Wednesday, October 4, 2017

വാഴക്കൂമ്പ് പാചകം ചെയ്യാന്‍ പാകമാകുന്നത് എപ്പോഴാണ്

വാഴക്കൂമ്പ് പാചകം ചെയ്യാന്‍ പാകമാകുന്നത് എപ്പോഴാണ്

വാഴക്കൂമ്പ് എന്നു പൊതുവെ വിളിക്കപ്പെടുന്ന വാഴയുടെ പൂവ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. പാചകം ചെയ്യാനായി പാകമായ കൂമ്പ് എപ്പോഴാണ് ഒടിച്ചെടുക്കേണ്ടത് എന്ന കാര്യത്തില്‍ മിക്കവര്‍ക്കും വ്യക്തതയില്ല. 

അതിനും ഒരു കണക്കുണ്ട്, വാഴക്കുലയുടെ പടലകള്‍ പൂര്‍ണമായും വിരിഞ്ഞ് രണ്ട് പോളകള്‍ കൂടി വന്ന് അവയും അടര്‍ന്നുപോയ ശേഷം മാത്രമേ വാഴക്കൂമ്പ് ഒടിക്കാന്‍ പാടുള്ളൂ. എങ്കിലേ ഏറ്റവും ഭക്ഷ്യയോഗ്യവും പോഷക സമ്പുഷ്ടവുമായ കൂമ്പ് ലഭിക്കൂ. 

 

വാഴക്കൂമ്പ് പാചകത്തിനായി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതാണ്. അങ്ങനെ എല്ലാ വാഴകളുടെയും കൂമ്പുകള്‍ ഭക്ഷ്യ യോഗ്യമല്ല. റോബസ്റ്റാ പഴത്തിന്റെ വാഴക്കൂമ്പ് ഭക്ഷ്യയോഗ്യമല്ല. 

വാഴക്കുമ്പ് കറിവയ്ക്കാന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വാഴക്കൂമ്പിന്റെ ഏറ്റവും ഉള്ളിലുള്ള വെളുത്ത നിറത്തിലുള്ള ഭാഗം മാത്രമേ കറിവയ്ക്കാന്‍ എടുക്കാവൂ. വാഴപ്പഴത്തേക്കാള്‍ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും കൂടുതലുള്ളത് വാഴക്കൂമ്പിലാണ്. 

ഇനി വാഴക്കൂമ്പ് അരിഞ്ഞു വൃത്തിയാക്കുമ്പോള്‍ അറിയാന്‍, കൈയില്‍ വെളിച്ചണ്ണ തേച്ചുപിടിപ്പിച്ചതിനു ശേഷം വേണം വാഴക്കൂമ്പ് അരിയാന്‍. ഇങ്ങനെ ചെയ്താല്‍ കൈയില്‍ വാഴക്കൂമ്പില്‍ നിന്നുള്ള കറ പിടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. 

മാത്രമല്ല, അരിഞ്ഞു കഴിഞ്ഞാലും ഇതില്‍ അല്‍പം മഞ്ഞളും ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിരുമ്മിച്ചേര്‍ക്കുന്നത് കൂമ്പ് അരിഞ്ഞതില്‍ നിന്നും വീണ്ടും കറ ഇളകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. 

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള വാഴക്കൂമ്പ് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്. അനായാസമായ ശോധന നടക്കാനും വാഴക്കൂമ്പ് ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

No comments: