Friday, October 6, 2017

വാട്സപ്പിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ടിപ്‌സുകൾ

വാട്സപ്പിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ടിപ്‌സുകൾ

ഇന്ന് വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവരായി ആരുമില്ല. സ്മാര്‍ട്ട്‌ഫോണിലെ വളരെ പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്പായി വാട്ട്‌സാപ്പ് മാറിയിരിക്കുന്നു. പ്രതി ദിനം 30 ബില്ല്യന്‍ മെസേജുകളാണ് വാട്ട്‌സാപ്പ് വഴി അയക്കുന്നത്. എല്ലാവര്‍ക്കും വാട്ട്‌സാപ്പിനെ കുറിച്ച് അറിയാം. എന്നിരുന്നാലും ഇതിലും നിങ്ങള്‍ അറിയാത്ത പല കാര്യങ്ങളും ഉണ്ട്.ഇന്ന് ഗാഡ്ജറ്റ്സ് മലയാളം പരിചയപ്പെടുത്തുന്നത്  വാട്ട്‌സാപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കുറച്ചു ടിപ്‌സുകള്‍ ആണ് .

പ്രൊഫൈല്‍ ഫോട്ടോ/ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്യാം .
വാട്ട്‌സാപ്പില്‍ നിങ്ങള്‍ അവസാനമായി തുറന്ന സമയം മറ്റുളളവര്‍ കാണാന്‍ നിങ്ങളില്‍ ഒട്ടേറെ പേരും ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും ലാസ്റ്റ് വാട്ട്‌സാപ്പ് സീനും മറയ്ക്കാന്‍ ഇങ്ങനെ ചെയ്യുക.
Settings> Account> Privacy> Last seen> Nobody. ഇതു വഴി നിങ്ങള്‍ക്ക് പ്രൊഫെെല്‍ ഫോട്ടോകളും സ്റ്റാറ്റസും മറയ്ക്കാം.

ടേണ്‍ ഓഫ് റീഡ് റസീപ്റ്റ് (Turn off read receipts)
നിങ്ങള്‍ വാട്ട്‌സാപ്പ് സന്ദേശം ഒരു വ്യക്തിക്ക് അയച്ചു കഴിഞ്ഞാല്‍, അവര്‍ അത് വായിച്ചൂ എങ്കില്‍ രണ്ട് ബ്ലൂ ടിക്ക് ആയി കാണാം. ഇതും നിങ്ങള്‍ക്ക് ടേണ്‍ ഓഫ് ചെയ്യാം. അതിനായി,
Settings> Account> Privacy> Toggle read receipts

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാറ്റാം
വാട്ട്‌സാപ്പില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാറ്റാനും ഇപ്പോള്‍ വളരെ എളുപ്പമാണ്. അതിനായി,
Settings> Account> Change Number> Input your new number.

ക്ലൗഡില്‍ ബാക്കപ്പ് ചാറ്റുകളും മീഡിയകളും ചേര്‍ക്കാം
ഫോണ്‍ റീഫ്രഷ് ചെയ്യുകയോ മാറ്റുകയോ ചെയ്യണമെങ്കില്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ നിങ്ങള്‍ക്ക് ക്ലൗഡിലേക്കോ ഗൂഗിള്‍ ഡ്രൈവിലേക്കോ മാറ്റാം. അങ്ങനെ ചെയ്യാനായി,
Settings> Chats and calls> Chat backup. ഇനി വാട്ട്‌സാപ്പ് ഡാറ്റകള്‍ ബാക്കപ്പ് ചെയ്യേണ്ട ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. ആന്‍ഡ്രോയിഡിന് ഗൂഗിള്‍ ഡ്രൈവും ആപ്പിളിന് ഐക്ലൗടുമാണ്. അവസാനം Click Backup ചെയ്യുക. ബാക്കപ്പ് സൈക്കളിന്റെ ഫ്രീക്വന്‍സിയും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഓണ്‍ലൈനില്‍ പോകാതെ വാട്ട്‌സാപ്പ് മെസേജുകള്‍ നോക്കാം
ഓണ്‍ലൈനില്‍ പോകാതെ തന്നെ വാട്ട്‌സാപ്പ് മെസേജുകള്‍ നോക്കാനും ഇതില്‍ സാധിക്കും, അതിനായി, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഏറോപ്ലേന്‍ മോഡില്‍ ആക്കുക, അതിനു ശേഷം വാട്ട്‌സാപ്പ് തുറന്ന് നിങ്ങള്‍ക്കു ലഭിച്ച മെസേജുകള്‍ വായിക്കാം. ഇങ്ങനെ ചെയ്താല്‍ മെസേജ് അയച്ച ആള്‍ക്ക് നിങ്ങള്‍ വായിച്ചോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കില്ല.

വാട്ട്‌സാപ്പ് വെബ്
വാട്ട്‌സാപ്പിലെ മറ്റൊരു നല്ല ഫീച്ചര്‍ ആണ് വാട്ട്‌സാപ്പ് വെബ്. ഇതു വഴി നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ വാട്ട്‌സാപ്പ് സന്ദേശങ്ങളും മീഡിയയും ആക്‌സസ് ചെയ്യാം. അതിനായി, സെറ്റിങ്ങ്‌സില്‍ പോയി വാട്ട്‌സാപ്പ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം http://Web.Whatsapp.com എന്ന് നിങ്ങളുടെ പിസിയില്‍ ടൈപ്പ് ചെയ്യുക. ഇനി മൊബൈല്‍ ഫോണ്‍ വഴി കോഡ് സ്‌കാന്‍ ചെയ്യുക. സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ വാട്ട്‌സാപ്പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം.

ഓട്ടോ ഡൗണ്‍ലോഡ് മീഡിയ ഫയലുകള്‍ മാനേജ് ചെയ്യാം
വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്തായാലും നിങ്ങള്‍ക്ക് ഉണ്ടാകും. അതില്‍ നിന്നും നിരന്തരം മേസേജുകളും മീഡിയാ ഫയലുകളും വരുന്നതാണ്. ഈ ഓട്ടോ ഡൗണ്‍ലോഡ് മീഡിയാ ഫയലുകള്‍ നിങ്ങള്‍ക്ക് നിര്‍ത്താന്‍ സാധിക്കും. അതിനായി,
Settings> Chats and Calls> Media auto download എന്ന് ചെയ്യുക. ഇവിടെ നിന്നും നിങ്ങള്‍ക്കു ആവശ്യമുളള രീതിയില്‍ മാറ്റാം.നിങ്ങൾക് ഈ അറിവ് ഉപകാരപ്രതമണങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യൂ ..

No comments: