുന്നു. ബറ്റ്കോയിൻ എക്സ്ചേഞ്ചുകളിലുടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്. ഒാൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പനയ്ക്കും ഭീകരവാദ പ്രവകർത്തനങ്ങൾക്കും ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റീസർവ് ബാങ്ക് ഒാഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചില്ല. ഇത്തരം എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്ക് വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് നേർ പകുതിയാകുകയും ചെയ്തു.
ഉപയോഗം ഇങ്ങനെ
ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏചതെങ്കിലും ഒരു വെബ്സൈറ്റിലുടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കാം. അതിനുശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ്കോയിൻ വാങ്ങാൻ ഉപയോഗിക്കാം.
ബിറ്റ്കോയിനുകൾ വാലറ്റിലോ, കമ്പ്യൂട്ടറിലോ, മൊബൈൽഫോണിലോ, ശേഖരിച്ചു വയ്ക്കാം. ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണകറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
No comments:
Post a Comment