ബസിന് ബ്രേക്ക് അത്യാവശ്യമല്ലന്നോ.. കട്ട പോസ്റ്റ് FB പോസ്റ്റിന് വഴിമാറുമോ?.ഗവി അനുഭവങ്ങൾ...
ജോബി കൊണ്ടൂർ.....
തുടക്കം വാട്സ് ആപ് ഗ്രൂപ്പിലാണ്.. ഞങ്ങൾ യാത്രികർ മാത്രം ഉള്ള ഒരു ഗ്രൂപ്.. ആശയങ്ങൾ കൈമാറാനും.. ചർച്ചക്കും.വൈകുന്നേരം സമയം കണ്ടെത്തി.. യാത്ര പോകാനുള്ള സ്ഥലം രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ തീരുമാനിച്ചിരുന്നതിനാൽ അതു സംബന്ധിച്ചുള്ള ചർച്ചകളില്ല.. ഓർഡിനറി എന്ന ചലച്ചിത്രം മനസിൽ പതിപ്പിച്ച "ഗവി "...
പൂജയുടെ അവധിയിൽ ഒരു ദിവസമെടുക്കാം. യാത്രയുടെ രീതിയായിരുന്നു പ്രധാന ചർച്ച. എല്ലാവരും രാവിലെ 6 ന് പത്തനംതിട്ട ബസ് സ്റ്റാന്റിൽ എത്താനും അവിടെ നിന്ന് 6.30ന് പുറപ്പെടുന്ന ആനവണ്ടി തിരഞ്ഞെടുക്കാനും തീരുമാനമായി..
തിരുവനന്തപുരം സഞ്ചാരിയിലെ മുതലാളിമാരിൽ ഒരാളായ ശ്രീയുടെ നിർദ്ദേശങ്ങൾ.. ഉപകരിക്കുന്നുണ്ട്..
ഞങ്ങൾ പോയ Alto 800. സുന്ദരിയെ ജിന്നുവിനെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപിച്ച് pay and park ൽ ഏൽപിച്ചു... (Pay ചെയ്തില്ല Park മാത്രമെ ന ട ന്നുള്ളൂ.. ആളെ കണ്ടില്ല..)
പൊതുയാത്രികരിൽ പെൺ യാത്രികരുടെ ഇടങ്ങൾ തേടുന്ന Reenu Mannanal Meera Paul Aasika Joseph എന്നിവർക്കൊപ്പം.. ചങ്ക് ബ്രോ Sanal Raju ചേർന്ന ടീമിൽ .എറണാകുളംസഞ്ചാരി ഗ്രൂപ്പ് അംഗങ്ങളായ മൂവാറ്റുപുഴ സ്വദേശികളായ Linjo P Kurian Jithin Issac Basil Jobin Jose എന്നിവർ... വളരെ പെട്ടെന്ന് ചങ്ക് ബ്രോസായി...
രാവിലെ.. 6.30ന് പുറപ്പെടേണ്ട കുട്ടിയാന.. 10 മിനിറ്റ് വൈകിയിട്ടും കാണുന്നില്ല... അവധിയായതിനാൽ ഗവിയിലേക്ക് യാത്രികർ കൂടുതലുണ്ട്.. സീറ്റ് കിട്ടില്ല എന്ന് തോന്നിയത് കൊണ്ട് ആദ്യം ബസിൽ കയറാൻ വഴി നോക്കി.65-ാം നമ്പർ ബസ് തിരക്കി തുടങ്ങിയപ്പോൾ സ്റ്റാന്റിന്റെ വടക്കേയറ്റത്ത് ഗവി വണ്ടി മുരളുന്നു. ഒരു 500 മീറ്റർ കൂട്ടയോട്ടം.. സീറ്റ് കിട്ടിയവർ ചിരിച്ചു.കിട്ടാത്തവരുടെ മുഖത്ത് ചമ്മൽ.. സ്ത്രീകളുടെ സീറ്റിലിരുന്ന സഞ്ചാരികളിൽ രണ്ട് പേരോട് റിസർവേഷൻ സീറ്റിൽ നിന്നെഴുന്നേൽപിച്ച്.ഞങ്ങടെ സഹയാത്രികമാർ അവർക്കും സീറ്റൊപ്പിച്ചു.. പക്ഷേ എഴുന്നേൽകേണ്ടി വന്ന സഞ്ചാരികളിൽ നിന്ന് മാന്യമായ പെരുമാറ്റം ലഭിച്ചില്ല... എന്നത് വസ്തുതയാണ്.. പിന്നെ ചില പൊടിക്കൈകൾ വേണ്ടി വന്നു അവരെ ഒന്നടക്കാൻ...
പത്തനം തിട്ടയിൽ നിന്ന് 90 കിലോമീറ്റർ യാത്ര ചെയ്യണം ഗവിയിലെത്താൻ.. പത്തനം തിട്ട. സീതത്തോട്. ആങ്ങമൂഴി..ഗവി റൂട്ടാണ് ഞങ്ങൾ പോയത്
യാത്രയിലെ 20-ാം മിനിറ്റ് മുതൽ വണ്ടിക്കൊരു മിസിംഗ്.. കൂട്ടത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നു എന്നവകാശപ്പെടുന്ന ജോബിൻ. വണ്ടിയിൽ Air breaking System പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി.. പക്ഷേ അപ്പോഴേക്കും രാജേഷട്ടൻ എന്ന നമ്മുടെ സാരഥി അതറിഞ്ഞിരുന്നു.. എങ്ങനെയെങ്കിലും ഗവിയെത്തുമെന്നും. പിന്നീട് ആള് വന്ന് ബസ് നന്നാക്കിയതിന് ശേഷം മാത്രം യാത്രയെന്നും. തീരുമാനിക്കപ്പെട്ടു..
ആങ്ങമൂഴിയിൽ വണ്ടി പ്രഭാത ഭക്ഷണത്തിനായി നിർത്തി.. ഞങ്ങൾ ഭക്ഷണം പൊതിഞ്ഞെടുത്തിരുന്നതിനാൽ വാഹനത്തിൽ വെച്ച് കഴിച്ചു..
ഇടക്ക് കടന്ന ചെക്ക്പോസ്റ്റുകളും. പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരും. പത്രമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് 11 മണിക്കെത്തുന്ന ഈ വണ്ടി "പത്ര വണ്ടി" കൂടിയാണന്നത് മനസിലായത്.. പത്രമില്ലെന്നറിഞ്ഞ ഉദ്യോഗസ്ഥരുടെ വിഷമം കണ്ട ഒരു യാത്രികൻ ആദ്യ ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥന് തന്റെ കയ്യിലെ ദിനപത്രം നൽകി മാതൃകയായി.
ടെലഫോൺ ,T v, മൊബൈൽ നെറ്റ് വർക്ക് എന്നിവ പോകുന്ന വഴിയിൽ ലഭ്യമല്ല...
ആന വണ്ടിയിലെ യാത്ര ഒരനുഭവമാണ്.. സാധാരണ കാഴ്ചയിൽ നിന്ന്. മറ്റൊരു തലത്തിലെ കാഴ്ച നൽകുന്ന... കാഴ്ചയുടെ നേരനുഭവം..
ഒരു വാഹനം മാത്രം കഷ്ടിച്ച് കടന്ന് പോകുന്ന വഴിയിൽ ഇടക്ക് എതിരേ കയറി വന്ന മറ്റൊരു ആനവണ്ടി.ആനയെ മുന്നിൽ കണ്ടതിനേക്കാളേറെ പേടിപ്പിച്ചു.ആന കാട്ടിലേക്കല്ലേ പോകൂ. പക്ഷേ ആനവണ്ടി നമുക്ക് നേരെ തന്നെ വരും. എതിരേ വന്ന ആനവണ്ടി കുറച്ച് ദൂരം പുറകിലേക്ക് ഓടിച്ച്.അൽപം സ്ഥലം ലഭിച്ചപ്പോൾ ഇരു വാഹനങ്ങളും കടന്നു പോയി.
ഇങ്ങനെ ചെക്പോസ്റ്റ്കൾ .ഡാമുകൾ.. വനയാത്ര എന്നിവ കണ്ട്.പല കടമ്പകളും കടന്ന് ഗവിയിലെത്തിയപ്പോൾ സമയം 12.00..
അവിടെ ചെന്ന് ജീപ്പെടുത്ത് പോകാം എന്ന് വിചാരിച്ചിരുന്നതിനായിരുന്നു അടുത്ത പണി. ഒരു പാട് ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്നു. ഇതിൽ ഏതെടുക്കാം എന്ന് ചിന്തിച്ച് അവിടേക്ക് ചെന്നപ്പോൾ മനസിലായി.. അവ യാത്ര പോകുന്നില്ല. ടൂറിസ്റ്റുകളെയും കൊണ്ട് വന്ന വാഹനങ്ങളാണ്.രണ്ടാമത്തെ പണി,,😳😳
അവിടെ കണ്ട യൂണിഫോം ധാരിയായ ഒരു മനുഷ്യനോട് സഹായം ചോദിച്ചു... ഞങ്ങൾ ഒൻപത് പേർ.. ഒരു വാഹനം വേണം ആകെയുള്ളത് ഒരു വാഹനം മാത്രമാണെന്നറിയാൻ കഴിഞ്ഞു. അത് കൊണ്ട് രണ്ടാമത്തെ പണി പാളിയില്ല,600 രൂപ 8 കി.മി യാത്രക്ക്.. ജീപ്പിലെ ടാർപോളിൻ എല്ലാം മാറ്റി ഓപ്പൺ ജീപ്പാക്കി. തിരിച്ച് കൊച്ചു തുമ്പയിലേക്ക്.ഭക്ഷണം അവിടെ മാത്രമെ ലഭിക്കു..കൂടെ 85 രൂപക്ക് ബോട്ടിംഗും...
ഞങ്ങൾ പാക്ക് ചെയ്ത ലഞ്ച് കഴിച്ച് ബോട്ടിംഗിനായി പോയി. യാത്രയിലിടക്ക് ബോട്ടിന്റെ സാരധി ഗവി യെ കുറിച്ച് പൊടിപ്പും തൊങ്ങലും കൂടി ചേർത്ത് കാര്യങ്ങൾ പറയുന്നു..
സമയം 2 ആകുന്നു ഇതുവരെ ഒരു മൃഗങ്ങളെ പോലും കണ്ടിട്ടില്ല.. ബോട്ടിംഗിന് പോയ മറ്റു ചിലർ.ബ്ലാക്ക് പാന്തറിനെ കണ്ടെന്ന് ' പറഞപ്പോൾ അതിന്റെ നിറമേതെന്ന് ബേസിൽ ബ്രോ ചോദിച്ചതാണ്. ട്രോളുകൾക്ക് തുടക്കമിട്ടത്...
തിരിച്ച് ആനവണ്ടി 3 മണിക്കെത്തും അതിൽ തിരികെ പോണം. പക്ഷേ ഊർവശി ശാപം ഉപകാരമെന്ന പോലെ ഒരു സ്വദേശി.. ബൈക്കിൽ എത്തി.. വാഹനം നന്നാക്കാൻ ആൾ വന്നില്ലെന്നും.5 മണിക്ക് കുമളി വഴിയുളള ബസിൽ പൊക്കോളാന്നും നിർദേശിച്ചു..
വീണ്ടും രണ്ട് മണിക്കൂർ ഒരു വന നടത്തം പറ്റുമോയെന്ന് നോക്കാം. അവിടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനോട് അനുവാദം ചോദിച്ചു.റോടിലൂടെ മാത്രം നടക്കാനും... ഒറ്റക്ക് നടക്കരുതെന്ന ശാസനത്തിലും അനുവാദം ലഭിച്ചു...
അപ്പോഴേക്കും ഞങ്ങളെ തേടിയെന്ന പോലെ ആനക്കൂട്ടവും.മാൻ കൂട്ടവും എത്തി.മലയണ്ണാൻ മരകൊമ്പിലൂടെ ചാടി ഫോട്ടോക്ക് പോസ് നൽകി.. ചെറിയ കോടയിറങ്ങി തുടങ്ങി. മഴ ചാറാൻ തുടങ്ങിയപ്പോൾ നടത്തം അവസാനിപ്പിച്ചു തിരികെ 4.15നെത്തി. അവിടുത്തെ ക്യാന്റീനിൽ നിന്ന് ഒര് കട്ടൻ ചായ. പിന്നെയാണ് സെൽഫികളും സിംഗിൾ ഫോട്ടോകളും പിറന്നത്.. ഇതെല്ലാം വണ്ടി കട്ടപുറത്തായത് കൊണ്ട് കിട്ടിയതാണ്.. 5 മണിക്ക് 5 മിനിറ്റുള്ളപ്പോൾ 65-ാം നമ്പർ വണ്ടിക്കു പകരമെത്തിയ 113 നമ്പർ വണ്ടിയും കുമളിയിലേക്കുള്ള വണ്ടിയും ഒരേ സമയത്ത്... കുമളിയിലേക്കുള്ള വണ്ടിക്ക് റ്റാറ്റ പറഞ് 113. നമ്പർ വണ്ടി തിരഞ്ഞെടുത്തത് നന്നായി. തിരിച്ചുള്ള യാത്രയിൽ ആനകളും 13 അംഗങ്ങളുള്ള കാട്ടു പോത്തിന്റെ കൂട്ടവും ഒക്കെ കണ്ണിന് വിരുന്നായി. ഇവിടെയൊക്കെ നമ്മുടെ സാരഥി വണ്ടി കുറച്ച് നേരം നിർത്തി.. ഇടക്ക് കോടമഞ്ഞ് കഴ്ച മുടക്കുന്നുണ്ടായിരുന്നെങ്കിലും അനുഭവസമ്പത്തുള്ള രാജേഷേട്ടന് തെല്ലും കൂസലില്ലാതെ വണ്ടിയെ നയിക്കുന്നു... |
തിരിച്ചുള്ള യാത്രയിൽ അന്താക്ഷരികളിച്ചും.. അങ്ങോട്ടുമിങ്ങോട്ടും പാരപണിതും തള്ളലുകളും റിലാക്സേഷനും എല്ലാം കൂടി 9 മണിക്ക് പത്തനംതിട്ടയിൽ ആനവണ്ടി തിരിച്ചെത്തുമ്പോൾ കുറച്ച് പുതിയ കൂട്ടുകാരും ഒരിക്കലും മറക്കാത്ത ഗവിയനുഭവങ്ങളും സ്വന്തമാവുകയായിരുന്നു..
ചില പിൻ കുറിപ്പുകൾ:
1.ആനവണ്ടി യാത്ര അനുഭവമാണങ്കിലും 2500 രൂപ നൽകി .താമസവും ജംഗിൾ സഫാരിയും ഉൾപ്പടെയുളള പാക്കേജ് ഓൺലൈൻ ബുക്ക് ചെയ്ത് പോകാം.
2. ട്രാവൽ കാർഡ് ഉപയോഗിച്ചുള്ള യാത്രയിൽ ബസ് കാഷ് ലാഭിക്കാം.. അതു കൊണ്ട് 185 രൂപക്ക് ഗവി സാധ്യമായി
3. ഗവി ടിക്കറ്റ് 96 രൂപ ഒരാൾക്ക്..
4. ചില സാമൂഹ്യ യാഥാ'ർത്ഥത്യങ്ങൾ: രണ്ടായിരത്തോളം കുടുംബങ്ങൾ ഉണ്ടായിരുന്ന ഗവിയിൽ ഇപ്പോൾ 500 ൽ താഴെ കുടുംബങ്ങൾ.
4.1: ഒരു കുടുംബം മാത്രമാണ് ആദിവാസി ഗണത്തിൽ പെട്ടവർ ബാക്കിയുള്ളവരെല്ലം കുടിയേറി പാർത്തവരാണ്.
4.2: ആദ്യം ഒരു സ്കൂൾ ഇവിടെ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ 36.കി.മീ യാത്ര ചെയ്യണം സ്കൂളിലെത്താൻ. ഇതിന് ഫോറസ്റ്റിന്റെ വാഹനമാണ് ഉപയോഗപ്പെടുത്തുന്നത്.
ഗവി അനുഭവം നൽകുന്ന പാഠങ്ങൾ പലതാണ്.. നിങ്ങളുടെ കൈയ്യിലുള്ള അത്യന്താധുനിക ഉപകരണങ്ങൾ പോലും ചിലപ്പോൾ നിങ്ങളെ സഹായിക്കില്ല.. ബുദ്ധിമുട്ടികൾ. നന്മകളും. കാഴ്ചകളും ബന്ധങ്ങളും ഉണ്ടാക്കാനുള്ള സാഹചര്യങ്ങളാക്കി മാറ്റാവുന്നതാണ്.
No comments:
Post a Comment