ബീജാരോഗ്യം , എണ്ണം , ഗുണം ഇവ വര്ദ്ധിപ്പിക്കുവാന്
ബീജത്തിെൻറ കൗൺട് വർദ്ധിക്കാൻ നിരവധി മരുന്നുകൾ ആയുർവ്വേദത്തിൽ ഉണ്ട് .<br />
അശ്വഗന്ധ ചൂർണ്ണവും നായ്ക്കുരണപരിപ്പ് ഇവ രണ്ടും ഉണക്കിപൊടിച്ച് പാലിൽ കലക്കി ദിവസവും കഴിക്കുന്നത് കൗൺട് വർദ്ധിപ്പിക്കും.നേന്ത്രവാഴക്കായ ചുട്ടുകഴിക്കുന്നത് നല്ലതാണ് ആഞ്ഞിലിചക്ക, ചക്ക ഇവ കഴിക്കുന്നതും നല്ലതാണ്
മദനമോദകലേഹ്യം രാവിലെയും വൈകീട്ടും ഓരോ ടീസ്പൂൺ വീതം കഴിക്കുക<br />
വാജീ ടാബ്ലറ്റും കഴിക്കുക. ശരീരം ചൂടാകാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക .മാംസം,മുട്ട, മത്സ്യം ഇവ കഴിക്കാതിരിക്കുക . കിഴങ്ങുവർഗ്ഗങ്ങൾ, പച്ച ഇല വർഗ്ഗങ്ങൾ അതുപോലെ കസ്കസ്, അനാർ ഇവയൊക്കെ ധാരാളം കഴിക്കുക തേൻ ,ബദാം, അണ്ടിപരിപ്പ് ഇവയൊക്കെ ബീജത്തിെൻറ കൗൺട് വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്.
വീട്ടില് ചെയ്യാവുന്ന പ്രതിവിധികൾ</h3>
പഴുക്കാറായ നേന്തപ്പഴം മൂന്നെണ്ണം,ഒരു പൂവൻ പഴം, മുരിങ്ങാക്കായ എടുത്ത് അത് ആവിയിൽ വേവിച്ച് അതിെൻറ കുരുവും മജ്ജയും എടുക്കുക ഇവയെല്ലാം കൂടി മിക്സിയിൽ അടിച്ച് പേസ്റ്റ് ആക്കി എടുത്ത് അത് നല്ല ശുദ്ധമായ നെയ്യിലേക്ക് ഇട്ട് വറുത്ത് മൂപ്പിച്ച് എടുത്ത് കുറച്ച് ശർക്കരപാനി ഉണ്ടാക്കി അതിലേക്ക് ഇട്ട് നല്ലപോലെ ഇളക്കി അതിൽ മേൽമരുന്നായിട്ട് അൽപ്പം ജാതിപത്രി, ഏലക്ക , കുരുമുളക്, ചുക്ക്പൊടി ഇത്രയും ചേർത്ത് ഇളക്കി ഒരു ലേഹ്യ പാകമാക്കി രാവിലെയും വൈകീട്ടും ഓരോ ടീസ്പൂൺ കഴിക്കുക അതോടൊപ്പം പാലും കഴിക്കുക അശ്വഗന്ധചൂർണ്ണവും കൂടി ചേർക്കുകയാണെങ്കിൽ വളരെ ഉത്തമമാണ്.കൂടുതല് വിശദമായി അറിയുവാന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്ന്ന് വായിക്കുക .
ലൈംഗികജീവിതത്തെ തകര്ക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് പുരുഷന്റെ ശേഷിക്കുറവ്. വയാഗ്രയും ലെവിട്രയുമൊക്കെ ഇറങ്ങുന്നതിന് മുമ്ബുതന്നെ ശേഷിക്കുറവ് പരിഹരിക്കാനുള്ള മാര്ഗ്ഗങ്ങള് ആയുര്വേദം നിര്ദ്ദേശിച്ചിരുന്നു. അതില് പലതും നമ്മുടെ തൊടിയിലും പറമ്ബിലും വളരുന്ന സസ്യങ്ങളും സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളുമാണെന്നതാണ് സവിശേഷത.
ഉഴുന്ന് ശുക്ളം വര്ദ്ധിപ്പിക്കും. വായു കോപം ഉണ്ടാക്കുന്നതിനാല് അല്പം കായം ചേര്ത്ത് ഉപയോഗിക്കുന്നതാണ് കൂടുതല് നല്ലത്. ഉഴുന്നു കൊണ്ടുള്ള ഭക്ഷണം ശരീരക്ഷീണം മാറാന് ഉത്തമമാണ്.
ഉഴുന്നുപരിപ്പ്, നിലപ്പനക്കിഴങ്ങ്, നായ്ക്കുരണപ്പരിപ്പ്, ഞെരിഞ്ഞില്, വയല്ച്ചുള്ളിയരി, ബദാം പരിപ്പ് എന്നിവ തുല്യയളവിലെടുത്ത് പൊടിച്ച് എള്ള് അരച്ചതും നെയ്യും ശതാവരിക്കിഴങ്ങിന്റെ നീരില് കല്ക്കണ്ടത്തിനോടൊപ്പം ചേര്ത്ത് ലേഹ്യമാക്കി തണുത്തതിനു ശേഷം കൂവപ്പൊടിയും തേനും ചേര്ത്ത് കഴിച്ചാല് ശുക്ളവും ലൈംഗികശക്തിയും വര്ദ്ധിക്കും.
ഭക്ഷ്യധാന്യങ്ങില് ഏറ്റവും പോഷകാംശമുള്ളതാണ് ഗോതമ്ബ്.
ഇത് വാതവും പിത്തവും ശമിപ്പിക്കുകയും ബലം, ശുക്ളം എന്നിവ വര്ദ്ധിപ്പിക്കുകയും ചെയ്യും.
ഒരുപിടി ഗോതമ്ബ് മണ്പാത്രത്തില് വറുത്ത് പൊടിച്ച് രണ്ടു കപ്പ് വെള്ളം ചേര്ത്ത് കാച്ചി മതിയായ തോതില് പാലും പഞ്ചസാരയും ചേര്ത്ത് ദഹനത്തിന് അനുസരിച്ച് മറ്റു ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കഴിക്കാം.
സവിശേഷമായ പോഷക ഔഷധ ഗുണങ്ങളാല് സമ്ബുഷ്ടമാണ് നെല്ലിക്ക. ക്ഷീണമകറ്റാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്.
എള്ളും കുരുകളഞ്ഞ നെല്ലിക്കയും അരച്ച് ദിവസവും കഴിച്ചാല് ധാതുപുഷ്ടി ഉണ്ടാകും.
നേന്ത്രപ്പഴം ഉടച്ച്, തേനും ചേര്ത്ത് ഊണിനു ശേഷം കഴിക്കുന്നത് ശീഘ്രസ്ഖലനത്തിനു പരിഹാരമാണ്.
മുന്തിരിങ്ങ ശുക്ളം വര്ദ്ധിപ്പിക്കും. മുന്തിരിങ്ങയും നായ്ക്കുരണപ്പരിപ്പും 10 ഗ്രാം വീതം പാലില് ചേര്ത്ത് കഴിച്ചാല് ലൈംഗികോത്തേജനം ലഭിക്കും. ഉണക്ക മുന്തിരിയാണ് ഔഷധങ്ങള്ക്ക് ഉപയോഗിക്കുന്നത്.
ഈന്തപ്പഴം ലൈംഗികോത്തേജനത്തിനു മികച്ചതാണ്. പോഷകസമ്ബുഷ്ടമായ ഈന്തപ്പഴത്തില് ഇരുമ്ബ്, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിനുകള് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ലൈംഗികശേഷി വര്ദ്ധിക്കാന് ദിവസവും മുരിങ്ങയില ഉപ്പേരിയാക്കി കഴിക്കാം.
പാലും തൈരും വെണ്ണയും നെയ്യും ലൈംഗികതയെ ത്വരിതപ്പെടുത്തുന്നു. പാലും തൈരും ശുക്ള വര്ദ്ധനവിനും നല്ലതാണ്. പഴക്കമില്ലാത്ത വെണ്ണ ശുക്ളം വര്ദ്ധിപ്പിക്കും.
ഒരു ടീസ്പൂണ് അമുക്കുരം പൊടിച്ച് രാത്രി ഉറങ്ങുന്നതിന് മുമ്ബ് പാലില് കലര്ത്തി കഴിക്കുക.
നായ്ക്കുരണപ്പൊടി, അമൃതിന്നൂറ്, ശതാവരിക്കിഴങ്ങ് എന്നിവ സമാസമം പൊടിച്ചു കഴികുക. രാത്രി ഉറങ്ങുന്നതിന് മുമ്ബ് വേണം ഇത് കഴിക്കാന്
ബദാം അരച്ച് പശുവിന്പാലില് കലക്കിക്കുടിക്കുക. ഇതും രാത്രി ഉറങ്ങുന്നതിന് മുമ്ബ് കഴിക്കണം.
ദിവസവും രാവിലെ ആടിന്റെ വൃഷ്ണം പശുവിന്പാലില് വേവിച്ച് ഇന്തുപ്പിട്ട് കഴിക്കുക.
മുരിങ്ങയ്ക്ക തോരന് വച്ചു കഴിക്കുക. ചോറിനോടൊപ്പും അല്ലാതെയും മുരിങ്ങയ്ക്കത്തോരന് കഴിക്കുന്നത് നല്ലതാണ്.
കണവത്തോരന് ലൈംഗികശേഷിക്കുറവ് പരിഹരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പരീക്ഷിക്കാവുന്നതാണ്.
ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള് കഴിക്കുക. മത്തി, നെയ്മീന് എന്നിവയില് ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുണ്ട്.
രാവിലെ എഴുന്നേല്ക്കുമ്ബോള് നെയ്യിട്ട കരുപ്പട്ടിക്കാപ്പി കുടിക്കുക. ശേഷിക്കുറവ് മാത്രമാല്ല ശരീരത്തിന് ഊര്ജ്ജം പകരാനും ഇത് സഹായിക്കുന്നു.
അജിനോമോട്ട കലര്ന്ന ഭക്ഷണങ്ങള്, എണ്ണ അമിതമായ ഭക്ഷണം എന്നിവ ഉപേക്ഷിക്കുക.
ഒലിവിന് കുരു പൊടിച്ച് ചെറുചൂടുപാലില് ചേര്ത്ത് കഴിക്കാം.
ഇവയ്ക്കൊപ്പം വ്യായാമവും ചെയ്യണം. യോഗ പരിശീലിക്കുന്നത് ശേഷിക്കുറവിന് ഉത്തമമാണ്. മെഡിറ്റേഷന് ചെയ്യുന്നതും നല്ലതാണ്. മാനസികസംഘര്ഷം കിടപ്പറയില് വില്ലനാകാതിരിക്കാന് ഇതു സഹായിക്കും.
No comments:
Post a Comment