ചില അവസരങ്ങളില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോവുകയോ അതുമല്ലെങ്കില്‍ മറ്റൊരാള്‍ നമ്മുടെ മൊബൈല്‍ കൈ വശപ്പെടുതുകയോ ചെയ്യാറുണ്ട് , ഇങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ നമ്മുടെ മൊബൈല്‍ എവിടെ എങ്കിലും സൈലന്റ് മോഡില്‍ വെച്ച് നമ്മള്‍ മറന്നു പോയി , തുടങ്ങിയ സാഹചര്യങ്ങളില്‍ ആ മൊബൈല്‍ എവിടെ എന്ന് കണ്ടു പിടിക്കാന്‍ , മൊബൈല്‍ റിംഗ് ചെയ്യിപ്പിക്കാന്‍ , ഫയലുകള്‍ നശിപ്പിക്കാന്‍ , തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ എങ്ങനെ ചെയ്യാം എന്ന് തുടര്‍ന്ന് വായിക്കാം .
നമ്മുടെ ആണ്ട്രോയിട് മൊബൈല്‍ ആണ് നഷ്ടപ്പെടുന്നത് എങ്കില്‍ നമ്മള്‍ ചെയ്യേണ്ടത് android device manager എന്ന സൗകര്യം വഴി നോക്കുക എന്നതാണ് , എന്നാല്‍ ഇത് ആക്ടീവ് ചെയ്തു വെച്ച മൊബൈലുകളില്‍ മാത്രം ആണ് ഇത് സാധ്യം ആവുക , എന്നാല്‍ ഐ ഫോണില്‍ ഇതേ ഉപയോഗം നല്‍കുന്ന സൗകര്യം ആണ് find my iphone , ഇത് ഉപയോഗിച്ചിട്ട് എങ്ങനെ ആണ് കണ്ടെത്തുക എന്ന് നമുക്ക് നോക്കാം , അതിനായി നിങ്ങള്‍ ആദ്യം ചെയേണ്ടത് ഏതെങ്കിലും മറ്റൊരു ഐ ഫോണിലോ അല്ലെങ്കില്‍ കംപ്യൂട്ടറിലോ https://www.icloud.com/#find എന്നസൈറ്റ് ഓപ്പണ്‍ ചെയ്യുക ശേഷം അവിടെ നിങ്ങളുടെ ഐ ക്ലൌഡ് ഐ ഡി ഉപയോഗിച്ചു ലോഗ് in ചെയ്യാന്‍ ആവശ്യപ്പെടും ,നിങ്ങളുടെ കൃത്യമായ ഡീറ്റൈല്‍ വെച്ച് ലോഗ് ഇന്‍ ചെയ്യുക അപ്പോള്‍ തുടര്‍ന്ന് വരുന്ന പേജില്‍ നാവിഗേഷന്‍ കാണിക്കുന്നതു നിങ്ങളുടെ മൊബൈലിന്റെ കൃത്യം ആയ ലൊക്കേഷന്‍ കാണിക്കുന്നത്, ആണ്
താഴെ ആയി നിങ്ങള്‍ക്ക് റിംഗ് ചെയ്യിപ്പിക്കാന്‍ , ഡിലീറ്റ് ചെയ്യാന്‍ തുടങ്ങിയ നിരവധി കാര്യങ്ങളും ഉണ്ട് , പക്ഷെ അപ്പോഴൊക്കെ നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം മൊബൈല്‍ ഓണ്‍ ആണെങ്കിലും അത് പോലെ ഡാറ്റ വര്‍ക്കിങ്ങിലും ആണെങ്കില്‍ മാത്രം ആണ് നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ഒക്കെ സാധിക്കുക.
By
Ashkarulickal
No comments:
Post a Comment