Saturday, October 14, 2017

ദുബായിയിലെ ഡ്രൈവിങ് ടെസ്റ്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ദുബായിയിലെ ഡ്രൈവിങ് ടെസ്റ്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രവാസികള്‍ അടക്കമുള്ള ഭൂരിഭാഗം ആളുകളും ദുബായിയില്‍ ഡ്രൈവിങ് ടെസ്റ്റുകളില്‍ ആദ്യത്തെ തവണ പരാജയപ്പെടുകയാണ് പതിവ്. ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് 5 കാര്യങ്ങളാണ്. എക്സാമിനറെ പ്രീതിപ്പെടുത്താനായി മിററും സീറ്റും അഡ്ജസ്റ് ചെയ്യാനായി ആളുകള്‍ സമയം കളയാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ ഡ്രൈവര്‍ കോണ്‍ഫിഡന്റ് അല്ല എന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.

ആവശ്യമില്ലാതെ വാഹനം നിര്‍ത്തുന്നതും ടെസ്റ്റില്‍ പരാജയപ്പെടാനുള്ള കാരണമാണ്. കൂടാതെ ഒരു വാഹനത്തില്‍ രണ്ടോ മൂന്നോ ഡ്രൈവര്‍മാര്‍ ടെസ്റ്റിന് ഉണ്ടെങ്കില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയ ആള്‍ പിറകിലെ സീറ്റില്‍ ഇരുന്നോ എന്ന് ചെക്ക് ചെയ്യാനുള്ള ബാധ്യത അടുത്തതായി ഊഴം ലഭിച്ച ആളുടേതാണ്. പലരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വേഗത്തില്‍ വാഹനമെടുക്കാനാണ് ശ്രമിക്കാറ്.

മറ്റൊരു റോഡിലേക്ക് വാഹനം തിരിക്കാന്‍ എക്സാമിനര്‍ ആവശ്യപ്പെടുമ്ബോള്‍ റോഡില്‍ വാഹനങ്ങളോ മറ്റ് തടസങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വാഹനം തിരിക്കാന്‍ പാടുള്ളൂ. കൂടാതെ വാഹനം ന്യൂട്രലില്‍ ആയിരിക്കുമ്പോാള്‍ ആക്സിലേറ്റര്‍ അമര്‍ത്തുന്നതും പരാജയപ്പെടാനുള്ള മുഖ്യകാരണമാണ്.
ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ആദ്യ തവണ തന്നെ ദുബായ് ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിക്കാം എന്നാണ് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

No comments: