മൊബൈല്‍ ഫോണിന്റെ പ്രധാന ഘടകങ്ങള്‍ അവയുടെ പ്രവര്‍ത്തനം
നാം എല്ലാവരും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ പ്രധാന ഘടകങ്ങളും അവയുടെ പ്രവര്‍ത്തനവും ആണ് സിമ്പിള്‍ ആയി ഇവിടെ രേഘപ്പെടുത്തിയിരിക്കുന്നത് , വിവരങ്ങള്‍ ഞാന്‍ പകര്‍ത്തി എടുത്തത് ഫെസ്ബുക്കിലെ പ്രമുഘ ഗ്രൂപ്പ് ആയ android community യില്‍ നിന്നുമാണ് , ആയതിനാല്‍ ഇതിന്റെ പൂര്‍ണ അവകാശം ആ ഗ്രൂപിനും ഈ വിവരണം അവിടെ എഴുതിയ ആള്‍ക്കും മാത്രം ആണ് …
മൊബൈല്‍ ഫോണിന്‍റെ പ്രധാനഘടകങ്ങള്‍, അവയുടെ പ്രവര്‍ത്തനം എന്നിവ ലളിതമായി വിശദീകരിക്കാന്‍ ഒരു ശ്രമം.
ഒരു മൊബൈല്‍ ഫോണിന്‍റെ ഹാര്‍ഡ്വെയറിനെ പ്രധാനമായി നമുക്ക് നെറ്റ്വര്‍ക്ക് സെക്ഷന്‍, പവര്‍ സെക്ഷന്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കാം. അതില്‍ നെറ്റ്വര്‍ക്ക് സെക്ഷനില്‍ വരുന്ന ഭാഗങ്ങള്‍ താഴെ പറയുന്നു.
ആന്‍റിന സ്വിച്ച്
———————-
ലോഹം കൊണ്ടും ലോഹേതരവസ്തുക്കള്‍ കൊണ്ടും നിര്‍മ്മിതമാവാം ആന്‍റിന സ്വിച്ച്. GSM സെറ്റുകളില്‍ വെളുത്ത നിറത്തിലും CDMA സെറ്റുകളില്‍ സ്വര്‍ണ്ണ നിറത്തിലും ആണ് സാധാരണ കാണപ്പെടുക.
പ്രവര്‍ത്തനം : നെറ്റ്വര്‍ക്ക് സിഗ്നലുകള്‍ തിരയുകയും, സ്വീകരിച്ച സിഗ്നലുകള്‍ ക്രമപ്പെടുത്തി കടത്തിവിടുകയും ചെയ്യുക എന്നതാണ്.
ആന്‍റിന സ്വിച്ച് തകരാറിലായാല്‍ മൊബൈല്‍ ഫോണില്‍ നെറ്റ്വര്‍ക്ക് കാണിക്കില്ല.
P.F.O
——–
പവര്‍ ആംപ്ലിഫയര്‍, ബാന്‍ഡ് ഫില്‍ട്ടര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന PFO ആന്‍റിന സ്വിച്ചിനു സമീപം കാണപ്പെടുന്നു.
പ്രവര്‍ത്തനം : ഫോണില്‍ ഇട്ടിരിക്കുന്ന സിം കാര്‍ഡ് അനുസരിച്ച് ശരിയായ നെറ്റ്വര്‍ക്ക് ഫ്രീക്വന്‍സി തെരഞ്ഞെടുക്കുകയും അതിനെ ഫില്‍ട്ടര്‍ ചെയ്യുകയും ആമ്പ്ലിഫൈ ചെയ്യുകയും ചെയ്യുന്നു.
PFO തകരാറിലായാലും മൊബൈല്‍ ഫോണില്‍ നെറ്റ്വര്‍ക്ക് കാണിക്കില്ല. PFO യില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചാല്‍ മൊബൈല്‍ ഫോണ്‍ നിശ്ചലമാകുകയും(ഡെഡ്) ചെയ്യും.
നെറ്റ്വര്‍ക്ക് ഐസി
—————————
RF ഐസി, ഹാഗര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന നെറ്റ്വര്‍ക്ക് ഐസിക്ക് PFO യുടെ സമീപത്താണ് സ്ഥാനം. RF സിഗ്നല്‍ പ്രോസസര്‍ എന്നും ഇത് അറിയപ്പെടും.
പ്രവര്‍ത്തനം : ഫോണിന്‍റെ മൈക്രോപ്രോസസറിന്‍റെ നിര്‍ദ്ദേശപ്രകാരം ശബ്ദ-റേഡിയോ തരംഗങ്ങളെ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നെറ്റ്വര്‍ക്ക് ഐസിയുടെ ജോലി.
RF IC തകരാറിലായാല്‍ മൊബൈല്‍ ഫോണില്‍ നെറ്റ്വര്‍ക്ക് പ്രോബ്ലവും, ചിലപ്പോള്‍ മൊബൈല്‍ ഫോണ്‍ നിശ്ചലമാകുകയും ചെയ്യും.
26 MHz ക്രിസ്റ്റല്‍ ഓസിലേട്ടര്‍
—————————————–
നെറ്റ്വര്‍ക്ക് സെക്ഷനില്‍ PFO യുടെ അടുത്തായി കാണപ്പെടുന്ന ഇതിനെ നെറ്റ്വര്‍ക്ക് ക്രിസ്റ്റല്‍ എന്നും വിളിക്കാറുണ്ട്. ഇത് പൂര്‍ണ്ണമായും ലോഹനിര്‍മ്മിതമാണ്.
പ്രവര്‍ത്തനം : ഔട്ട്‌ഗോയിംഗ് കോളുകള്‍ വിളിക്കുവാന്‍ ആവശ്യമായ ഫ്രീക്വന്‍സി സൃഷ്ടിക്കുക എന്നതാണ് നെറ്റ്വര്‍ക്ക് ക്രിസ്റ്റലിന്‍റെ ചുമതല.
നെറ്റ്വര്‍ക്ക് ക്രിസ്റ്റല്‍ തകരാറിലായാല്‍ ഫോണില്‍ നിന്ന് പുറത്തേക്ക് കോള്‍ വിളിക്കാന്‍ സാധിക്കില്ല. കൂടാതെ ഫോണ്‍ നെറ്റ്വര്‍ക്ക് കുഴപ്പം കാണിക്കുകയും ചെയ്യും.
VCO
——–
നെറ്റ്വര്‍ക്ക് ഐസിയുടെ അടുത്താണ് സ്ഥാനം.
പ്രവര്‍ത്തനം : നെറ്റ്വര്‍ക്ക് ഐസിയിലെക്കും പ്രോസസറിലെക്കും സമയം, തീയതി, വോള്‍ട്ടേജ് എന്നിവ അയക്കുന്നു. പ്രോസസറിന്‍റെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ ഫ്രീക്വന്‍സി സൃഷ്ടിക്കലും VCO യുടെ ചുമതലയാണ്.
VCO തകരാറിലായാല്‍ നെറ്റ്വര്‍ക്ക് കാണിക്കാതിരിക്കുകയും “കോള്‍ എന്‍ഡ്, കോള്‍ ഫെയില്‍ഡ്” എററുകള്‍ കാണിക്കുകയും ചെയ്യും.
RX ഫില്‍ട്ടര്‍
—————–
RX ഫില്‍റ്ററും നെറ്റ്വര്‍ക്ക് സെക്ഷന്‍റെ ഭാഗമാണ്.
പ്രവര്‍ത്തനം : ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുമ്പോള്‍ ഫ്രീക്വന്‍സി ഫില്‍ട്ടര്‍ ചെയ്യലാണ് ജോലി.
ഇതിന്‍റെ തകരാര്‍ മൂലം ഇന്‍കമിംഗ് കോളുകള്‍ സീകരിക്കുമ്പോള്‍ നെറ്റ്വര്‍ക്ക് പ്രോബ്ലം ഉണ്ടാകും.
TX ഫില്‍ട്ടര്‍
—————–
RX ഫില്‍റ്റര്‍ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ TX ഫില്‍ട്ടര്‍ ഔട്ട്‌ഗോയിംഗ് കോളുകളില്‍ ചെയ്യുന്നു.
ഇതിന്‍റെ തകരാര്‍ മൂലം ഔട്ട്‌ഗോയിംഗ് കോളുകള്‍ വിളിക്കുമ്പോള്‍ നെറ്റ്വര്‍ക്ക് പ്രോബ്ലം ഉണ്ടാകും.
അടുത്തതായി മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയറിന്‍റെ രണ്ടാമത്തെ പ്രധാന വിഭാഗമായ പവര്‍ സെക്ഷനിലെ ഘടകങ്ങളെ കുറിച്ചാണ് പറയുന്നത്.
റോം (ROM)
—————–
ഫോണിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ലോഡ് ചെയ്യുന്നതാണ് ഇതിന്‍റെ ജോലി.
റോം തകരാറിലായാല്‍ ഫോണിലെ സോഫ്റ്റ്‌വെയര്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ഫോണ്‍ ഡെഡ് ആകുകയോ ചെയ്യാം.
റാം (RAM)
—————
ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നത് റാം ആണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും പ്രോസസറിനും ഇടയിലുള്ള പാലമായി റാം വര്‍ത്തിക്കുന്നു.
റാം തകരാര്‍ മൂലം ഫോണില്‍ സോഫ്റ്റ്‌വെയര്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഇടയ്ക്കിടെ ഹാംഗ് ആകുകയോ, ഡെഡ് ആകുകയോ ചെയ്യാം.
ഫ്ലാഷ് ഐസി
——————–
ഈപ്രോം എന്നും ഇതറിയപ്പെടുന്നു.
ഫോണിലെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഫ്ലാഷ് ഐസിയില്‍ ആണ്.
ഫ്ലാഷ് ഐസി തകരാര്‍ മൂലം ഫോണ്‍ ശരിക്ക് പ്രവര്‍ത്തിക്കാതിരിക്കുകയോ ഡെഡ് ആകുകയോ ചെയ്യാം.
പവര്‍ ഐസി
———————-
പവര്‍ സെക്ഷനില്‍ നിരവധി ഇലക്ട്രോണിക് ഘടകങ്ങള്‍ (പ്രധാനമായും കപ്പാസിറ്ററുകള്‍) ക്കിടയിലാണ് പവര്‍ ഐസിയുടെ സ്ഥാനം.
പ്രവര്‍ത്തനം : ബാറ്ററിയില്‍ നിന്ന് ചാര്‍ജ് സ്വീകരിച്ചു ഫോണിലെ എല്ലാ ഇലക്ട്രോണിക് ഘടകങ്ങള്‍ക്കും നല്‍കുക.
പവര്‍ ഐസി തകരാറിലായാല്‍ ഫോണ്‍ ഡെഡ് ആകും.
RTC അഥവാ സിമ്പിള്‍ സിലിക്കോണ്‍ ക്രിസ്റ്റല്‍
——————————————————————–
RTC അഥവാ റിയല്‍ ടൈം ക്ലോക്ക് പവര്‍ സെക്ഷനില്‍ പവര്‍ ഐസിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു.
പ്രവര്‍ത്തനം : പേര് സൂചിപ്പിക്കും പോലെ ഫോണിലെ സമയം, തീയതി എന്നിവ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു.
RTC തകരാറിലായ ഫോണില്‍ തീയതിയും സമയവും കാണിക്കില്ല. ഫോണ്‍ ഡെഡ് ആകാനും സാധ്യതയുണ്ട്.
സെന്‍ട്രല്‍ പ്രോസസിംഗ് യൂണിറ്റ് (CPU)
———————————————————-
മൊബൈല്‍ ഫോണില്‍ മറ്റു ഘടകങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കാണപ്പെടുന്ന ഏറ്റവും വലിയ ചിപ്പാണ് CPU.
മൊബൈല്‍ ഫോണിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന തലച്ചോറാണ് CPU.
CPU തകരാറിലായാല്‍ ഒരുനിമിഷം പോലും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല.
ലോജിക് ഐസി അഥവാ UI ഐസി
—————————————————-
ഇതിനു സാധരണയായി 20 പിന്നുകളാണുള്ളത്. ഇന്‍റെര്‍ഫേസ് ഐസി എന്നും പേരുണ്ട്.
ഫോണിന്‍റെ റിംഗര്‍, വൈബ്രേറ്റര്‍, നോട്ടിഫിക്കേഷന്‍ എല്‍ഇഡി തുടങ്ങിയവയെ നിയന്ത്രിക്കുന്നത് ലോജിക് ഐസിയാണ്.
ലോജിക് ഐസി തകരാറിലായാല്‍ ഫോണിന്‍റെ റിംഗര്‍, വൈബ്രേറ്റര്‍, നോട്ടിഫിക്കേഷന്‍ എല്‍ഇഡി തുടങ്ങിയവ പ്രവര്‍ത്തിക്കുകയില്ല.
ഓഡിയോ ഐസി
—————————
ഫോണിന്‍റെ സ്പീക്കര്‍, മൈക്രോഫോണ്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.
ഓഡിയോ ഐസിയുടെ തകരാര്‍ മൂലം ഫോണിന്‍റെ സ്പീക്കര്‍, മൈക്രോഫോണ്‍ എന്നിവ പ്രവര്‍ത്തിക്കാതിരിക്കുകയോ ഫോണ്‍ ഡെഡ് ആകുകയോ ചെയ്യും.
By
ashkarulickal
No comments:
Post a Comment