വെള്ളത്തിന് അത്ഭുത ശക്തിയുണ്ട് ; വെള്ളം കുടിക്കാൻ നേരവുമുണ്ട്
ജീവന്റെ നിലനിൽപ്പിന് വായു ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് കുടിവെള്ളം. ഒരു മനുഷ്യന്റെ ശരീരത്തിൽ 55% മുതൽ78%വരെ ജലമാണ്. രക്തത്തിന്റെ 99 ശതമാനവും ജലം തന്നെ. ഇക്കാരണത്താൽ തന്നെ മനുഷ്യശരീരത്തിന്റെ നല്ലരീതിയിലുള്ള പ്രവർത്തനത്തിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജലം.നാം കഴിക്കുന്ന ഭക്ഷണത്തിത്തിലൂടെയോ കുടിക്കുന്ന പാനീയങ്ങളിലൂടെയോ ജലം നമ്മുടെ ശരീരത്തിൽ എത്തുന്നു.ഒരുദിവസം 7മുതൽ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് ആവശ്യമാണ്. എന്നാൽ ഏതെല്ലാം നേരങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്നും കുടിക്കാൻ പാടില്ലാത്തത് എന്നും പലർക്കും കൃത്യമായി അറിയില്ല.
രാവിലെ എഴുന്നേറ്റാലുടൻ 1-2 ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ആന്തരിക അവയവങ്ങളുടെ സുഖകരമായ പ്രവർത്തനത്തിനും ഇത് സഹായിക്കും..
എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭാരം കുറക്കാനും വിശപ്പ് ശമിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണം അധികം കഴിക്കാതെ ഉള്ളിലെത്തുന്ന ഭക്ഷണത്തെ സ്വീകരിക്കാൻ വയറിനെ ഇത് സജ്ജമാക്കുന്നു.
*ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല. ഭക്ഷണശേഷം 20-30 മിനിറ്റ് കഴിഞ്ഞാണ് വെള്ളം കുടിക്കേണ്ടത്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.
*ദാഹം തോന്നുമ്പോൾ മാത്രമല്ല, വിശക്കുമ്പോഴും വെള്ളം കുടിക്കാം. സാധാരണ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലല്ലാതെ വിശക്കുകയാണെങ്കിൽ ആദ്യം കുറച്ച് വെള്ളം കുടിച്ച് 10 മിനിറ്റ് വിശ്രമിക്കുക. എന്നിട്ടും വിശപ്പ് ശമിക്കുന്നില്ലെങ്കിൽ മാത്രം ഭക്ഷണ പദാർത്ഥങ്ങളെ ആശ്രയിക്കുക.
*തലച്ചോറിന്റെ പ്രവർത്തനത്തിന് 75 ശതമാനവും സഹായിക്കുന്നത് വെള്ളമാണ്. ഈ പ്രവർത്തനങ്ങൾ പ്രയാസം കൂടാതെ നടക്കാൻ വെള്ളം അത്യാന്താപേക്ഷിതവുമാണ്. ക്ഷീണം തോന്നുന്ന ഏതു സമയത്തും ഒരു ഗ്ലാസ് വെള്ളം നൽകുന്ന ഉണർവ്വ് വളരെ വലുതാണ്.
*ദിവസത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ വെള്ളംകുടിക്കുന്നതാണ് നല്ലത്. രണ്ടാം പകുതിയിൽ കുടിക്കുന്നത് രാത്രിയിൽ മൂത്രശങ്കയുണ്ടാക്കാനും ഉറക്കം തടസ്സപ്പെടുത്താനും ഇടയാക്കും.
*രാത്രിയിൽ ഉറക്കം ശരിയാവുന്നില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിച്ചു നോക്കാവുന്നതാണ്. ശരീരം രാത്രിയിലും പ്രവർത്തനക്ഷമമായതിനാൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കേണ്ടതുണ്ട്.
*വ്യായാമം ചെയ്യുന്നതിനു മുൻപും ശേഷവും ധാരാളം വെള്ളം കുടിക്കണം. പേശികളുടെ ആയാസരഹിതമായ പ്രവർത്തനത്തിനും ക്ഷീണമകറ്റി ഊർജ്ജസ്വലത നൽകുന്നതിനും ഇത് നല്ലതാണ്.
*ഏതു രോഗം ബാധിക്കുന്ന സമയത്തും ശരീരത്തിന് കൂടുതൽ വെള്ളം നൽകുന്നത് നന്നായിരിക്കും. ഇത് രോഗശാന്തിക്കും, രോഗം പെട്ടെന്ന് സുഖപ്പെടുന്നതിനും സഹായിക്കും. ഗർഭിണികളും, മുലയൂട്ടുന്ന സ്ത്രീകളും *ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.
*ശുദ്ധമായ പച്ചവെള്ളം നേരിട്ടുതന്ന കുടിക്കണമെന്നാണ് ശാസ്ത്രം രാസവസ്തുക്കളും, രുചിക്കൂട്ടുകളും ചേർന്ന വെള്ളം തീർത്തും അപകടകരമാണ്.
No comments:
Post a Comment