Monday, October 9, 2017

നിങ്ങളുടെ കയ്യില്‍ ഉള്ള ഒരു ഫയലോ അല്ലെങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുന്ന സൈറ്റിലോ വൈറസ്‌ ആണോ അറിയാം ?

നിങ്ങളുടെ കയ്യില്‍ ഉള്ള ഒരു ഫയലോ അല്ലെങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുന്ന സൈറ്റിലോ വൈറസ്‌ ആണോ അറിയാം ?

നമ്മള്‍ നമ്മുടെ മൊബൈല്‍ ഉപയോഗിചായാലും കമ്പ്യൂട്ടര്‍ ഉപയോഗിച്ചായാലും ദിവസവും ഒട്ടനേകം സൈറ്റുകളില്‍ പ്രവേശിക്കാരുണ്ട് . അത് പോലെ തന്നെ പല രീതിയില്‍ ഉള്ള ഫയലുകള്‍ സ്റ്റോര്‍ ചെയ്തു വെക്കാറുണ്ട് , പലരില്‍ നിന്നും സ്വീകരിക്കാരും ഉണ്ട് , അത് ഫോട്ടോ രൂപത്തില്‍ , വീഡിയോ രൂപത്തില്‍ , അല്ലെങ്കില്‍ പാട്ടുകളുടെ രൂപത്തില്‍ അങ്ങനെ ഒക്കെ , എന്നാല്‍ ഇങ്ങനെ ഉള്ള ഫയലുകളില്‍ അല്ലെങ്കില്‍ നമ്മള്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ലിങ്കില്‍ വൈറസ് ഉണ്ടോ എന്ന് എങ്ങനെ നമുക്ക് ചെയ്യാം എന്നതാണ് ഇന്നത്തെ വിഷയം .

വളരെ ഈസി ആയി തന്നെ നമുക്ക് കമ്പ്യൂട്ടറില്‍ ആയാലും മൊബൈലില്‍ ആയാലും യാതൊരു വിധ ആന്റി വൈറസ് അപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാതെ നമുക്ക് ഇത്തരത്തില്‍ അപകട കാരികള്‍ ആയ വൈറസുകള്‍ , മാല്‍ വെയറുകള്‍ ട്രോജനുകള്‍ , തുടങ്ങിയവ കണ്ടെത്താന്‍ സാധിക്കും , ഒരുപാട് ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ അതിനുണ്ട് എങ്കിലും അതില്‍ ഏറ്റവും വേഗതയില്‍ റിസള്‍ട്ട് തരുന്നതും ഈസി ആയി ഉപയോഗിക്കാന്‍ കഴിയുന്നതും ആയ സൈറ്റ് ആണ് വൈറസ് ടോട്ടല്‍ എന്നത് , വളരെ സിമ്പിള്‍ ആയി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഇതില്‍ എങ്ങനെ ആണ് നമുക്ക് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാം.

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഞാന്‍ താഴെ ആയി ചേര്‍ക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ നേരിട്ട് ഗൂഗിളില്‍

https://www.virustotal.com/#/home/upload

എന്നോ എന്റര്‍ ചെയ്തു പ്രവേശിക്കുക , ശേഷം നിങ്ങള്‍ക്ക് കാണാന്‍ കഴിയുക 3 ഭാഗങ്ങള്‍ ആവും , ഒന്ന് നിങ്ങളുടെ കൈ വശം ഉള്ള ഫയലുകള്‍ സ്കാന്‍ ചെയ്യാന്‍ ഉള്ളത് അത് കമ്പ്യൂട്ടറിലെ ആയാലും മൊബൈലിലെ ആയാലും , രണ്ടാമതെത് ലിങ്ക് സ്കാന്‍ ചെയ്യാന്‍ ഉള്ളത് മൂന്നാമതെത് ഒരു ഐ പി അഡ്രെസ്സ് അല്ലെങ്കില്‍ ഡൊമൈന്‍ അത് പോലെ ഉള്ളവ ഒക്കെ സെര്‍ച്ച് ചെയ്തു സ്കാന്‍ ചെയ്യാന്‍ ആണ് , ഏതൊരാള്‍ക്കും ഈസി ആയി തന്നെ ചെയ്യാന്‍ സാധിക്കുന്ന ഈ ഒരു രീതി നിങ്ങളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുക.

By

Ashkarulickal

No comments: