Saturday, October 7, 2017

രുചിയേറും മുന്തിരി വൈൻ എങ്ങനെ തയ്യാറാക്കാം ?

രുചിയേറും മുന്തിരി വൈൻ എങ്ങനെ തയ്യാറാക്കാം ?

ഉപയോഗിച്ച് വൈൻ ഉണ്ടാക്കാമെങ്കിലും കേമൻ മുന്തിരി വൈൻ തന്നെ !!! ആരോഗ്യപരമായും ഇതിനു ഒരുപാട് പ്രാധാന്യം ഉണ്ട് . ധാരാളം ആന്റിഓക്സിഡന്റ്സും , ഇരുമ്പുമെല്ലാം അടങ്ങിയിട്ടുണ്ട് .ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം .
ചേരുവകൾ : കറുത്ത മുന്തിരി – രണ്ട് കിലോ , പഞ്ചസാര – ഒരു കിലോ(വെള്ളത്തിൽ അലിയിച്ചത്) ,

വെള്ളം – മൂന്ന് കപ്പ്(തിളപ്പിച്ചാറിയത്) , യീസ്റ്റ് – അര ടീസ്പൂൺ(ഡ്രൈ).
തയ്യാറാക്കുന്ന വിധം : കഴുകി വൃത്തിയാക്കിയ ഭരണിയിൽ ചെറുതായി പൊട്ടിച്ച മുന്തിരിയും യീസ്റ്റും പഞ്ചസാരയും തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് ഇളക്കി ,ഭരണിയുടെ വായ തുണികൊണ്ട് നന്നായി അടച്ച്ക്കെട്ടുക.

ഓരോ ദിവസവും രാവിലെ ഇത് തുറന്ന് നന്നായി ഇളക്കിയതിനു ശേഷം അടച്ച് കെട്ടുക.ഇത് ഒരാഴ്ചത്തേക്ക് തുടരുക.രണ്ടാഴ്ച കഴിയുമ്പോൾ നന്നായി ഉടച്ച് അരിച്ചെടുത്ത് വീണ്ടും ഭരണിയിലൊഴിക്കുക. ഇരുപത്തൊന്നു ദിവസം കഴിയുമ്പോൾ കുപ്പിയിലാക്കി ഉപയോഗിക്കാം.

No comments: