കസോവരി
@>>>>>>>>
ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്ന് അറിയപ്പെടുന്നത് കസോവരിയാണ് ആറര അടി ഉയരവും അറുപത് കിലോ ഭാരവും ഉള്ള ഈ ഭീമാകാരൻ പക്ഷിയെ ആസ്റ്റ്രേലിയ,ന്യൂ ഗിനിയ എന്നി രാജ്യങ്ങളിലാണ് കാണുന്നത്.ഈ പക്ഷിയുടെ കാല് വിരലുകൾ മൂർച്ചയേറിയ കത്തി കെട്ടി വെച്ചത് പോലെയാണ്..അതിദാരുണമായി കൊല്ലപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കില് കസോവരി പക്ഷിയുടെ മുന്നിൽ ചെന്ന് നിൽക്കുക എന്നാണു ഔട്ട്സൈഡർ എന്ന മാസികയിൽ ഒരു ലേഖകൻ അഭിപ്രായപ്പെട്ടത്.പറക്കാൻ ചിറകുകൾ ഇല്ലാത്ത കസോവരിക്ക് അഞ്ച് അടി ഉയരത്തിൽ ചാടി ശത്രുവിന്റെ നെഞ്ച് പിളർക്കാൻ കഴിയും.നിരവധി മനുഷ്യർ കസോവരിയുടെ ആക്രമണം കൊണ്ട് മരിച്ചിട്ടുണ്ട്.പലതും അതിദാരുണം തന്നെയായിരുന്നു.
പെൺ കസോവരിക്ക് ആണിനെക്കാൾ വലിപ്പം ഉണ്ടാവും.മേയ്-ജൂൺ മാസങ്ങളിലാണ് ഇവ ഇണ ചേരുക.അഞ്ചു മുതൽ എട്ട് മുട്ടകൾ വരെ ഇടും.പല നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുന്നത്.മുട്ടയിട്ടു കഴിഞ്ഞാൽ പെൺ കസോവരിയുടെ ജോലി തീർന്നു.
ആൺ കസോവരി ആണ് മുട്ടയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.വനമെഖലകൾ നശിപ്പിക്കപ്പെടുന്നത് കൊണ്ട് കസോരിയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ഈ പക്ഷിയുടെ മാംസത്തിന് നല്ല രുചിയാണത്രെ.മാംസത്തിന്
വേണ്ടിയും മനുഷ്യർ.ഇവയെ കൊന്നോടുക്കുന്നുണ്ട്. മിശ്രഭുക്ക് ആയ കസോവരിക്ക് മണിക്കൂറിൽ അൻപതു കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.അറുപത് വർഷമാണ് ഇവയുടെ പരമാവധി ആയുസ്സ്...
കടപ്പാട്..
Monday, October 2, 2017
കസോവരി
Subscribe to:
Post Comments (Atom)
No comments:
Post a Comment