പെന്‍ ഡ്രൈവ് അല്ലെങ്കില്‍ മെമ്മറി കാര്‍ഡ് എങ്ങനെ റാം ആക്കി മാറ്റാം ..
നമ്മള്‍ ഉപയോഗിക്കുന്ന മൊബൈലിന്റെ ആയാലും കമ്പ്യൂട്ടറിന്റെ ആയാലും വേഗതയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ ആണല്ലോ പ്രോസസറും പിന്നെ റാമും , നമ്മള്‍ എല്ലാവരും കേള്‍ക്കുന്ന ram എന്നതിന്റെ പൂര്‍ണ രൂപം random access memmory എന്നാണ് , ഇതിന്റെ ഉപയോഗം എന്നത് നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുന്ന അപ്പ്സുകള്‍ വര്‍ക്ക് ചെയ്യുന്നതിനായി എടുക്കുന്ന മെമ്മറി ആണ് , ഒട്ടനേകം അപ്പ്സുകള്‍ ഒക്കെ നമ്മള്‍ ഉപയോഗിക്കുന്നു എങ്കില്‍ റാം പെട്ടെന്ന് ഫുള്‍ ആവുകയും വേഗത കുറയുന്നതുമയും തോന്നും നമുക്ക് . എന്നാല്‍ നമ്മുടെ കൈ വശം ഉള്ള ഒരു പെന്‍ ഡ്രൈവ് അല്ലെങ്കില്‍ ഒരു മെമ്മറി കാര്‍ഡ് എങ്ങനെ നമുക്ക് നമ്മുടെ കമ്പ്യൂട്ടറിന്റെ താല്‍ക്കാലിക റാം ആക്കി മാറ്റം എന്ന് നമുക്ക് നോക്കാം ..
ഇതിനായി നിങ്ങള്‍ ആദ്യമായി ചെയ്യെണ്ടാത് കയ്യില്‍ ഉള്ള പെന്‍ ഡ്രൈവ് കംപ്യൂട്ടറുമായി കണക്റ്റ് ചെയ്ത ശേഷം ഫോര്‍മാറ്റ് ചെയ്യുക . ശേഷം right ചെയ്തു വരുന്ന പ്രോപര്‍തീസ് എന്നതില്‍ നിന്നും ready boost എന്ന ഭാഗം എടുക്കുക . അതില്‍ use this device എന്നത് സെലെക്റ്റ് ചെയ്തു താഴെ ആയി ഉള്ള അട്ജിസ്റ്റ്റ് ബാറില്‍ നിങ്ങള്‍ എത്ര mb ആണോ റാം ആക്കി മാറ്റാന്‍ ഉദ്ധെഷിക്കുനത് അത് സെറ്റ് ചെയ്ത ശേഷം ഓക്കേ ബട്ടന്‍ ക്ലിക്ക് ചെയ്തു apply എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ നിങ്ങള്‍ പുറകിലേക്ക് വന്നു മെമ്മറി ചെക്ക് ചെയ്താല്‍ ആ മെമ്മറി ഉപയോഗിക്കുന്നത് ആയി കാണാന്‍ കഴിയും , ഇനി നിങ്ങള്‍ ചെയ്യേണ്ടത് ആ പെന്‍ ഡ്രൈവ് റിമൂവ് ചെയ്യാതെ തന്നെ കമ്പ്യൂട്ടര്‍ ഒന്ന് റീ സ്റ്റാര്‍ട്ട് ചെയ്യുക [ പ്രധാനപ്പെട്ടത് ] ഇപ്പോള്‍ നിങ്ങള്‍ കൊടുത്ത പെന്‍ ഡ്രൈവ് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ റാം ആയി പ്രവര്‍ത്തിച്ചു തുടങ്ങും ..
By
Ashkar
No comments:
Post a Comment