കുറഞ്ഞ ചിലവിൽ ജിപ്സം പ്ലാസ്റ്ററിംഗ്
മണലിന്റെ ലഭ്യതക്കുറവാണ് നിര്മാണ മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി. മണലോ മാനുഫാക്ചേഡ് മണലോ കിട്ടിയാല് തന്നെ അതിന്റെ വമ്പിച്ച വില പലരേയും ബദല്മാര്ഗങ്ങളിലേക്ക് എത്തിക്കുന്നു. ഈ അവസരത്തില് പ്രതീക്ഷാവഹമായ ഒരു കണ്ടുപിടുത്തമാണ് ജിപ്സം പ്ലാസ്റ്ററിംഗ്. മണലോ സിമന്റോ ആവശ്യമില്ലാതെ ഭിത്തി പ്ലാസ്റ്ററിംഗ് നടത്താമെന്നതാണ് ഇതിന്റെ പ്രത്യകത. ഇതൊരു പുതിയ കണ്ടുപിടുത്തമല്ല.
ഈ അവസരത്തില് പ്രതീക്ഷാവഹമായ ഒരു കണ്ടുപിടുത്തമാണ് ജിപ്സം പ്ലാസ്റ്ററിംഗ്. മണലോ സിമന്റോ ആവശ്യമില്ലാതെ ഭിത്തി പ്ലാസ്റ്ററിംഗ് നടത്താമെന്നതാണ് ഇതിന്റെ പ്രത്യകത. ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. പുരാതന കാലം മുതല് ജിപ്സം പ്ലാസ്റ്ററിംഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് പ്രചാരത്തിലുണ്ടായിരുന്നു. എന്നാല് ഒരു കാലത്ത് മണല് സുലഭമായിരുന്ന കേരളത്തില് ഇതിന് വേണ്ടത്ര പ്രചാരം കിട്ടിയില്ല എന്നു മാത്രം. എന്നാല് അവസ്ഥ മാറിയപ്പോള് ജിപ്സം പ്ലാസ്റ്ററിംഗ് നിര്മാണ് മേഖലയില് പുതിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
സിമന്റും മണലും ഉപയോഗിച്ച് പ്ലാസ്റ്റര് ചെയ്യുന്നതിനെ അപേക്ഷിച്ച് ജിപ്സം പ്ലാസ്റ്ററിങിന് ഒരു പാടു ഗുണങ്ങളുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതല് ഏരിയ പ്ലാസ്റ്ററിങ് ചെയ്യാമെന്നതാണ് ഏറ്റവും വലിയ ഗുണം.പ്ലാസ്റ്ററിങ് കഴിഞ്ഞാല് ഏകദേശം 10 മിനിട്ടുകൊണ്ട് ഇത് സെറ്റാകും. സിമന്റ് പ്ലാസ്റ്റിങിനെ പോലെ പ്ലാസ്റ്ററിങ് കഴിഞ്ഞാല് നനക്കേണ്ട ആവശ്യമില്ല.മാത്രവുമല്ല, മുറികളില് കുടുതല് തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.
സാധാരണയായി സിമന്റ് പ്ലാസ്റ്ററിങ് കഴിഞ്ഞ് പെയിന്റടി്ക്കണമെങ്കില് പുട്ടി ചെയ്യേണ്ടത് അനിവാര്യമാണ്.എന്നാല് ജിപ്സം പ്ലാസ്റ്ററിങിനോടു കൂടി തന്നെ പുട്ടി ഫിനിഷിങും കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മാത്രവുമല്ല, ഒരു കോട്ട് പെയിന്റിങില് തന്നെ നല്ല ഫിനിഷിങ് കിട്ടുവാനും ഇതു സഹായിക്കുന്നു. ഇത് പെയിന്റ്ിങ് ചിലവ് ഗണ്യമായി കുറക്കാന് സഹായിക്കുന്നു.
ജിപ്സം പ്ലാസ്റ്ററിങിന് ശേഷം ഭിത്തി നല്ല വെളുപ്പ് നിറം കൈവരിക്കുമെന്നതിനാല് പെയിന്റടിക്കേണ്ട ആവശ്യവുമില്ല. പ്രൈമര് മാത്രം ഉപയോഗിച്ചാല് മതിയാകും.
വിദഗ്ദരായ തൊഴിലാളികളാണ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത്. 25 കിലോ പാക്കറ്റില് ലഭിക്കുന്ന ജിപ്സം പൗഡര് വെള്ളവുമായി മിക്സ് ചെയ്ത് കുഴമ്പു രൂപത്തിലാക്കി പുട്ടി ബ്ലേഡ് കൊണ്ട് ഫിനിഷ് ചെയ്യുകയാണ് ജിപ്സം പ്ലാസ്റ്ററിങിന്റെ രീതി. 1000 സ്ക്വയര്ഫീറ്റ് വിസ്ത്യതിയുള്ള ഏരിയ ജിപ്സം പ്ലാസ്റ്റര് ചെയ്യാന് ഏകദേശം 45 മുതല് 65 പാക്കറ്റ് വരെ ജിപ്സം പൗഡര് ആവശ്യമായി വരും.ഒരു സ്ക്വയര്ഫീറ്റ് ഏരിയ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാന് ഏകദേശം 55 രൂപയാകും.
വീടിന്റെ ഇന്റീരിയറും ജിപ്സമുപയോഗിച്ച് പ്ലാസ്റ്റര് ചെയ്യാം. മാത്രവുമല്ല, ഇതിന് ആയുഷ്കാല ഗ്യാരണ്ടിയും സേവന ദാതാക്കള് വാഗ്ദാനം ചെയ്യുന്നു. ജിപ്സം പൗഡര് എത്തുന്നത്. 25 കിലോയുള്ള ജി്പ്സം പാക്കിന് ഏകദേശം 300രൂപയാണ് വില.ഒരു സ്ക്വയര്ഫീറ്റ് ഏരിയ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാന് ഏകദേശം 55 രൂപയാകും
വിവരങ്ങള്ക്കും :9947955788 / 7025832695
Sunday, October 8, 2017
കുറഞ്ഞ ചിലവിൽ ജിപ്സം പ്ലാസ്റ്ററിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment