സ്വർണ്ണത്തിൽ തീർത്ത അയോദ്ധ്യ നഗരം ; ലോകത്തെ വിസ്മയിപ്പിക്കുന്ന അമ്പലം
പ്രാചീന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു അയോദ്ധ്യ. ഇന്നത്തെ ഉത്തർപ്രദേശിൽ സരയൂ നദിക്കരയിലാണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. ശ്രീരാമന്റെ ജന്മദേശമായി പുരാണങ്ങളിൽ പട്ടണം. വേദകാലത്ത് ഈ നഗരം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായിരുന്ന സ്ഥലമായാണ് വിശ്വസിച്ചുപോരുന്നത്.
സകലവിധ പ്രൗഢിയോടും പ്രതാപത്തോടും കൂടി നിലകൊണ്ടിരുന്ന കൊട്ടാരങ്ങളും ആരാധനാലയങ്ങളും മറ്റും കൊണ്ട് ഒരു മഹാത്ഭുതമായിരുന്ന പ്രദേശം. കാലാന്തരത്തിൽ ഇല്ലാതായ നഗരം.
അന്നത്തെ അയോദ്ധ്യയുടെ പ്രൗഢഗംഭീരമായ രൂപം 1000 കിലോഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ച് സൂക്ഷിക്കുന്ന ഒരു അത്ഭുത ക്ഷേത്രമുണ് ഇന്ത്യയിൽ
രാജസ്ഥാനിലെ ജൈന ക്ഷേത്രത്തിലാണ് ഈ വിസമയം ഒരുക്കിയിരിക്കുന്നത്. രൂപകൽപ്പനകൊണ്ടും, സങ്കീരണമായ നിർമൃതികൊണ്ടും ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ക്ഷേത്രമാണ് രാജസ്ഥാനിലെ അജ്‌മെറിൽ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രം. സോനിജി കി നസിയാൻ അഥവാ നസൈയാ ദിഗംബര എന്ന ഈ ക്ഷേത്രം പത്തൊൻപതാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രത്തിൽ അയോധ്യ നഗരത്തിന്റെയും, പ്രയാഗിന്റെയും രൂപങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. അജ്‌മേറിലെ സോനി കുടുംബമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രം ഇന്നും ഈ കുടുംബത്തിന്റെ അധീനതയിലാണ്.
ജൈനിസം പ്രകാരമുള്ള പ്രപഞ്ചത്തിന്റെ രൂപകൽപ്പനയും ക്ഷേത്രത്തിൽ കാണാം. നിരവധി അമൂല്യമായ രത്നക്കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ ചിത്രങ്ങളും, രൂപങ്ങളും നിർമ്മിച്ചിരിക്കുന്നത് .
No comments:
Post a Comment