ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം?
വാഹനം ഓട്ടിക്കുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്.
നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം എങ്കില്‍ RTO യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അതില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.RTOയുടെ ആദ്യത്തെ ടെസ്റ്റില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ഒരു മാസത്തിനു ശേഷം നിങ്ങള്‍ മറ്റൊരു പരീക്ഷയില്‍ അപേക്ഷിക്കുമ്പോള്‍ ഡൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതുമാണ്.
എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം?
1- സാരതി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ ഫോം സൗണ്‍ലോഡ് ചെയ്യുക.
2-പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ലേണേഴ്‌സ് ലൈസന്‍സ് നമ്പര്‍ എന്നിവ ആപ്ലിക്കേഷന്‍ ഫോമിന്റെ കൂടെ അപ്‌ലോഡ് ചെയ്യുക.
3-അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഒരു വെബ് ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് ഉപയോഗിക്കാം.
4-ഒരിക്കല്‍ അപേക്ഷ പ്രോസസ് ചെയ്തു കഴിഞ്ഞാല്‍ എസ്എംഎസ് വഴി നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു
ഓണ്‍ലൈനില്‍ എന്തിനാണ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നത്?
നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. ഇത് കൂടുതല്‍ സൗകര്യപ്രദമാണ്. നേരിട്ട് പോകുന്നതിനേക്കാള്‍ സമയവും നിങ്ങള്‍ക്ക് ലാഭിക്കാം.
നിങ്ങള്‍ ഓണ്‍ലൈനിലൂടെ ഫോം ഫില്‍ ചെയ്തു കഴിഞ്ഞാല്‍ എഴുത്തു പരീക്ഷയ്ക്ക് ക്ഷണിക്കുന്നതാണ്. അതില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് ലൈസന്‍സ് നേടാവുന്നതുമാണ്.
ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ട രേഖകള്‍ – വോട്ടേഴ്‌സ് ഐഡി / ലൈഫ് ഇന്‍ഷുറന്‍സ് പോളിസി / പാന്‍ കാര്‍ഡ് / സ്‌കൂള്‍ മെട്രിക്യുലേഷന്‍ സര്‍ട്ടിഫിക്കറ്റ് / വോട്ടേഴ്‌സ് ഐഡി കാര്‍ഡ് / ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് / പാസ്‌പോര്‍ട്ട് / ഫോട്ടോ.
No comments:
Post a Comment