ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ചിഹ്നം ; അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ ചരിത്രം
അരിവാൾ ചുറ്റിക നക്ഷത്രം എന്നത് കേവലം ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം മാത്രമല്ല. ലോകത്താകമാനമുള്ള സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ചില രാജ്യങ്ങളുടെ പോലും കോടി അടയാളമാണത്. ലോകത്തിൽ ഇത്രയേറെ പ്രചാരമുള്ള മറ്റൊരു ചിഹ്നവും ഇല്ല. പക്ഷെ ആരാണ് ഈ ചിഹ്നത്തെ രൂപകൽപ്പന ചെയ്തതെന്ന് പലർക്കും അറിയില്ല.
എന്നു മുതലാണ് അരിവാൾ ചുറ്റിക കമ്മ്യൂണിസത്തിന്റെയും, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചിഹ്നമായി മാറിയത് ?
അരിവാൾ ചുറ്റിക യുടെ മുൻഗാമിയായി കരുതപ്പെടുന്നത് ഐറിഷ് സിറ്റിസൺ ആർമി എന്നറിയപ്പെടുന്ന സോഷ്യലിസ്റ്റ് സംഘടനയുടെ ചിഹ്നമായിരുന്ന കലപ്പയും ,ചുറ്റികയുമായിരുന്നു. എന്നാൽ 1917 റഷ്യൻ വിപ്ലവം വിജയത്തിൽ എത്തുന്നതിനു തൊട്ടു മുൻപ് വ്ലാഡിമിർ ലെനിനും , അനറ്റോളി ലൂണാർസ്കിയും ചേർന്ന് സോവിയറ്റ് യൂണിയന് വേണ്ടി ഒരു ചിഹ്നം രൂപപ്പെടുത്താനുള്ള മത്സരം നടത്തി. അതിൽ നിന്ന് തിരഞ്ഞെടുത്തത് യേവ്നി ഇവാനോവിച്ച എന്ന എഴുത്തുകാരൻ രൂപം നൽകിയ ഭൂമിയുടെ മുകളിലായി വാളും ചുറ്റികയും ചേർത്തുവെച്ചു മുകളിലായി അഞ്ചു കാലുകളോട് കൂടിയ നക്ഷത്രവും, “സർവ ലോക തൊഴിലാളികളെ സംഘടിക്കുവിൻ” എന്ന് ആറു സോവിയറ്റ് ഭാഷകളിൽ (റഷ്യൻ,ഉക്രൈൻ,ബേലൂരിഷ്യൻ,ജോർജിയൻ,അർമേനിയൻ,അസർബൈജാനി ) എഴുതിയതാണ്.
പക്ഷെ ലെനിൻ അത് അംഗീകരിക്കാൻ തയാറായില്ല കാരണം,വാൾ ആക്രമണ സ്വഭാവത്തെ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശം സഖാകകൾക്ക് നൽകും എന്നും വാദിച്ചു.. അങ്ങനെ വാളിനെ അരിവാൾ ആക്കി മാറ്റി ഭേദഗതികളോടെ 1924 ജൂലൈ ആറിന് ചേർന്ന സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം സോവിയറ്റ് യൂണിയന്റെ അവിദ്യോഗിക ചിഹ്നമായി അംഗീകരിച്ചു,,, ഇതു രൂപപ്പെടുന്ന സമയത്ത് ചുറ്റിക ഫാക്ടറി തൊഴിലാളയ്കളുടെ അടയാളമായും, അരിവാൾ കർഷകരുടെ പ്രതീകമായും കാണാക്കപ്പെട്ടു, മുകളിലായിൽ കൊടുക്കപ്പെട്ട നക്ഷത്രം കമ്മ്യുണിസ്റ് നവോധാനത്തെ സൂചിപ്പിക്കുന്നു.
സോവിയറ്റ് കാലഘട്ടത്തിൽ വളരെ സാധാരണമായി ഈ ചിഹ്നം എല്ലാ സോവിയറ്റ് ഉത്പന്നങ്ങളിലും പതിച്ചിരുന്നു… സോവിയറ്റ് യൂണിയന് പുറത്തു സോവിയറ്റ്-കമ്മ്യൂണിസ്റ്റ് അഭിമുഖ്യത്തെയും ഈ ചിഹ്നം പ്രീതിധാനം ചെയ്തു, ചൈന ഉൾപ്പടെ ലോകത്ത് രൂപം കൊണ്ട മിക്ക കമ്മ്യുണിസ്റ് സംഘടനകളും അരിവാൾ ചുറ്റിക ചില മാറ്റങ്ങളോടെ തങ്ങളുടെ കൊടിയിൽ കൂട്ടിച്ചേർത്തു , ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടി ആയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ഉൾപ്പടെ ലോകത്തു ആകമാനം നൂറിൽ കൂടുതൽ കമ്യുണിസ്റ് പാർട്ടികൾ അരിവാൾ ചുറ്റിക തങ്ങളുടെ ചിഹ്നഹ്നമായി ഉപയോഗിക്കുന്നു.
സോവിയറ്റ് തകർച്ചക്ക് ശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ട്രാൻസ്നിസ്ട്രിയ, ഡോൺസ്ക് എന്നീ അർദ്ധ റിപ്പബ്ലിക്കുകൾ ഇന്നും അരിവാൾ ചുറ്റുക അവരുടെ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നു, എന്നാൽ പല പഴയ സോവിയറ്റ് രാജ്യങ്ങളിലും ഇന്നു ഈ ചിഹ്നത്തിനുമേൽ നിയമപരമായി വിലക്ക് നിലനിൽക്കുന്നുണ്ട്. യൂറോപ്പിന് പുറത്ത്, ചൈന, വിറ്റ്നാം, ലാവോസ് എന്നീ കമ്യുണിസ്റ് രാജ്യങ്ങൾ അരിവാൾ ചുറ്റിക പതിപ്പിച്ച ചെങ്കൊടി തങ്ങളുടെ ദേശീയ പതാകക്കൊപ്പം കണക്കാക്കുന്നു… അംഗോള(🇦🇴), മൊസാംബിക് എന്നീ ആഫ്രിക്കൻ രാജ്യനഗലും,നോർത്ത് കൊറീയയും, സോവിയറ്റ് യുണിയനോടും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും ഉള്ള അധര സൂചകമായി അരിവാൾ ചുറ്റികയോട് സാമ്യമുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. യൂറോപ്യൻ യൂണിയനിൽ ഉള്ള പഴയ സോവിയറ്റ് രാജ്യങ്ങളായ ലിതുവാനിയ,ലതിവിയ, ഹംഗറി റൊമാനിയ തുടങ്ങിയ രാജ്യങ്ങൾ 2010 ഇത് അരിവാൾ ചുറ്റിക ചിഹ്നം നിരോധിച്ചുകൊണ്ടുള്ള നിയമം ആവശ്യപ്പെട്ടു. 2013ൽ ഹംഗറി കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾ തങ്ങളുടെ രാജ്യത്തു നിരോധനം ഏർപ്പെടുത്തി, പോളണ്ടിൽ 1997 ഇത് നിലവിൽ വന്ന നിരോധനം 2011 ൽ പിൻവലിച്ചു,,, ഇന്നു ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ ചിഹ്നമാണ് അരിവാൾ ചുറ്റിക നക്ഷത്രം.. അമേരിക്ക ഉൾപ്പെടെ ലോകത്തു 160ഓളം രാജ്യങ്ങളിൽ അരിവാൾ ചുറ്റിക തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചിഹ്നമായി ഉപയോഗിക്കുന്നു.
No comments:
Post a Comment